Madhu , Attappadi , Kerala High Court, suo motu case, registered, Kerala adivasi man, tribal youth, case, Madhu , postmortem , Shylaja, Harthal , BJP, UDF, health minister, AK Balan, Ramesh Chennithala, Sudheeran, family, tribal youth, Attapadi, Attappadi , adivasi youth ,murder,case, Pinarayi, Joy Mathew , polie, selfie, Madhu, tribal youth, attapadi region, died, police jeep, Kottathara, handed over, accused, local people, Kadukumanna,
in ,

മധുവിന്‍റെ പോസ്‌റ്റ്‌മോർട്ടം ഇന്നത്തേയ്ക്ക് മാറ്റി വച്ചതില്‍ അപാകതയില്ല: ആരോഗ്യ മന്ത്രി

പാലക്കാട്: അട്ടപ്പാടിയിലെ ആൾക്കൂട്ടത്തിന്റെ മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്‍റെ ( Madhu ) പോസ്‌റ്റ്‌മോർട്ടം ( postmortem ) ഇന്നത്തേക്ക് മാറ്റിയതില്‍ അപാകതയില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ വ്യക്തമാക്കി.

തന്നോട് അഭിപ്രായം തേടിയ ശേഷമായിരുന്നു തീരുമാനം കൈക്കൊണ്ടതെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. പോസ്‌റ്റ്‌മോർട്ടം കുറ്റമറ്റതായി നടത്താനാണ് അത് ഇന്നത്തേയ്ക്ക് മാറ്റി വച്ചതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മധുവിന്റെ മൃതദേഹം കാണാനെത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യങ്ങൾ മാധ്യമങ്ങളോട് പറഞ്ഞത്. വ്യാഴാഴ്ച വൈകുന്നേരത്തോടെ മരണമടഞ്ഞ മധുവിന്റെ മൃതദേഹം ഇന്നലെയാണ് തൃശൂര്‍ മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്.

എന്നാല്‍ സമയം വൈകിയതിനെ തുടർന്ന് പോസ്‌റ്റ്‌മോർട്ടം നടപടികള്‍ ഇന്നത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു. പോസ്‌റ്റ്‌മോർട്ടം നടപടികൾ ഇപ്പോൾ ആരംഭിച്ചെന്നാണ് സൂചന.

മധുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച്‌ മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തില്‍ ഇന്ന് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കൂടാതെ യുഡിഎഫും മണ്ണാര്‍ക്കാട് താലൂക്കില്‍ ഹര്‍ത്താൽ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

മന്ത്രി എ.കെ.ബാലന് പുറമെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി.എം.സുധീരന്‍ തുടങ്ങിയവര്‍ ഇന്ന് മധുവിന്റെ കുടുംബത്തെ സന്ദർശിക്കുവാനായി അട്ടപ്പാടിയിലെത്തിച്ചേരും.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

bank frauds , RBI, loan, Reserve Bank, RTI, query, Over 23,000 cases , Rs 1 lakh crore , 5 years,fraud , various banks, Bank Fraud , Prime minister, Supreme court, PNB, Oriental bank, CBI, Narendra Modi, Bank Fraud , Prime minister, Supreme court, PNB, Oriental bank, CBI, Narendra Modi, rotomac, Vikram Kothari,CBI, arrest, bank, loans, Rs 800 crore, fraud, pen owner, accused,raid, FIR, wife, son, banks,

ബാങ്ക് തട്ടിപ്പ്: പ്രതികരണവുമായി പ്രധാനമന്ത്രി; പരിഹാസവുമായി കോടതി

നിയമസഭയില്‍ രൂക്ഷ ബഹളം, മാധ്യമങ്ങളെ പുറത്താക്കി