തീപ്പൊരി ആക്ഷൻ രംഗങ്ങളുമായി മധുരരാജയുടെ മോഷൻ പോസ്റ്റർ

പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന തീപ്പൊരി ആക്ഷൻ രംഗങ്ങളുമായി മധുരരാജയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടിയാണ് ചിത്രത്തിലെ നായകനായി എത്തുന്നത്. ബോക്സ്  ഓഫീസിൽ തകർപ്പൻ വിജയം കൈവരിച്ച പുലിമുരുകന്റെ സംവിധായകൻ വൈശാഖാണ്  മധുരരാജയും ചെയ്യുന്നത്. കിടിലൻ  സംഘട്ടന രംഗങ്ങളിലൂടെ എതിരാളികളെ നിലപരിശാക്കുന്ന മമ്മൂട്ടിയെ ആണ് മോഷൻ പോസ്റ്ററിൽ അവതരിപ്പിച്ചിട്ടുള്ളത്.

വൈശാഖിന്റെ തന്നെ സംവിധാനത്തിൽ  വർഷങ്ങൾക്കു മുൻപ് പുറത്തിറിങ്ങിയ പോക്കിരിരാജയുടെ  രണ്ടാം ഭാഗമാണ്  മധുരരാജാ. അതുകൊണ്ട് തന്നെ പോക്കിരിരാജ എന്ന  ചിത്രത്തിലെ കഥാപാത്രത്തിന്റെ അതെ  ഗെറ്റപ്പിലാണ് മമ്മൂട്ടി മധുരരാജയിലും എത്തുന്നതെന്ന് പോസ്റ്ററിൽ  നിന്ന് വ്യക്തമാണ്.

പുലിമുരുകനിലെ ഡാഡി ഗിരിജയെ ഗംഭീരമാക്കിയ  ജഗപതി ബാബുവാണ്  ചിത്രത്തിലെ വില്ലൻ കഥാപാത്രം  കൈകാര്യം ചെയ്യുന്നത്. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. പീറ്റർ ഹെയ്‌നാണ് ആക്ഷൻ ഡയറക്ടർ. സണ്ണി ലിയോണിന്റെ ഐറ്റം ഡാൻസ് ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്. മൂന്ന് നായികമാരാണ്  ചിത്രത്തിലുള്ളത്, അനുശ്രീ, മഹിമ നമ്പ്യാര്‍ , ഷംന കാസിം . ചിത്രത്തിന്റെ  ക്യാമറ ചലിപ്പിക്കുന്നത് ഷാജി കുമാറാണ് . ഗോപി സുന്ദറാണ് സംഗീതം . മമ്മൂട്ടിയുടെ  വിഷു ചിത്രമായി ചിത്രം  തീയേറ്ററുകളിൽ എത്തും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 9.35 കോടിയുടെ ധനസഹായം കൂടി

ക്രിസ്ത്യാനികൾക്ക് ജീവിക്കാൻ അപകടകരമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും