Madhya Pradesh, father, son, failed, party, Class 10, mp,family,distributes,sweets,procession,
in , ,

പരാജയപ്പെട്ട മകനും സമൂഹത്തിനും പുതു പ്രതീക്ഷ; മാതൃകയായി മധ്യപ്രദേശിലെ പിതാവ്

ഭോപ്പാൽ: മറ്റൊരു അധ്യയന വർഷം കൂടി ആരംഭിക്കാറായി. പരീക്ഷാ ഫലങ്ങൾ പുറത്തു വന്നുകൊണ്ടിരിക്കുന്ന ഈ വേളയിൽ ഒരു പിതാവിന്റെ ( father ) മാതൃകാപരമായ പെരുമാറ്റം ഏവരിലും അത്ഭുതത്തിനൊപ്പം ഒട്ടേറെ പുനർചിന്തകളും ഉളവാക്കുകയാണ്.

പ്രതീക്ഷിച്ച മാർക്ക് ലഭിക്കാത്തതിനാലും പരീക്ഷയിൽ പരാജയപ്പെട്ടതിനാലും ഇത്തവണയും ഒട്ടേറെ വിദ്യാർത്ഥികൾ ആത്മഹത്യയിൽ അഭയം തേടി. ആത്മവിശ്വാസക്കുറവിന് പുറമെ രക്ഷിതാക്കളിൽ നിന്ന് നേരിടേണ്ടി വരുന്ന ശിക്ഷയെ ഭയന്നുമാണ് ഇവരിൽ പലരും മരണത്തിലേയ്ക്ക് സ്വയം നടന്നു പോയത്.

തിങ്കളാഴ്ച പത്താം ക്ലാസ് പരീക്ഷാഫലം വന്നതിനുശേഷം മധ്യപ്രദേശിൽ മാത്രം 11 വിദ്യാർത്ഥികൾ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതിൽ 6 പേർ മരണമടഞ്ഞു. പത്താം ക്ലാസിൽ 34 ശതമാനവും പ്ളസ് ടുവിൽ 32 ശതമാനവും വിദ്യാർത്ഥികൾ ഇത്തവണ പരാജയപ്പെട്ടിരുന്നു.

ഈ അവസരത്തിലാണ് പരീക്ഷയിൽ തോറ്റ തന്റെ മകന് പുതിയൊരു ചിന്ത സമ്മാനിച്ചു കൊണ്ട് മധ്യപ്രദേശിലെ ഒരു പിതാവ് മാതൃകയായത്. പരാജയം ജീവിതത്തിന്റെ അവസാനമെന്ന മൂഢ ചിന്തയെ മാറ്റിമറിക്കുക എന്നതായിരുന്നു സാഗർ പട്ടണത്തിലെ സുരേന്ദ്രന്റെ ലക്‌ഷ്യം. തന്റെ പ്രവൃത്തികളിലൂടെ മകനും സമൂഹത്തിനും അത് ബോധ്യപ്പെടുത്തിക്കൊടുക്കുന്നതിൽ അദ്ദേഹം വിജയിച്ചു.

തികച്ചും അപൂർവ്വമായ ഘോഷയാത്രക്കും ബാന്‍റുമേളത്തിനുമാണ് കഴിഞ്ഞ ദിവസം സാഗർ പട്ടണത്തിലെ ജനങ്ങൾ സാക്ഷിയായത്. പത്താം ക്ലാസിൽ പരാജയപ്പെട്ട തന്‍റെ മകനുവേണ്ടി ഒരു പിതാവ് ഒരുക്കിയ അസാധാരണമായ ആഘോഷം കണ്ട് നാട്ടുകാർ ആദ്യം മൂക്കത്ത് വിരൽ വച്ചു. എന്നാൽ മധുരം നൽകിക്കൊണ്ട് ആ പിതാവ് പ്രഖ്യാപിച്ചത് കേട്ട് അവരും ആ ആഘോഷത്തിൽ ആഹ്ലാദപൂർവം പങ്കു ചേർന്നു.

തന്‍റെ മകന്‍റെ ജീവിതത്തിലെ അവസാനത്തെ പരീക്ഷയൊന്നുമല്ല ഇതെന്നും ഈ പരീക്ഷയിൽ പരാജയപ്പെട്ടതിനാൽ ജീവിതം നഷ്ടപ്പെട്ടു എന്ന തോന്നൽ അവനുണ്ടാകാതിരിക്കാൻ വേണ്ടിയാണ് താൻ ഇതെല്ലാം ചെയ്തതെന്നുമാണ് ആ പിതാവ് വെളിപ്പെടുത്തിയത്.

പത്താം ക്ലാസിൽ നാല് വിഷയങ്ങളിലാണ് അദ്ദേഹത്തിന്റെ മകൻ പരാജയപ്പെട്ടത്. പരീക്ഷാഫലം അറിഞ്ഞതിനു ശേഷം തന്നെ ശിക്ഷിക്കുമെന്ന് കരുതി ഭയന്നു നിന്ന മകൻ കണ്ടത് പിതാവ് സുഹൃത്തുക്കളേയും ബന്ധുക്കളേയും ഫോണിൽ വിളിക്കുന്നതാണ്. തുടർന്ന് മധുരവിതരണവും ബാന്‍റുമേളത്തോടൊപ്പമുള്ള ഘോഷയാത്രയും കണ്ട് മകൻ അന്ധാളിച്ചു.

കൗതുകം പൂണ്ടെത്തിയ പ്രദേശവാസികളും പിന്നീട് ആഘോഷത്തിൽ പങ്കുചേർന്നു. കൂടുതൽ പഠിക്കാൻ തനിക്ക് താൽപര്യമില്ലെന്നും പിതാവിന്‍റെ ട്രാൻസ്പോർട്ട് ബിസിനസിൽ പങ്കാളിയാകാനാണ് ഉദ്ദേശിക്കുന്നതെന്നും മകൻ വെളിപ്പെടുത്തി. പരാജയം ജീവിതത്തിന്റെ അവസാന വഴിയില്ലെന്നും ജീവിതത്തില്‍ അവന് വേണ്ടി മറ്റ് വഴികള്‍ തീര്‍ച്ചയായും തുറക്കുമെന്നുമാണ് ആ പിതാവ് പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Ronaldo,Messi , Ballon d'Or Holder, sister, home, name, football,  Lionel Messi ,Cristiano Ronaldo, The Euro 2016 winner , Katia Aveiro,

റൊണാള്‍ഡോയുടെ വീട്ടിൽ മെസ്സിയുടെ സ്ഥാനമെന്ത്? സുപ്രധാന വെളിപ്പെടുത്തലുമായി സഹോദരി

 team, revealed, healthy eating, lower, risk, hearing loss, diet,  virgin olive oil, grains, legumes, vegetables, fruits, nuts, fish ,moderate intake of alcohol,DASH diet ,fruits ,vegetables, low-fat dairy,  low in sodium,AHEI-2010 diet 

സ്ത്രീകളുടെ ശ്രദ്ധയ്ക്ക്; കേൾവിശക്തി മെച്ചപ്പെടുത്താനിതാ മികച്ച മാർഗ്ഗം