in ,

വിശ്വാസ വോട്ടെടുപ്പ് ഉടന്‍ പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി

 ചെന്നൈ: തമിഴ്നാട്ടില്‍ ഉടന്‍ തന്നെ വിശ്വാസ വോട്ടെടുപ്പ് (no floor test) നടത്തരുതെന്ന് മദ്രാസ് ഹൈക്കോടതി (Madras HC) വ്യക്തമാക്കി. കൂടാതെ 18 എംഎല്‍എമാരെ (18 mlas) അയോഗ്യരാക്കിയ നടപടി ഒക്ടോബര്‍ 4 വരെ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു.

അയോഗ്യരായ എംഎല്‍എമാരുടെ ഹര്‍ജി പരിഗണിക്കവെയാണ് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ വിശ്വാസവോട്ടെടുപ്പ് പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി അറിയിച്ചത്. ഒക്ടോബര്‍ നാലിന് കേസ് വീണ്ടും പരിഗണിക്കുമെന്ന് ജസ്റ്റിസ് എം ദുരൈസ്വാമി അറിയിച്ചു.

എടപ്പാടി പളനിസാമി സര്‍ക്കാരിനു താൽക്കാലിക ആശ്വാസവും, വിമത നേതാവായ ദിനകരന് തിരിച്ചടിയുമാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കൂറുമാറ്റം നിയമപ്രകാരം സ്പീക്കര്‍ എം.ധനപാൽ 18 വിമത എം.എല്‍.എമാരെ അയോഗ്യരാക്കിയിരുന്നു.

ഇതിനെത്തുടര്‍ന്ന് ഒഴിവ് വന്ന മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടത്താൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ വോട്ടെടുപ്പ് നടത്തുന്നതിന് വിജ്ഞാപനം പുറപ്പെടുവിക്കുന്നതും കോടതി തടഞ്ഞിരുന്നു.

സ്പീക്കര്‍ എം.ധനപാലിനുവേണ്ടി അരിയാമ സുന്ദരവും അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ക്കായി ധുഷ്യന്ത് ദവെയും എം.കെ.സ്റ്റാലിനുവേണ്ടി കപില്‍ സിബലും കോടതിയിൽ ഹാജരായി.

പാർട്ടിയിൽ നിന്ന് കൂറുമാറുന്നവരെ അയോഗ്യരാക്കാൻ അനുശാസിക്കുന്ന 1986-ലെ നിയമസഭാ ചട്ടം അനുസരിച്ചാണ് സ്പീക്കർ നടപടി കൈക്കൊണ്ടത്.

തമിഴ്നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ എത്രയും വേഗം തീരുമാനം കൈക്കൊള്ളണമെന്ന് ദിനകരൻ പക്ഷം നേരത്തെ ഗവർണർ സി വിദ്യാസാഗർ റാവുവിനോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ പ്രതിപക്ഷമായ ഡിഎംകെയും സഖ്യ കകഷികളും ഇതേ ആവശ്യം ഉന്നയിച്ച് മദ്രാസ് ഹൈക്കോടതിയെയും രാഷ്ട്രപതിയെയും സമീപിച്ചിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Dhoni, Padma Bhushan,BCCI

ധോണിക്ക് പദ്മ ഭൂഷൺ നൽകാൻ ബിസിസിഐയുടെ ശുപാർശ

Keshwendra kumar IAS, KSU

കരി ഓയില്‍ ഒഴിച്ച കേസ്; കേശവേന്ദ്രകുമാര്‍ പിന്മാറുന്നു