Maggi, Nestle, fined, UP, 62 lakh rupees, makers ,Nestle company, distributors, Multinational giant , samples ,product, tested ,Uttar Pradesh,Shahjahanpur administration , imposed,
in , ,

മാഗിക്ക് ഗുണനിലവാരമില്ല; നെസ്​ലെയ്ക്ക് 62 ലക്ഷം രൂപ പിഴ

ലക്‌നൗ: ഗുണനിലവാര പരിശോധനയില്‍ വീണ്ടും പരാജയപ്പെട്ടതിനെ തുടര്‍ന്ന് മാഗി (Maggi) നൂഡില്‍സ് നിര്‍മ്മാതാക്കളായ ബഹുരാഷ്ട്ര കമ്പനി നെസ്ലെയ്ക്ക് (Nestle) ഉത്തര്‍പ്രദേശ് 62 ലക്ഷം രൂപ പിഴ ചുമത്തി.

നെസ്‌ലെ ഇന്ത്യയ്‌ക്കെതിരെയും വിതരണക്കാര്‍ക്കെതിരെയും യുപിയിലെ ഷാജഹാന്‍പൂര്‍ ജില്ലാ അധികൃതരാണ് പിഴ ചുമത്തിയത്.

നെസ്‌ലെയ്‌ക്ക് 45 ലക്ഷം രൂപയുടെ പിഴയും വിതരണക്കാരായ മൂന്ന് പേര്‍ക്കെതിരെ 15 ലക്ഷത്തിന്റെ പിഴയും രണ്ട് വില്‍പ്പനക്കാര്‍ക്കെതിരെ 11 ലക്ഷത്തിന്റെ പിഴയുമാണ് അധികൃതര്‍ ചുമത്തിയത്.

ഷാജഹാന്‍പൂര്‍ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ജിതേന്ദ്ര കുമാർ ശർമ്മ പിഴ വിവരം സ്ഥിരീകരിച്ചു. ഏഴു കേസുകളാണ് ജില്ലാ ഭരണകൂടം പരിഗണിച്ചത്.

ജില്ലാ ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ കമ്പനിവക്താക്കൾ രംഗത്തെത്തി. മാഗി പൂർണ്ണമായും സുരക്ഷിതമാണെന്നും ഷാജഹാന്‍പൂര്‍ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും കമ്പനിവക്താക്കൾ വ്യക്തമാക്കി.

ജില്ലാ അധികൃതര്‍ കഴിഞ്ഞ വർഷങ്ങളിലും മാഗിയുടെ സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. അനുവദനീയമായതില്‍ കൂടുതൽ ആഷ് കണ്ടെന്‍ഡ് അന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

നേരത്തെ ലാബ് പരിശോധനയില്‍ പരാജയപ്പെട്ടതോടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ മാഗി നൂഡിൽസ് നിരോധനം നേരിട്ടിരുന്നു. എന്നാൽ നീണ്ട നിയമയുദ്ധത്തിനൊടുവിൽ 2015 നവംബറിൽ മാഗി വീണ്ടും വിപണിയിൽ പ്രവേശിച്ചിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

E Chandrasekharan Nair, died, former minister, communist, food minister, kerala, death, passed away, Maveli stores, Nayanar, government, MLA, tourism,

മുന്‍ മന്ത്രി ഇ ചന്ദ്രശേഖരൻ നായർ അന്തരിച്ചു

UST Global, Out Systems , accelerate ,Digital Transformation, digital technology services company, partnered,global customers,partnership,UST ,development time ,

ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് ആക്കം കൂട്ടാൻ യുഎസ് ടി-ഔട്ട്‌സിസ്റ്റംസ് പങ്കാളിത്തം