Magic mushrooms ,reboot,brain,depression, study,
in

തലച്ചോർ റീബൂട്ട് ചെയ്യാൻ മാജിക് മഷ്‌റൂംസ്

മനുഷ്യനിലെ വിഷാദമകറ്റാൻ (depression) മാജിക് മഷ്‌റൂംസ് (Magic mushrooms) പ്രതിവിധിയായി നിർദ്ദേശിക്കുകയാണ് ശാസ്ത്രലോകം. മാനസിക വിഭ്രാന്തി ജനിപ്പിക്കുന്ന മയക്കുമരുന്നുകളുടെ (psychedelics) ചികിത്സാ ഗുണങ്ങളെക്കുറിച്ച് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തലുകൾ സാധ്യമായത്. ഇത്തരം മരുന്നുകൾ കഴിഞ്ഞ ദശാബ്ദക്കാലമായി വിഷാദ ചികിത്സയ്ക്ക് പ്രയോജനപ്പെടുത്തുന്നുണ്ട്.

എന്നാൽ ലണ്ടൻ ഇംപീരിയൽ കോളേജിലെ ഗവേഷകർ മാജിക് മഷ്‌റൂംസിൽ പ്രകൃത്യാ കാണപ്പെടുന്ന സൈലോസൈബിൻ എന്ന വസ്തു ഉപയോഗിച്ച് വിഷാദരോഗികളിൽ നടത്തിയ ചികിത്സയിലൂടെയാണ് വൈദ്യ ശാസ്ത്രത്തിനു പുതിയ വാതിലുകൾ തുറന്നു കിട്ടിയത്. സൈലോസൈബിൻ ഉപയോഗിക്കുന്നതിന് മുൻപും ശേഷവും അവരുടെ തലച്ചോറിന്റെ പ്രവർത്തനം കൃത്യമായി നിരീക്ഷിക്കപ്പെട്ടു.

നിരീക്ഷണത്തിനൊടുവിൽ ചികിത്സ നേടിയവരുടെ തലച്ചോറിന്റെ ചിത്രങ്ങളിൽ നിന്നും നിരുത്സാഹകരമായ പ്രവർത്തനങ്ങളിൽ കുറവ് സംഭവിച്ചതായി മനസ്സിലാക്കാൻ സാധിക്കുകയും ചികിത്സയ്ക്ക് ശേഷം അഞ്ചാഴ്ച്ച വരെ പ്രയോജനം ലഭിച്ചതായി പലരും സാക്ഷ്യപ്പെടുത്തുകയും ചെയ്തു.

പരമ്പരാഗതമായ ചികിത്സാരീതികളിൽ പരാജയപ്പെട്ട രോഗികളിൽ സൈലോസൈബിനുപയോഗിച്ചുള്ള ചികിത്സയിലൂടെ തലച്ചോറിന്റെ പ്രവർത്തനത്തിൽ ദൃശ്യമായ മാറ്റങ്ങൾ കൊണ്ടുവരാൻ തങ്ങൾക്ക് കഴിഞ്ഞുവെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോക്ടർ റോബിൻ കാർഹാർട്ട്-ഹാരിസ്, സൈക്കെഡെലിക് റിസർച്ച് തലവൻ അഭിപ്രായപ്പെട്ടു.

ചികിത്സ നേടിയവരിൽ പലർക്കും പുനർക്രമീകരിക്കപ്പെട്ട അനുഭൂതിയാണുണ്ടായതെന്നും ചിലർക്ക് തങ്ങളുടെ തലച്ചോർ റീബൂട്ട് ചെയ്യപ്പെട്ടതിന് സമാനമായ അനുഭവമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം വ്യക്തികൾക്ക് സൈലോസൈബിൻ താത്കാലിക ഉത്തേജനം നൽകുന്നു. എന്നാൽ വിഷാദ ഭാവത്തിൽ നിന്നും അവർ പുറത്തെത്തേണ്ടത് അനിവാര്യമാണ്.

പഠനത്തിന്റെ ഭാഗമായി 20 വിഷാദ രോഗികൾക്ക് രണ്ട് ഡോസ് വീതം സൈലോസൈബിൻ രണ്ടാഴ്ച്ചകളിലായി നൽകപ്പെട്ടു. ഇതിൽ 19 പേരും ബ്രെയിൻ ഇമേജിങ്ങിന് വിധേയമാകുകയും തുടർന്ന് അടുത്ത ഡോസിന് ശേഷം വീണ്ടും സ്കാൻ ചെയ്യപ്പെടുകയും ചെയ്തു.

Magic mushrooms ,reboot,brain,depression, study, തലച്ചോറിന്റെ ഇത്തരത്തിലുള്ള രണ്ട് ചിത്രങ്ങളും രക്തയോട്ടത്തിലുള്ള വ്യതിയാനം മനസ്സിലാക്കാനുപയോഗിച്ചു. കൂടാതെ ചോദ്യങ്ങളിലൂടെ വിഷാദ ലക്ഷണങ്ങളും വ്യക്തമാക്കാൻ രോഗികൾ നിർബന്ധിതരായി.

സൈലോസൈബിന്റെ ചികിത്സ മൂലം വിഷാദ വിഷാദ ലക്ഷണങ്ങളിൽ ഉടനടി കുറവ് ദൃശ്യമാകുകയും ചെയ്തുവെന്നാണ് പഠന റിപ്പോർട്ട്. വിഷാദ രോഗികൾ സ്വയം ചികിത്സ നടത്തുന്നത് കൂടുതൽ അപകടത്തിന് വഴിയൊരുക്കുമെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.

കൂടുതൽ രോഗികളിൽ നടപ്പിലാക്കുന്നതിന് മുൻപ് കൂടുതൽ വ്യക്തത നേടണമെന്നും അതിനായി ഇനിയും പഠനങ്ങൾ തുടരണമെന്നും ഇത്തരത്തിലുള്ള പരീക്ഷണം ആവേശമുണർത്തുന്നതാണെന്നും ബ്രെയിൻ സയന്സസിലെ ന്യൂറോസൈക്കോഫർമകോളജി ഡയറക്ടർ പ്രൊഫസ്സർ ഡേവിഡ് നട്ട് അഭിപ്രായപ്പെട്ടു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

petrol, diesel, GST, Thomas Issac

പെട്രോൾ ജിഎസ്ടിയിൽ; നഷ്ടം കേന്ദ്രം പരിഹരിക്കണം: തോമസ് ഐസക്

Egg, World Egg Day, Egg Myths

മുട്ടയെ കുറിച്ചുള്ള ചില അബദ്ധ ധാരണകൾ തിരുത്താം