​മഹാരാഷ്ട്ര ആയുര്‍വേദ സന്മാൻ പുരസ്‌കാരം ഡോ. എസ്. ഗോപകുമാറിന്

തിരുവനന്തപുരം; ആയുര്‍വേദ ശാസ്ത്ര വിദ്യാഭ്യാസ രംഗത്തിന്  നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് മഹാരാഷ്ട്ര  അസോസിയേഷന്‍ ഓഫ് സ്റ്റുഡന്‍സ് ആന്‍ഡ് ഡോക്ടേഴ്‌സ്  നല്‍കുന്ന മഹാരാഷ്ട്ര ആയുര്‍വേദ സന്മാൻ പുരസ്‌കാരം തിരുവനന്തപും ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ ആര്‍.എം.ഒയായ  ഡോ. എസ് ഗോപകുമാറിന് ലഭിച്ചു.

മുബൈയില്‍ വെച്ച് നടന്ന ചടങ്ങില്‍ മഹാരാഷ്ട്ര കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ മെഡിസിന്‍ പ്രസിഡന്റ് ഡോ. അശുതോഷ് ഗുപ്തയില്‍ നിന്നും പുരസ്‌കാരം ഏറ്റ് വാങ്ങി.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റേയും വിവിധ രാജ്യാന്തര ഓര്‍ഗനൈസേഷനുകളുടേയും നിരവധി പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയിട്ടുള്ള ഡോ. എസ്. ഗോപകുമാര്‍ നിലവില്‍ തിരുവനന്തപുരം ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ രോഗനിദാന വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസര്‍ കൂടിയാണ്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ലിംഗ നിർണയ നിരോധന നിയമം റദ്ദാക്കണം എന്ന ആവശ്യവുമായി ഐ എം എ 

ദേശിയ സാങ്കേതിക ദിനാഘോഷം മെയ് 10 ന്