
സാംഗ്ലി: മഹാരാഷ്ട്രയിലെ നീര്‍ച്ചാലില്‍ 19 പെണ്‍ഭ്രൂണങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ഡോക്ടര്‍ അറസ്റ്റിലായി. ഗര്‍ഭച്ഛിദ്ര റാക്കറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഡോ. ബാബാസാഹിബ് ഖിദ്രാപുരെയാണ് മിറജ് പോലീസ് അറസ്റ്റ് ചെയ്തത്.
കര്‍ണാടകയിലെ ബെല്‍ഗാമില്‍ നിന്ന് തിങ്കളാഴ്ച്ച രാത്രിയാണ് ഡോക്ടര്‍ അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഡോക്ടറെ റിമാന്‍ഡ് ചെയ്തു. പശ്ചിമ മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ ഹൈസാല്‍ ഗ്രാമത്തിലെ ഒരു നീര്‍ച്ചാലില്‍ നിന്നാണ് പെണ്‍ഭ്രൂണങ്ങള്‍ കണ്ടെടുത്തത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 28-ന് ‘ഭാരതി ഹോസ്പിറ്റല്‍’ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ക്ലിനിക്കില്‍ ഗര്‍ഭച്ഛിദ്രത്തിനിടെ യുവതി കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന പോലീസ് സംഘമാണ് സമാനമായ രീതിയില്‍ ഗര്‍ഭച്ഛിദ്രം ചെയ്തു നീക്കിയ 19 ഭ്രൂണങ്ങള്‍ കണ്ടെടുത്തത്.
ബാബാസാഹിബ് ഖിദ്രാപുരെയുടെ ഉടമസ്ഥതയിലുള്ളതാണ് ക്ലിനിക്ക്. സംഭവം വിവാദമായതോടെ ഡോക്ടര്‍ ഒളിവില്‍പ്പോയിരുന്നു. ഡോക്ടറുടെ ഭാര്യയ്ക്കും സംഭവങ്ങളുമായി ബന്ധമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഡോക്ടറുടെ ക്ലിനിക്കില്‍ നിന്ന് ഗര്‍ഭഛിദ്രത്തിനുപയോഗിക്കുന്ന ഉപകരണങ്ങളും, മരുന്നുകളും പിടിച്ചെടുത്തിരുന്നു.

?????????????????????????????????????????????????????????