Mahasagaram , M.T. Vasudevan Nair, characters, stage , Prasanth Narayanan,works and persona , M. T,literary work,literary masterpieces , Tagore theatre, Thiruvananthpuram,
in , ,

മഹാസാഗരം: എംടിയുടെ മഹാസ്വപ്നങ്ങൾ തിങ്കളാഴ്ച്ച ടാഗോർ തീയേറ്ററിൽ അരങ്ങേറും

തിരുവനന്തപുരം: പ്രമുഖ രചയിതാവ് എം.ടി. വാസുദേവൻ നായരുടെ ജീവിതത്തിലൂടെയും കഥകളിലൂടെയും കഥാപാത്രങ്ങളിലൂടെയും ഇതൾ വിരിയുന്ന സ്മൃതിസാഗരമായി ‘മഹാസാഗരം’ ( Mahasagaram ) വീണ്ടും അരങ്ങിലെത്തുന്നു.

മോഹൻ ലാലും മുകേഷും അഭിനയിച്ച ‘ഛായാമുഖി’യടക്കം മുപ്പതോളം നാടകങ്ങൾ രചിച്ച പ്രമുഖ നാടകകാരൻ പ്രശാന്ത് നാരായണൻ രംഗരചനയും ആവിഷ്ക്കാരവും നടത്തുന്ന ‘മഹാസാഗരം’ മാർച്ച് 19-ന് വൈകുന്നേരം 6 30-നു തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ അരങ്ങേറും.

ധനമന്ത്രി ഡോ റ്റി.എം. തോമസ് ഐസക്ക് ഉദ്ഘാടനകർമ്മം നിർവ്വഹിക്കും. ഭ്രാന്തൻ വേലായുധനും കുട്ട്യേടത്തിയും നിർമ്മാല്യത്തിലെ വെളിച്ചപ്പാടും സേതുവും നാലുകെട്ടിലെ അപ്പുണ്ണിയും വളർത്തുമൃഗങ്ങലിലെ ജാനമ്മയും കാലത്തിലെ സേതുവും മഞ്ഞിലെ ബുദ്ധുവും രണ്ടാമൂഴത്തിലെ ഭീമനും വടക്കൻ വീരഗാഥയിലെ ഉണ്ണിയാർച്ചയും ചന്തുവും, എംടി തന്നെയും അരങ്ങിൽ പുനരവതരിക്കും.

എംടി എഴുതിയ ഗാനങ്ങൾ നാടകത്തിന്റെ സാഹിത്യമിഴിവിനു മാറ്റുകൂട്ടും. സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ശിവദാസ് പൊയിൽക്കാവാണ്.

സുരഭി ലക്ഷ്മി, ബിനീഷ് കോടിയേരി, നിസ്താർ അഹമ്മദ് എന്നിവർക്ക് പുറമെ ശ്രീലക്ഷ്മി കലാക്ഷേത്ര, അഖിലേഷ് സി.വി, ദേവാനന്ദിനി, മനു വിശ്വനാഥ്, ആതിര, ആഷിത്ത്, മാസ്റ്റർ അക്ഷയ് പ്രതാപ് , അനന്തു നാഗേന്ദ്രൻ, എബിൻ, ഷിനോജ് പൊയ്നാടൻ, ജോസ് ജോൺ തുടങ്ങിയവർ കഥാപാത്രങ്ങൾക്ക് ജീവൻ നൽകും.

മഹാസാഗരത്തെ ചെപ്പിലൊതുക്കാൻ ശ്രമിക്കുന്നതുപോലെ ഒരു സാഹസമാണു താൻ ചെയ്യുന്നതെന്നു പ്രശാന്ത് നാരായണൻ അഭിപ്രായപ്പെട്ടു. എം.ടി.യുടെ വ്യത്യസ്ത കഥാപാത്രങ്ങളെ കോർത്തിണക്കി ഒരൊറ്റ നാടകമായി അവതരിപ്പിക്കുക എന്നത് അത്ര ലളിതമായ ദൗത്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

പത്തു പന്ത്രണ്ടു നാടകശൈലികൾ സമന്വയിപ്പിച്ചാണു ‘മഹാസാഗരം’ സൃഷ്ടിച്ചിരിക്കുന്നതെന്നും പ്രശാന്ത് നാരായണൻ വെളിപ്പെടുത്തി.

എംടിയെ ആദരിക്കാൻ ‘ദേശാഭിമാനി’ ഒരുക്കിയ ഒരാഴ്ചത്തെ എംടി സാഹിത്യോത്സവത്തിന്റെ സമാപനം കുറിച്ചു കൊണ്ട് കോഴിക്കോട്ട് ‘മഹാസാഗരം’ എന്ന നാടകം അരങ്ങേറിയിരുന്നു.

കഥാകൃത്ത് വി.ആർ. സുധീഷ് രചന നിർവ്വഹിച്ച് കോഴിക്കോട്ട് അവതരിപ്പിച്ച ‘മഹാസാഗര’മല്ല ഇവിടെ അരങ്ങിലെത്തുന്നതെന്നു നാടകാവതാരകരായ കളത്തിന്റെ ഭാരവാഹി കല സാവിത്രി പറഞ്ഞു.

കൂടുതൽ കഥാപാത്രങ്ങളെയും കൃതികളെയും നാടകീയമുഹൂർത്തങ്ങളെയും ഉൾക്കൊള്ളിച്ച് രംഗരചനയിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയാണ് പ്രശാന്ത് നാരായണൻ പുതിയ നാടകത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.

എംടിയുടെ കഥാപാത്രങ്ങളെ സിനിമയിലൊന്നും അവതരിപ്പിക്കാൻ അവസരം ലഭിച്ചിട്ടില്ലാത്ത തനിക്കു കൈവന്ന മഹാഭാഗ്യമാണിതെന്നു ദേശീയ അവാർഡു നേടിയ ചലച്ചിത്രനടി സുരഭി ലക്ഷ്മി അഭിപ്രായപ്പെട്ടു. എംടിയുടെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പ്രത്യേക അനുഭവമാണെന്ന് ധാരാളം നാടകങ്ങളിൽ അഭിനയിച്ചിട്ടുള്ള സുരഭി ചൂണ്ടിക്കാട്ടി.

കേരളത്തിൽ വ്യാപകമായും ഇൻഡ്യയിലും വിദേശത്തുമുള്ള നാടുകളിലൊക്കെയും അവതരിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ഈ നാടകം നിർമ്മിക്കുന്നതെന്നും ഇതു വിജയമായാൽ ഈ രംഗത്തു കൂടുതൽ സജീവമായി ഇടപെടുമെന്നും നിർമ്മാതാവായ അനിൽ നികേത അറിയിച്ചു.

നാടകത്തിന്റെ വിളംബര ബാനർ സുരഭി ലക്ഷ്മി നടൻ നിസ്താറിനു നൽകി പ്രകാശനം ചെയ്തു. ‘കളം’ വാർത്താപത്രികയുടെ പ്രത്യേക ലക്കം കളത്തിന്റെ ഭാരവാഹി കല സാവിത്രി നിർമ്മാതാവായ അനിൽ നികേതയ്ക്കു നൽകി പ്രകാശനം ചെയ്തു.

പ്രശാന്ത് നാരായണൻ ചെയർമാനും ഇൻഡ്യൻ നാടകരംഗത്തെ അതികായനായ കന്നട നാടകാചാര്യൻ കെ.ജി. കൃഷ്ണമൂർത്തി ഡയറക്ടറുമായ ‘കളം’ എന്ന പുതിയ പ്രസ്ഥാനമാണു ‘മഹാസാഗര’ത്തിന്റെ സ്രഷ്ടാക്കൾ.

 Mahasagaram , M.T. Vasudevan Nair, characters, stage , Prasanth Narayanan,works and persona , M. T,literary work,literary masterpieces , Tagore theatre, Thiruvananthpuram,

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Srividya , actress, flat, Chennai, tax, auction, income tax department, rent, Ganesh Kumar, mla, death,

നികുതി കുടിശ്ശിക: നടി ശ്രീവിദ്യയുടെ ഫ്ലാറ്റ് ആദായ നികുതി വകുപ്പ് ലേലം ചെയ്യുന്നു

nurses, district labour officer, meeting, strike, minimum wage Labour minister T P Ramakrishnan , management, hospital, supreme court, govt, minimum wage, nurse, private hospital managements, SC, HC, Kerala, nurses, strike, govt, salary, hike, TP Ramakrishnan, supreme court, private hospital employees, minimum wages,PK Gurudasan, meeting, march 19, minimum wages advisory board, chairman,

സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം: 19-ന് ബോര്‍ഡ് യോഗം