Main Arch ,World's Highest Bridge, Chenab River
in ,

ഇന്ത്യ ഏറ്റവും ഉയരമുള്ള പാലത്തിന്റെ കമാനം ഉദ്ഘാടനം ചെയ്തു

ശ്രീനഗർ: ഇന്ത്യ നിർമ്മിച്ചു കൊണ്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പാലത്തിന്‍റെ ( World’s Highest Bridge ) കമാനം (Main Arch) ഉദ്ഘാടനം ചെയ്തു. കാശ്മീരിലെ രേസി ജില്ലയിൽ ചിനാബ് നദിക്ക് (Chenab River) കുറുകെയാണ് ഇന്ത്യ ഏറ്റവും വലിയ പാലം നിർമ്മിക്കുന്നത്.

നിർമ്മാണത്തിന്‍റെ ഭാഗമായി കേബിൾ ക്രയിനുകൾ ഉപയോഗിച്ച് ഉരുക്കു തൂണുകൾ കൊണ്ട് കമാനം ഉറപ്പിക്കുന്ന പണികൾ വിജയകരമായി പൂർത്തിയാക്കിയതായി റെയിൽവെ എഞ്ചിനിയറിംഗ് ബോർഡ് അംഗം എം.കെ ഗുപ്ത അറിയിച്ചു.

359 മീറ്റർ ഉയരത്തിൽ രണ്ട് കുന്നുകളെ ബന്ധിപ്പിക്കുന്ന പാലം ഉദ്ദംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ പാത പദ്ധതിയുടെ ഭാഗമാണ് നിർമ്മിക്കുന്നത്. റെയിൽവേയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് 2.74 ഡിഗ്രി വളച്ച് പാലത്തിനായി കമാനം നിർമ്മിക്കുന്നത്.

Main Arch ,World's Highest Bridge, Chenab Riverഇൗഫൽ ടവറിനേക്കാൾ 30 മീറ്റർ പൊക്കത്തിലുള്ള പാലത്തിന്റെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. 2019 മേയിൽ പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കുവാനാണ് ഉദ്ദേശിക്കുന്നത്.

1.3 കിലോ മീറ്റർ ദൂരമുള്ള പാലത്തിന് 1250 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന നിർമ്മാണ ചെലവ്. ചിനാബിന്‍റെ അടുത്ത കരയിൽ 3 വലിയ ടണലുകൾ കൂടി ഇന്ത്യൻ റെയിൽവേ നിർമ്മിക്കുന്നുണ്ട്.

5 കിലോ മീറ്റർ മുതൽ 13 കിലോ മീറ്റർ വരെയാണ് ഒാരോ ടണലിന്‍റെയും ദൂരം. കാത്ര- ബനിഹാൽ നഗരങ്ങളെ ബന്ധിക്കുന്ന പാലത്തിന് ഭൂചലനങ്ങളെ വരെ അതിജീവിക്കാനാകും. റിക്ടർ സ്കെയിലിൽ 8 തീവ്രത വരെയുള്ള ഭൂചലനങ്ങളെ വരെ ഈ പാലം അതിജീവിക്കുമെന്ന് അധികൃതർ അറിയിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

malappuram press club , attack,arrest,rss,pinarayi , Editorial freedom, Modi, PM

മാധ്യമ സ്വാതന്ത്ര്യം; നയം വ്യക്തമാക്കി പ്രധാനമന്ത്രി

Parthasarathy temple, Malabar Devaswom Board, Guruvayur, takes over

പാർത്ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു