ഐ എഫ് എഫ് കെ: മജീദ് മജീദി ജൂറി ചെയര്‍മാന്‍

തിരുവനന്തപുരം: ഐ.എഫ്.എഫ്.കെ.യുടെ അന്താരാഷ്ട്ര മത്സരവിഭാഗം ജൂറി ചെയര്‍മാനായി വിഖ്യാത ഇറാനിയന്‍ സംവിധായകനായ മജീദ് മജീദി എത്തും.

മജീദിയുടെ മുഹമ്മദ് : ദ് മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കും. 2015 ല്‍ നിര്‍മ്മിച്ച ഈ ചിത്രം പ്രവാചകനായ മുഹമ്മദ് നബിയുടെ ബാല്യകാലമാണ് ആവിഷ്‌കരിക്കുന്നത്. ഇറാനിയന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും ചെലവേറിയ ഈ ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് എ.ആര്‍. റഹ്മാനാണ്.

തമിഴ് സംവിധായകനായ വെട്രിമാരന്‍, മറാത്തി സംവിധായകനായ ഉമേഷ് കുല്‍ക്കര്‍ണി, ഫിലിപ്പിനോ സംവിധായകനായ അഡോല്‍ഫോ അലിക്‌സ് ജൂനിയര്‍ എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍.

മജീദിയുടെ മുഹമ്മദ് : ദ് മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന ചിത്രത്തിൽ നിന്ന്

വെട്രിമാരന്റെ വടചെന്നൈ, ഉമേഷ് കുല്‍ക്കര്‍ണിയുടെ ഹൈവേ, അഡോല്‍ഫോ അലിക്‌സ് ജൂനിയറിന്റെ ഡാര്‍ക്ക് ഈസ് ദ നൈറ്റ് എന്നീ ചിത്രങ്ങള്‍ ജൂറി ഫിലിംസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

നവജാതശിശുക്കളുടെ ശ്രവണശേഷി പരിശോധന അത്യാവശ്യം: ബ്രെറ്റ് ലീ  

സര്‍ക്കാര്‍ ആശുപത്രികളില്‍ ഇതാദ്യം: മെഡിക്കല്‍ കോളേജില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക്