in

വിപണന നൈപുണ്യം ലഭ്യമാക്കാന്‍ മേക്കര്‍ വില്ലേജില്‍ മാര്‍ക്കറ്റിംഗ് ലാബ്

കൊച്ചി: സാങ്കേതിക മികവും  അന്തര്‍ദേശീയ നിലവാരവുമുള്ള വിപണന നൈപുണ്യം  ലഭ്യമാക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രോണിക് ഇന്‍കുബേറ്ററായ കളമശ്ശേരിയിലെ മേക്കര്‍ വില്ലേജില്‍  മാര്‍ക്കറ്റിംഗ് ലാബ് വരുന്നു.

രണ്ടര വര്‍ഷത്തിനു മുന്‍പ് ആരംഭിച്ച മേക്കര്‍ വില്ലേജില്‍ ഇന്‍കുബേറ്റ് ചെയ്തിട്ടുള്ള  സാങ്കേതിക ഉല്പന്നങ്ങളെ ബ്രാന്‍ഡുചെയ്യുന്നതിനും വിപണനം ചെയ്യുന്നതിനുമാണ് ലാബ് ഊന്നല്‍ നല്‍കുക.

ലാബിന്‍റെ ആദ്യപടിയായി ‘ഗോ ടു മാര്‍ക്കറ്റിംഗ് സ്ട്രാറ്റജീസ് ഫോര്‍ സ്റ്റാര്‍ട്ടപ്സ്’ എന്ന വിഷയത്തില്‍ ഒക്ടോബര്‍ നാല് വ്യാഴാഴ്ച രാവിലെ 10 മണിമുതല്‍ വൈകിട്ട് 5 മണിവരെ കളമശ്ശേരിയിലെ കിന്‍ഫ്രാ ഹൈടെക് പാര്‍ക്കില്‍ ശില്‍പശാല സംഘടിപ്പിക്കും.

ഇത്തരത്തില്‍ നടത്താനുദ്ദേശിക്കുന്ന ശില്‍പശാലകളില്‍ ആദ്യത്തേതാണിതെന്ന് മേക്കര്‍ വില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിപണിയിലേക്കെത്താന്‍ തയ്യാറാകുന്ന ഈ അവസരത്തില്‍ വിപണന മികവ് നേടുക എന്നത് കാലഘട്ടത്തിന്‍റെ അനിവാര്യതയാണെന്നും അദ്ദേഹം വ്യക്തമാക്കി.

വിവിധോദ്ദേശങ്ങള്‍ക്കായി  ജലാന്തര്‍ഭാഗ ദൃശ്യങ്ങള്‍ തത്സമയം ചിത്രീകരിക്കുന്ന ‘ഐറോവ് ട്യൂണ’ എന്ന റോബോട്ടിക്ക് ഡ്രോണ്‍ രാജ്യത്താദ്യമായി മേക്കര്‍ വില്ലേജ് പുറത്തിറക്കിയിരുന്നു. കപ്പലുകളുടേയും മറ്റും ജലാന്തര്‍ ഭാഗത്തെ  ദൃശ്യം തത്സമയം ചിത്രീകരിക്കുന്ന ഐറോവ് ട്യൂണ  അറ്റകുറ്റപ്പണികള്‍ക്കു ഉപയുക്തമാണ്. ഈ അണ്ടര്‍വാട്ടര്‍ ഡ്രോണ്‍ പ്രതിരോധ സ്ഥാപനമായ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മന്‍റ് ഓര്‍ഗനൈസേഷന്‍റെ  നേവല്‍ ഫിസിക്കല്‍ ആന്‍ഡ് ഓഷനോഗ്രാഫിക് ലബോറട്ടറിക്ക് കഴിഞ്ഞമാസം കൈമാറിയിരുന്നു.

ഇവിടെ ഇന്‍കുബേറ്റ് ചെയ്തിട്ടുള്ള ഇത്തരത്തിലുള്ള ആറ് സ്റ്റാര്‍ട്ടപ്പുകളുടെ ഉല്‍പ്പന്നങ്ങള്‍ മൂന്നു മാസത്തിനകം വിപണിയിലെത്തും. കൂടാതെ പിന്നീട് പത്ത് സ്റ്റാര്‍ട്ടപ്പുകളുടെ ഉല്‍പ്പന്നങ്ങളും വിപണനം നടത്തും.  ഈ  ഉല്‍പ്പന്നങ്ങള്‍ എങ്ങനെ ബ്രാന്‍ഡ് ചെയ്യുമെന്ന കാര്യത്തില്‍  നൈപുണ്യം ആവശ്യമാണെന്നും മേക്കര്‍ വില്ലേജ് സിഇഒ വ്യക്തമാക്കി.

ദീര്‍ഘകാല അക്കാദമിക്  വൈദഗ്ധ്യമുള്ള മൂന്ന് അന്താരാഷ് വ്രിദഗ്ധരാണ് ശില്‍പശാലയ്ക്ക് നേതൃത്വം നല്‍കുന്നത്. ഇവരില്‍ പ്രൊഫ. റൂത്ത് പി സ്റ്റീവന്‍സ്  ബെംഗളുരു ഐഐഎം-ലും കൊളംബിയ സര്‍വ്വകലാശാലയിലും ന്യൂയോര്‍ക്ക്  സ്റ്റേണ്‍ സര്‍വകലാശാലയിലും അണ്‍ജങ്ക്റ്റ് വിസിറ്റിംഗ് പ്രൊഫസറും   ഐബിഎം, ടൈം വാര്‍ണര്‍ എന്നിവിടങ്ങളില്‍   ഉദ്യോഗസ്ഥയുമായിരുന്നു.

അഹമ്മദാബാദിലേയും ബെംഗളൂരുവിലേയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റുകളിലും സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റിലും അധ്യാപകനും ഇപ്പോള്‍ സിആര്‍ഐ അഡ്വേഴ്സറി ആന്‍ഡ് റിസര്‍ച്ച് ഡയറക്ടറുമായ  പീയുഷ് കുമാര്‍ സിന്‍ഹ, മുംബൈ, അഹമ്മദാബാദ് ഐഐടികളില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം അഡോബ്, അരിസെന്‍റ്, യൂണിഫോര്‍, വെരിറ്റോണ്‍, വിപ്രോ, സുബെക്സ് എന്നിവിടങ്ങളില്‍ ജോലി നോക്കിയിട്ടുള്ള സഞ്ജീവ് ഗദ്രെ  എന്നിവരാണ് മറ്റു വിദഗ്ധര്‍.  കൂടുതല്‍ വിവരങ്ങള്‍ ഇവിടെ.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

നവകേരള ഭാഗ്യക്കുറി പ്രചാരണത്തിന് തെരുവു നാടകവുമായി കുടുംബശ്രീ

ഒപ്പമുള്ള എത്ര മനുഷ്യരുടെ നഷ്ടങ്ങളിൽ വിറങ്ങലിച്ചു നിൽക്കാൻ കൂടിയാണ് നമ്മുടെയൊക്കെ ജന്മങ്ങൾ…