Malabar Medical College , admission, Supreme court, students, approved, high court, kerala, govt, spot admission, management, college, medical students, fees, Kerala Medical admission fee, self-financing medical colleges, managements, approached, High Court, MBBS courses, students, admission, petition, next year, against constitution, medical students, regulatory committee, Malabar medical college, bank guarantee
in ,

മലബാർ മെഡി കോളേജ്​: 10 വി​ദ്യാർത്ഥികളുടെ പ്രവേശനം സുപ്രീംകോടതി ശരിവച്ചു

ന്യൂഡൽഹി: മലബാർ മെഡിക്കൽ കോളേജിലെ ( Malabar Medical College ) 10 വിദ്യാർത്ഥികളുടെ പ്രവേശനം സുപ്രീം കോടതി ശരിവച്ചു. മേല്‍നോട്ട സമിതി വിദ്യാർത്ഥികളുടെ പ്രവേശനം റദ്ദാക്കിയത് ശരിവച്ച ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി.

വിദ്യാർത്ഥികൾ നൽകിയ ഹരജി പരിഗണിച്ച് 2016-17 അധ്യയന വർഷത്തിലെ വിദ്യാർത്ഥികളുടെ പ്രവേശനമാണ് സുപ്രീം കോടതി ശരിവച്ചത്. ജസ്റ്റിസ് എ.കെ സിക്രി അധ്യക്ഷനായ ബഞ്ചിന്റേതാണ് തീരുമാനം.

മലബാർ മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളുടെ പ്രവേശനം നേരത്തെ ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്നാണ് വിദ്യാർത്ഥികൾ സുപ്രീം കോടതിയെ സമീപിച്ചത്. പ്രവേശനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെ സംസ്ഥാന സർക്കാർ പിന്തുണച്ചിരുന്നു.

മലബാര്‍ മെഡിക്കല്‍ കോളേജിലെ പത്ത് വിദ്യാര്‍ത്ഥികളെ പുറത്താക്കണമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. മേല്‍നോട്ട സമിതി വിദ്യാർത്ഥികളുടെ പ്രവേശനം റദ്ദു ചെയ്തത് ശരി വയ്ക്കണമെന്നായിരുന്നു സര്‍ക്കാര്‍ ആവശ്യം.

സമയ പരിധിക്കുള്ളില്‍ വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചില്ലെന്നും മാനേജ്മെന്റ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നും സര്‍ക്കാരും മേൽനോട്ട സമിതിയും സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

മാനേജ്മെന്റ് ക്വാട്ടയില്‍ ഉള്ള സീറ്റുകളില്‍ പ്രവേശനം നടത്താന്‍ മാനേജ്മെന്റുകള്‍ക്ക് അധികാരമില്ലേ എന്ന് സുപ്രീം കോടതി ആരാഞ്ഞിരുന്നു. എന്നാല്‍ മാനദന്ധം പാലിക്കാതെ സ്പോട്ട് അഡ്മിഷന്‍ നൽകാൻ മാനേജ്മെന്റുകള്‍ക്ക് അധികാരമില്ലെന്ന് പ്രവേശന മേല്‍നോട്ടസമിതി അറിയിച്ചു.

കണ്ണൂര്‍ കരുണ വിഷയത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചിരുന്നുവെങ്കിലും മലബാര്‍ മെഡിക്കല്‍ കോളേജ് വിഷയത്തില്‍ സര്‍ക്കാര്‍ മേല്‍നോട്ട സമിതിയെ പിന്തുണയ്ക്കുകയായിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Kathua, IMF chief Christine Lagarde , Modi, women ,safety, PM ,Narendra Modi , advice,more attention , ,Indian authorities,

ഇന്ത്യൻ സ്ത്രീകളുടെ സുരക്ഷ: മോഡിയ്ക്ക് നിർദ്ദേശവുമായി ഐഎംഎഫ് അധ്യക്ഷ

Maya Kodnani , Naroda Patiya case, Gujart HC, acquits, Babu Bajrangi, punishment, former minister,  gynecologist , former Minister of State for Women and Child Development in the Government of Gujarat,Gujarat riots, 

ന​രോ​ദ പാ​ട്യ കേസ്: മായ കോഡ്​നാനിയെ വെറുതെ വിട്ടു; ബജ്രംഗിയുടെ ശിക്ഷ ശരിവച്ചു