രാജ്യസഭാ സീറ്റ്‌ വിവാദം: മലപ്പുറം ഡിസിസി ഓഫീസിൽ മുസ്ലിംലീ​ഗിന്റെ പതാക

Malappuram DCC Office , Muslim League, flag, Congress,  Rajya Sabha Seat ,  Kerala Congress,Mani , Congress, leaders, Rahul Gandhi, meeting , Sudheeran, Ummen Chandy, 

മലപ്പുറം: രാജ്യസഭാ സീറ്റ്‌ വിവാദത്തിൽ തികച്ചും വ്യത്യസ്തമായ പ്രതിഷേധ മാർഗ്ഗത്തിന് മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ്  ( Malappuram DCC Office ) സാക്ഷ്യം വഹിച്ചു.

കോണ്‍ഗ്രസിന് അര്‍ഹതപ്പെട്ട രാജ്യസഭാ സീറ്റ് ലീഗ് ഇടപ്പെട്ട് കേരളാ കോണ്‍ഗ്രസിന് നല്‍കിയതില്‍ മലപ്പുറത്തുണ്ടായ പ്രതിഷേധം ഏറെ ശ്രദ്ധിക്കപ്പെട്ടു.

കേരള കോണ്‍ഗ്രസിനു രാജ്യസഭാ സീറ്റ് നല്‍കുന്നതില്‍ ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കൊടിമരത്തില്‍ ലീഗ് പതാക ഉയര്‍ത്തിയതെന്നാണ് കരുതപ്പെടുന്നത്.

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന് മുന്നിലെ പ്രധാന കൊടിമരത്തില്‍ കോണ്‍ഗ്രസ് പതാക താഴ്ത്തി മുസ്ലിംലീഗിന്റെ പതാക നാട്ടിയാണ് ചിലർ തങ്ങളുടെ പ്രതിഷേധമറിയിച്ചത്.

മഞ്ചേരി റോഡിലെ മൂന്നാംപടിയിലുള്ള ജില്ലാ ഓഫീസ് മന്ദിരത്തിന് മുന്നിലെ കൊടിമരത്തിലാണ് അജ്ഞാതർ ലീഗിന്റെ പതാക നാട്ടിയത്.

രാജ്യസഭാ സീറ്റിനെ സംബന്ധിച്ച വിവാദത്തെ തുടർന്ന് തുടര്‍ന്ന് വ്യാഴാഴ്ച രാത്രി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് ഇത‌ു ചെയ‌്തതെന്ന് സൂചനയുണ്ട്. രാത്രി പതിനൊന്നിനുശേഷമാണ് കൊടിമരത്തില്‍ ലീഗിന്റെ പതാക കാണപ്പെട്ടതെന്ന് ദൃക്‌സാക്ഷികൾ അറിയിച്ചു.

രാജ്യസഭാ സീറ്റ് ലീഗ് ഇടപ്പെട്ട് കേരളാ കോണ്‍ഗ്രസിന് നല്‍കിയെന്ന വാര്‍ത്ത വന്നതുമുതല്‍ മലപ്പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടിയില്‍ ശക്തമായ പ്രതിഷേധം ഉയരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ഇതിനിടെയാണ‌് ആസ്ഥാന മന്ദിരത്തിന് മുന്നില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പതാക മാറ്റി ലീഗിന്റെ പതാക ഇടം പിടിച്ചത്.

അതേസമയം, ആലപ്പുഴയില്‍ ഉമ്മന്‍ചാണ്ടിയുടെ ഫ്‌ളക്‌സില്‍ അജ്ഞാതർ കരിയോയില്‍ ഒഴിച്ചു. ഉമ്മന്‍ചാണ്ടിക്ക് അഭിവാദ്യം അര്‍പ്പിച്ച് സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡിൽ കരിയോയില്‍ ഒഴിച്ചതായി ഇന്ന് പുലര്‍ച്ചയോടെയാണ് പ്രവര്‍ത്തകർ ശ്രദ്ധിച്ചത്.

അതേസമയം, ആലപ്പുഴയില്‍ ഉമ്മന്‍ചാണ്ടിയുടെ ഫ്‌ളക്‌സില്‍ അജ്ഞാതർ കരിയോയില്‍ ഒഴിച്ചു. ഉമ്മന്‍ചാണ്ടിക്ക് അഭിവാദ്യം അര്‍പ്പിച്ച് സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡിൽ കരിയോയില്‍ ഒഴിച്ചതായി ഇന്ന് പുലര്‍ച്ചയോടെയാണ് പ്രവര്‍ത്തകർ ശ്രദ്ധിച്ചത്.

Ummen chandy-flex-Alapuzha-blivenews.com

രാജ്യസഭാ സീറ്റ് വിഷയത്തിൽ ഉമ്മർ ചാണ്ടിക്കെതിരെ രൂക്ഷമായ ആരോപണവുമായി പി ജെ കുര്യൻ രംഗത്തെത്തി. വിഷയത്തിൽ വ്യക്തി താല്പര്യവും വിരോധവുമാണ് നടന്നതെന്ന് അദ്ദേഹം ആരോപിച്ചു.

പുതിയ തീരുമനം വന്നതോടെ ഭൂരിപക്ഷ സമുദായം പാര്‍ട്ടിയില്‍ നിന്നും അകന്ന് പോയെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മാഭിമാനത്തിന് ക്ഷതമേറ്റതായും അജയ് തറയില്‍ ആരോപിച്ചു.

തീരുമാനത്തിന് പിന്നില്‍ സംസ്ഥാന കോണ്‍ഗ്രസിലെ മൂന്ന് നേതാക്കളാണുള്ളതെന്നും ഇതിന് രാഹുല്‍ഗാന്ധിയേയോ കോണ്‍ഗ്രസ് പ്രസ്ഥാനത്തെയോ കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും കോണ്‍ഗ്രസ് വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചൂണ്ടിക്കാട്ടി.

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കുന്നതിനെതിരെ സുധീരൻ ഉൾപ്പെടെയുള്ള നേതാക്കൾ നേരത്തെ രംഗത്തെത്തിയിരുന്നു. രാജ്യസഭാ സീറ്റിന്റെ പേരിൽ കോൺഗ്രസ് പാർട്ടി നേതാക്കൾക്കിടയിൽ ഇപ്പോഴും സ്വരച്ചേർച്ചയില്ലായ്മ തുടരുകയാണ്.

തിരുത്തൽ നടപടി വേണമെന്ന് ഷാനിമോൾ ഉസ്മാൻ ആവശ്യപ്പെട്ടു. കോൺഗ്രസിലെ പൊതുവികാരം പരിഗണിക്കണമെന്ന് തിരുവഞ്ചൂർ വ്യക്തമാക്കി.

അതേസമയം, കേരളത്തിലെ ലക്ഷകണക്കായ പ്രവര്‍ത്തകര്‍ക്കെതിരായ നിലപാടുകള്‍ തുടര്‍ച്ചയായി സ്വീകരിച്ചു പോകുന്നഗ്രൂപ്പ് നേതാക്കള്‍ക്ക് അഭയം നല്‍കരുതെന്ന് ഐ എൻ ടി യു സി യൂത്ത് വിംഗ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

കഴിഞ്ഞ കാലങ്ങളില്‍ കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന് ശക്തമായ പിന്‍തുണ നല്‍കിയ തൊഴിലാളി വിഭാഗത്തെ അകറ്റി നിര്‍ത്തി സ്വന്തക്കാരെ തിരുകി കയറ്റി കേരളത്തില്‍ പുതിയ സംഘടനയ്ക്ക് നേതൃത്വം നല്‍കുന്നത് രമേശും ഉമ്മന്‍ ചാണ്ടിയുമാണെന്ന് ഐ എൻ ടി യു സി യൂത്ത് വിംഗ് സംസ്ഥാന കമ്മിറ്റി ആരോപിച്ചു.

പതിനാറ് ലക്ഷത്തോളം അംഗങ്ങളുള്ള തൊഴിലാളി സംഘടനാ പ്രവര്‍ത്തകര്‍ ഈ തീരുമാനം അംഗീകരിക്കില്ലെന്നും പാര്‍ട്ടിയേയും നേതാക്കളെയും അപമാനിച്ച നേതാക്കളെ ബഹിഷ്കരിക്കണമെന്നും ഘടകങ്ങളോടാവശ്യപ്പെടുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Pranab Mukherjee,daughter , Sharmistha Mukherjee , fake photo, RSS, Nagpur, morphing, BJP, Congress leader, speach, protest, social media, viral,

മുന്നറിയിപ്പ് സത്യമായി; വ്യാജ ചിത്രത്തിനെതിരെ പ്രണബ് മുഖർജിയുടെ പുത്രി രംഗത്തെത്തി

Kozhikode Baby Memorial Hospital, strike, nurses, meeting, Nipah, police arrest, termination, letter, UNA, 

ജൂനിയർ നഴ്‌സുമാരെ പിരിച്ചു വിട്ടു; കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ സമരം