ക്ഷേത്ര പൂജാരിയ്ക്ക് സഹായവുമായി ജുമാ മസ്ജിദ് കമ്മറ്റി

Malappuram, temple priest, help, Juma Masjid committee,

മലപ്പുറം: മതത്തിന്റെയും ജാതിയുടെയും പേരിൽ തമ്മിൽ പോരാട്ടം രൂക്ഷമായ ഈ കാലത്ത് മതമൈത്രിയുടെ സന്ദേശവുമായി ഒരു നല്ല വാർത്ത. നിർദ്ധനനായ ക്ഷേത്ര പൂജാരിയുടെ (temple priest) കുഞ്ഞിന്റെ ചികിത്സയ്ക്ക് സഹായവുമായി ജുമാ മസ്ജിദ് കമ്മറ്റി (Juma Masjid committee) രംഗത്തെത്തി.

ക്ഷേത്ര പൂജാരിയുടെ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സയ്ക്ക് പണം നല്‍കാന്‍ മഹല്ല് വാസികളോട് മലപ്പുറം പുറത്തൂര്‍ ജുമാ മസ്ജിദ് കമ്മറ്റി സഹായം അഭ്യര്‍ത്ഥിച്ചു. തിരൂര്‍ പുറത്തൂര്‍ ബോട്ട്ജെട്ടി സ്വദേശികളായ മേപ്പറമ്പത്ത് അനില്‍ കുമാര്‍-രമ്യ ദമ്പതികളുടെ നാലു മാസം പ്രായമുള്ള മകന്‍ അര്‍ജുന് ജന്മനാ ശ്വസകോശം ചുരുങ്ങുന്ന അപൂര്‍വ്വ രോഗമാണ് പിടിപെട്ടിരിക്കുന്നത്.

കുഞ്ഞിന്റെ ചികിത്സയ്ക്കായി വീട് നഷ്ടപ്പെടുത്തിയ ഇവര്‍ ഇപ്പോള്‍ വാടക വീട്ടിലാണ് കഴിയുന്നത്. പുറത്തൂര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ പൂജാരി ആയിരുന്ന അനില്‍ കുമാര്‍ പൂജാ കര്‍മ്മങ്ങള്‍ ചെയ്ത് ലഭിച്ചിരുന്ന ചെറിയ വരുമാനത്തിലാണ് കുടുംബം പോറ്റിയിരുന്നത്.

എന്നാല്‍, മകന്റെ ചികിത്സയ്ക്കായി ആശുപത്രികളിൽ പോകേണ്ടതിനാൽ ഇപ്പോൾ ആ തൊഴിലും മുടങ്ങി. അടുത്ത ദിവസം വരെ എറണാകുളം അമൃത ആശുപത്രിയിലെ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന അര്‍ജുന്‍ ഇപ്പോള്‍ ഓക്സിജന്‍ സഹായത്തോടെയാണ് വാടക വീട്ടില്‍ ജീവന്‍ നിലനിര്‍ത്തുന്നത്.

സാമ്പത്തിക പരാധീനത രൂക്ഷമായ സാഹചര്യത്തിൽ അനില്‍കുമാറിന്റെ അയല്‍വാസികള്‍ പുറത്തൂര്‍ മഹല്ല് കമ്മറ്റിയുമായി ബന്ധപ്പെട്ടു. വിഷയം അറിഞ്ഞ മഹല്ല് കമ്മറ്റി കാര്യങ്ങൾ വിശദമായി അന്വേഷിച്ചു. തുടർന്ന് യോഗം ചേരുകയും സഹായവുമായി രംഗത്തെത്തുകയുമായിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

canoli ,canal, Thrissur, encroachment, resort

കനോലി കനാല്‍ കയ്യേറി അനധികൃത റിസോര്‍ട്ട് നിര്‍മ്മാണം

വിദ്യാര്‍ത്ഥി സംഘടനാ സ്വാതന്ത്ര്യം; നിയമ നിര്‍മ്മാണത്തിന് ശുപാര്‍ശ