Malawi, superstitious, UN staff ,flee
in

മലാവി: രക്തദാഹികളെന്ന് ആരോപണം; അക്രമികൾ ആറ് പേരെ തല്ലിക്കൊന്നു

മുലാഞ്ചെ: രക്തദാഹികളായ ചെകുത്താന്മാർ എന്നാരോപിച്ച് മലാവിയിൽ (Malawi) അക്രമാസക്തരായ ജനക്കൂട്ടം (mob) ആറ് പേരെ തല്ലിക്കൊന്നു. ചെകുത്താൻ വേട്ടയുമായി ജനക്കൂട്ടം തെരുവുകളിൽ അലയുകയാണ്. ഐക്യരാഷ്ട്രസഭാ ജീവനക്കാരടക്കം ഒട്ടേറെ വിദേശികൾ പ്രദേശത്തു നിന്ന് പലായനം ചെയ്തതായി റിപ്പോർട്ടുകളുണ്ട്. അയൽ രാജ്യമായ മൊസാംബിക്കിലാണ് പിശാച് ബാധയെക്കുറിച്ചുള്ള കഥകൾ ആദ്യം പരക്കുന്നത്.

എന്നാൽ ഇത്തരം കെട്ടുകഥകൾ പടർന്നു പിടിക്കാനുള്ള കാരണം വ്യക്തമല്ല. കലാപം അടിച്ചമർത്താൻ നൂറിലേറെ സായുധ പോലീസ് ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും ആയുധധാരികളായ ജനക്കൂട്ടങ്ങൾ റോഡുകൾ ഉപരോധിച്ചും വാഹന ഗതാഗതം തടഞ്ഞും രക്തദാഹികൾക്കു വേണ്ടിയുള്ള വേട്ട തുടരുകയാണ്. മുലാഞ്ചെ താഴ്‌വരയിൽ മൂന്നു വ്യത്യസ്ത സംഭവങ്ങളിലായി ആറു പേർ കൂടി കൊല്ലപ്പെട്ടതോടെ രാജ്യത്തിന്റെ തെക്കൻ ജില്ലകളിൽ നിയോഗിക്കപ്പെട്ട ഐക്യരാഷ്ട്രസഭാ ജീവനക്കാർ അവിടെ നിന്നും പലായനം ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.

ഒരു ഗ്രാമപ്രദേശം മുറിച്ചു കടന്ന് മുലാഞ്ചെ താഴ്വരയിലെ പ്രാർത്ഥനാലയത്തിലേക്ക് പോയിരുന്നവരെയാണ് രക്തദാഹികളെന്ന് ആരോപിച്ച് അക്രമാസക്തമായ ജനക്കൂട്ടം കൈയേറ്റം ചെയ്തത്. പിശാചു ബാധിച്ചവരുടെ കൂട്ടാളി എന്നാരോപിച്ച് ഒരു ഗ്രാമമുഖ്യനെയും കലാപകാരികൾ വകവരുത്തിയതായി പറയപ്പെടുന്നു. കെട്ടുകഥകൾ വിശ്വസിക്കരുതെന്നും ജനക്കൂട്ടം നിയമം കയ്യിലെടുക്കരുതെന്നും മലാവിയിലെ പൊലീസ് സേനാ വക്താവ് ആവശ്യപ്പെട്ടു.

രക്തം ഊറ്റിക്കുടിക്കുന്ന പിശാച് ബാധിതരെക്കുറിച്ചുള്ള കഥകൾ മലാവിയിൽ ചരിത്രാതീതകാലം മുതൽ പ്രചാരത്തിലുണ്ട്. ഇന്നേവരെ അതിന് തെളിവൊന്നും കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫലോമ്പേ, മുലാഞ്ചേ ജില്ലകളിൽ ഇത്തരം കഥകൾ വ്യാപകമായി പ്രചരിച്ചിട്ടുണ്ടെന്നും അവിടത്തെ ക്രമസമാധാന നില ആശങ്കാജനകമാണെന്നും യുണൈറ്റഡ് നേഷൻസ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും പലായനം ചെയ്ത ജീവനക്കാരെ കഴിയുന്നതും വേഗം തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്.

ക്രമസമാധാന നില പുനഃസ്ഥാപിക്കുന്നതു വരെ യുഎൻ ഓഫീസ് പ്രവർത്തനങ്ങൾ നിർത്തി വയ്ക്കാനും ആലോചിക്കുന്നുണ്ട്. മലാവിയിൽ പ്രവർത്തിക്കുന്ന ഒട്ടേറെ സർക്കാരിതര സന്നദ്ധസംഘടനകൾ (NGO) അവയുടെ പ്രവർത്തനങ്ങൾക്ക് താൽക്കാലിക അവധി നൽകി.ലോകത്തെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളിൽ ഒന്നായ മലാവി അന്ധമായ വിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ആഴത്തിൽ വേരുകളുള്ള പ്രദേശമാണ്.

2002-ലും സമാനമായ സംഭവങ്ങൾ കൊണ്ട് രാജ്യം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ആശങ്കാകുലവും വേദനാജനകവുമാണ് പുതിയ സംഭവ വികാസങ്ങളെന്ന് മലാവിയൻ പ്രെസിഡെന്റ പീറ്റർ മുത്തരികയുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറഞ്ഞു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Google Pixel 2, Pixel 2 XL, India, November, sale

ഇന്ത്യയിൽ ഗൂഗിൾ പിക്സൽ 2 നവംബറിൽ ലഭ്യമാകും

IAMAI,Hack for India, Kozhikode,

ഹാക് ഫോര്‍ ഇന്ത്യ കോഴിക്കോട് പതിപ്പ് 21, 22 തീയതികളില്‍