malayalam cinema star,actor's son, mohanlal, pranav, Aadhi,lal, mammootty, dulkar, relationships,malayalam film ,stars, relatives, star kids, Prithviraj ,youngest son , actor Sukumaran, Mallika Sukumaran , younger brother ,Indrajith Sukumaran,
in , ,

കുടുംബവാഴ്ച്ച മലയാള സിനിമയിലും; മക്കൾ പുരാണം തുടരുന്നു

മലയാള ചലച്ചിത്ര മേഖലയിൽ ( malayalam cinema ) മറ്റൊരു താരപുത്രൻ കൂടി നായകനായി അവരോധിതനാകുന്നു. സൂപ്പർ സ്റ്റാർ മോഹൽ ലാലിന്റെ ( Mohanlal ) പുത്രൻ പ്രണവ് ( Pranav ) നായകനാകുന്ന ‘ആദി’ ( Aadhi ) ജനുവരി 26-ന് തീയേറ്ററുകളിലെത്തുന്ന ഈ വേളയിൽ മലയാള സിനിമയിലെ കുടുംബവാഴ്ച്ചയെ പറ്റി ഒന്നു ചിന്തിച്ചാലോ?

രാഷ്ട്രീയത്തിലും ബിസിനസ്സിലും മാത്രമല്ല സിനിമയിലും കുടുംബ വാഴ്ച്ച നേരത്തെ തന്നെ ആരംഭിച്ചിരുന്നു. എന്നാൽ ഇക്കാലത്ത് മലയാള സിനിമയിൽ അത് കൂടുതൽ ശക്തി പ്രാപിച്ചതായി കാണാം. പ്രമുഖരായ മാതാപിതാക്കൾ അവരുടെ സന്താനങ്ങളെയും തങ്ങളുടെ പാതയിൽ കൊണ്ടുവരാൻ എക്കാലത്തും ശ്രമിച്ചിട്ടുണ്ട്. മക്കളോടുള്ള വാത്സല്യവും കരുതലും കടമയും സ്വാർത്ഥതയുമൊക്കെയാവാം ഇതിനു പിന്നിലെ ചേതോവികാരം. ഏതൊരു നല്ല പിതാവിനും ഒരിക്കലും പെരുന്തച്ചനെ പോലെയാകാൻ കഴിയില്ലല്ലോ!

താരപ്രഭയിൽ മുങ്ങിക്കുളിച്ച ധാരാളം നടീനടന്മാരുടെ ബന്ധുക്കൾ മലയാള സിനിമയിലേക്ക് കടന്നുവന്നിട്ടുണ്ട്. അവരിൽ പലരും പരാജയത്തിന്റെ രുചിയറിഞ്ഞപ്പോൾ മറ്റു ചിലരോ വിജയ പീഠങ്ങളിലേറി. രാഷ്ട്രീയവും ബിസിനസ്സും പോലെയല്ലല്ലോ സിനിമ. അത് ഒരേ സമയം കലയും കച്ചവടവുമാണ്. അവിടെ നന്നായി തിളങ്ങണമെങ്കിൽ കഴിവ് ഒരവശ്യ ഘടകമാണെന്നതിൽ ആർക്കുമില്ല തർക്കം.

ഗോഡ്‌ഫാദർമാരില്ലാതെ കഴിവിന്റെ മാത്രം പിൻബലത്തിൽ മലയാള ചലച്ചിത്ര ലോകത്ത് തിളങ്ങിയവരാണ് ഭൂരിഭാഗവും. ഭാഗ്യം, ആരാധക പിന്തുണ, സിനിമാ രംഗത്തെ ഉൾനാടകങ്ങൾ തിരിച്ചറിഞ്ഞു പ്രവർത്തിക്കുവാനുള്ള കഴിവ്, സിനിമാരംഗത്തെ സൗഹൃദങ്ങൾ തുടങ്ങി ഒട്ടനവധി ഘടകങ്ങൾ ഒരു നടനെയും നടിയെയും സിനിമയിൽ സജീവമായി നിലനിർത്താൻ സഹായിക്കുന്നു. ഈ ഘടകങ്ങളുടെ അഭാവത്താൽ കഴിവുറ്റ ഒട്ടനേകം നടീനടന്മാർ വെള്ളിവെളിച്ചത്തിന്റെ പ്രഭാവലയത്തിൽ നിന്നും അകന്നു പോയിട്ടുമുണ്ട്.
താര ചക്രവർത്തിമാരുടെ താരപുത്രന്മാർ

malayalam cinema star,actor's son, mohanlal, pranav, Aadhi,lal, mammootty, dulkar, relationships,malayalam film ,stars, relatives, star kids, Prithviraj ,youngest son , actor Sukumaran, Mallika Sukumaran , younger brother ,Indrajith Sukumaran,

കാൽനൂറ്റാണ്ടിലേറെയായി താരരാജാക്കന്മാരായി അരങ്ങുവാഴുന്ന മമ്മൂട്ടിയും മോഹൽലാലും, ജനപ്രിയ നായകനായ ജയറാമും, ആക്ഷൻ ഹീറോ സുരേഷ് ഗോപിയും തങ്ങളുടെ പുത്രന്മാരെ ഇതിനോടകം അഭ്രപാളിയിലെത്തിച്ചു. ‘മലയാളത്തിന്റെ ബിഗ് ബി’ എന്നറിയപ്പെടുന്ന മമ്മൂട്ടി പുത്രൻ തന്റെ പിതാവിന്റെ അഭിനയചാരുത ജന്മസിദ്ധമായി തനിക്കും ലഭിച്ചിട്ടുണ്ടെന്ന് ഇതിനോടകം വിജയ ചിത്രങ്ങളുടെ ഭാഗമായതിലൂടെ തെളിയിച്ചു. 2012-ലെ ‘സെക്കന്റ് ഷോ’യിലൂടെ ചലച്ചിത്ര ലോകത്തത്തിയ ദുൽഖർ സൽമാൻ 2015-ലെ ‘ചാർളി’യിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിക്കൊണ്ട് മക്കൾ മാഹാത്മ്യത്തിന് നിറപ്പകിട്ടേകി. ‘മുദ്ദുഗൗ’ എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപിയുടെ പുത്രൻ ഗോകുൽ നേരത്തെ തന്നെ അരങ്ങേറ്റം കുറിച്ചിരുന്നു.

താര രാജാവിന്റെ പിൻഗാമി

malayalam cinema star,actor's son, mohanlal, pranav, Aadhi,lal, mammootty, dulkar, relationships,malayalam film ,stars, relatives, star kids, Prithviraj ,youngest son , actor Sukumaran, Mallika Sukumaran , younger brother ,Indrajith Sukumaran,

ബാലതാരമായി ചലച്ചിത്ര രംഗത്ത് അരങ്ങേറി പുരസ്കാരം നേടിയ പ്രണവ് നായകനാകുന്ന ‘ആദി’യെ കുറിച്ച് വളരെയേറെ പ്രതീക്ഷകളാണ് ചലച്ചിത്ര രംഗത്തെ പ്രമുഖർ പങ്കു വയ്ക്കുന്നത്. ‘പുനർജ്ജനി’, ‘സാഗർ ഏലിയാസ് ജാക്കി’ എന്നീ ചിത്രങ്ങളിൽ ബാലതാരമായി തിളങ്ങിയ പ്രണവ് ‘പുനർജ്ജനി’യിലൂടെ മികച്ച ബാലനടനുള്ള കേരള സംസ്ഥാന പുരസ്‌കാരം 2002-ൽ സ്വന്തമാക്കിയിരുന്നു. തുടർന്ന് ‘ദൃശ്യം’ സിനിമയുടെ തമിഴ് പതിപ്പായ ‘പാപനാശ’ത്തിന്റെ അസിസ്റ്റന്റ് ഡയറക്റ്ററായി പ്രവർത്തിച്ചു കൊണ്ടാണ് പ്രണവ് ചലച്ചിത്ര ലോകത്തേക്ക് വീണ്ടും പ്രവേശിച്ചത്.

ഇപ്പോഴിതാ ‘ആദി’ എന്ന ചിത്രത്തിലൂടെ താര ചക്രവർത്തിയുടെ പിൻഗാമിയാകാൻ താരപുത്രൻ തയ്യാറെടുക്കുന്നു. ‘Some Lies Can Be Deadly’ എന്ന ടാഗ് ലൈനോടെ ഇന്ന് പ്രദർശനത്തിനെത്തിയ ചിത്രത്തിന് മമ്മൂട്ടിയും ദുൽഖർ സൽമാനും ഉൾപ്പെടെയുള്ളവർ നേരത്തെ തന്നെ ആശംസകൾ നേർന്നിട്ടുണ്ട്. ചിത്രത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലും ഭാര്യ സുചിത്രയും ഒരു സീനിൽ പ്രത്യക്ഷപ്പെടുമെന്ന വാർത്തയും നേരത്തെ പുറത്തു വന്നിരുന്നു.

ബാലതാരം കാളിദാസ് നായകനായപ്പോൾ

malayalam cinema star,actor's son, mohanlal, pranav, Aadhi,lal, mammootty, dulkar, relationships,malayalam film ,stars, relatives, star kids, Prithviraj ,youngest son , actor Sukumaran, Mallika Sukumaran , younger brother ,Indrajith Sukumaran,

പ്രണവിനെ പോലെ ബാലതാരമായി അരങ്ങേറിയ പുരസ്കാര ജേതാവായ കാളിദാസ് ജയറാമിന്റെ മലയാള പുനഃപ്രവേശന ചിത്രമായ ‘പൂമര’മെന്ന ചിത്രത്തിനു വേണ്ടി ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. കഴിഞ്ഞ വര്‍ഷം റിലീസ് തീരുമാനിച്ചിരുന്നെങ്കിലും ഈ വര്‍ഷം സിനിമ പുറത്തിറങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധർ. തന്റെ ഏഴാമത്തെ വയസ്സിൽ ‘കൊച്ചു കൊച്ചു സന്തോഷങ്ങൾ’ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ കാളിദാസ് ‘ഒരു പക്ക കഥൈ’, ‘മീൻ കുഴമ്പും മൺപാന’യും എന്നീ തമിഴ് ചിത്രങ്ങളിൽ തിളങ്ങിയിരുന്നു. ‘എന്റെ വീട് അപ്പൂന്റേം’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലനടനുള്ള ദേശീയ അവാർഡ് കാളിദാസ് നേടിയിരുന്നു.
ചില പഴയകാല താര ബന്ധുക്കൾ

prem naseer, brother

നിത്യഹരിത നായകൻ പ്രേംനസീറിന്റെ സഹോദരൻ പ്രേംനവാസ് ‘കൂടപ്പിറപ്പ്’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. ‘പ്രേംനസീറിന്റെ പുത്രനായ ഷാനവാസ് 1981-ലെ ‘പ്രേമഗീതങ്ങൾ’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. ഷാനവാസിന്റെ പുത്രനായ ഷമീർ ഖാൻ ‘ഉപ്പുകണ്ടം ബ്രോദേഴ്സി’ലൂടെ മലയാള സിനിമയിൽ ചുവടുറപ്പിക്കാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു.

പ്രമുഖ നടനായ ജയന് തുടക്കത്തിൽ ബന്ധുവായ ജയഭാരതിയുടെ പിന്തുണ ലഭിച്ചിരുന്നതായി നേരത്തെ ചില വാർത്തകൾ പ്രചരിച്ചിരുന്നു. ജയഭാരതിയുടെയും സത്താറിന്റെയും മകനായ കൃഷ് സത്താർ 2013-ൽ പുറത്തിറങ്ങിയ ‘ലേഡീസ് ആൻഡ് ജെന്റിൽമാനിൽ’ അരങ്ങേറ്റം കുറിച്ചിരുന്നു. പ്രശസ്ത നടിയായ ഷീലയുടെ മകൻ വിഷ്ണു (ജോർജ്ജ്) ‘ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ’ എന്ന ചിത്രത്തിലൂടെ സിനിമയിൽ ചുവടുറപ്പിക്കാൻ ശ്രമം നടത്തിയിരുന്നു.

മലയാള സിനിമയിലെ പ്രശസ്ത സഹോദരിമാർ

travancore sisters

‘തിരുവിതാംകൂർ സഹോദരിമാർ’ എന്നറിയപ്പെട്ട ലളിത, പത്മിനി, രാഗിണിമാരുടെ താരകുടുംബം ചലച്ചിത്ര ലോകത്തിന് ഒട്ടേറെ സുവർണ്ണ നിമിഷങ്ങൾ സമ്മാനിച്ചു. മികച്ച നർത്തകിമാരായിരുന്ന ആ സൗന്ദര്യധാമങ്ങൾ മലയാള സിനിമയിൽ മാത്രമല്ല അന്യഭാഷാ ചിത്രങ്ങളിലും പരസ്പരം മത്സരിച്ച് തങ്ങളുടെ പ്രതിഭ തെളിയിച്ചു. ഈ സഹോദരിമാരുടെ ബന്ധുക്കളായ സുകുമാരിയും, അംബിക പിള്ളയും ചലച്ചിത്രങ്ങളിൽ ഏറെ നാൾ തിളങ്ങി. പ്രശസ്ത നർത്തകി കൂടിയായ ശോഭന ‘ട്രാവൻകൂർ സിസ്റ്റേഴ്സിന്റെ അനന്തിരവളാണ്. വർഷങ്ങൾക്ക് ശേഷം ശോഭനയുടെ അനന്തിരവന്മാരായ വിനീതും, കൃഷ്ണയും ഈ താര കുടുംബത്തിൽ നിന്നും മലയാള ചലച്ചിത്ര ലോകത്തെത്തി.

‘ട്രാവൻകൂർ സിസ്റ്റേഴ്സിനെ പോലെ തിളങ്ങിയ മറ്റ് മൂന്ന് സഹോദരിമാരാണ് കലാരഞ്ജിനിയും, കൽപ്പനയും ഉർവ്വശിയും. ഇവരുടെ സഹോദരനായ പ്രിൻസ് ഒരു ചിത്രത്തിൽ മുഖം കാട്ടിയ ശേഷം അകാലത്തിൽ പൊലിഞ്ഞു. ഇവർക്ക് മുൻപ് ചലച്ചിത്രങ്ങളിൽ തിളങ്ങിയ സഹോദരിമാരാണ് അടൂർ ഭവാനിയും, അടൂർ പങ്കജവും. കവിയൂർ പൊന്നമ്മയെ പോലെ സിനിമയിൽ സജീവമാകാൻ തുടങ്ങിയ വേളയിലാണ് അനുജത്തിയായ കവിയൂർ രേണുക കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്.

ബാലതാരങ്ങളായി സിനിമയിൽ എത്തിയ ശാലിനിയും ശ്യാമിലിയും വളരെയേറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ‘അനിയത്തി പ്രാവി’ലൂടെ നായികയായി മാറിയ ശാലിനി വിവാഹത്തോടെ അഭിനയത്തോട് വിട പറഞ്ഞു. ‘വള്ളീം തെറ്റി പുള്ളീം തെറ്റി’ എന്ന ചിത്രത്തിലൂടെ ശ്യാമിലി നായികയായി മലയാള സിനിമയിലേയ്ക്ക് തിരിച്ചു വന്നിരുന്നു.

കുഞ്ചാക്കോ കുടുംബത്തിലെ ഇളംമുറക്കാരൻ

kunchacko

ശാലിനിയും ശ്യാമിലിയും നായികമാരായി അരങ്ങേറിയ ചിത്രങ്ങളിൽ നായകനായി അഭിനയിച്ച കുഞ്ചാക്കോ ബോബൻ മികച്ച സിനിമാ പാരമ്പര്യമുള്ള കുടുംബത്തിലെ ഇളംമുറക്കാരനാണ്. ഉദയ സ്റ്റുഡിയോ ഉടമ കുഞ്ചാക്കോയും, സഹോദരനായ നവോദയ അപ്പച്ചനും ധാരാളം ചിത്രങ്ങളുടെ നിർമ്മാണത്തിന് ചുക്കാൻ പിടിച്ചു. ഈ കുടുംബാംഗമായ ബോബൻ കുഞ്ചാക്കോ ചിത്രങ്ങൾ നിർമ്മിക്കുക മാത്രമല്ല ചില ഉദയ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു. അദ്ദേഹത്തിൻറെ പുത്രനായ കുഞ്ചാക്കോ ബോബൻ അഭിനയത്തിന് പുറമെ ഇപ്പോൾ നിർമ്മാതാവിന്റെ വേഷവും നന്നായി കൈകാര്യം ചെയ്യുന്നു.
നാടകാചാര്യന്മാരുടെ താര സന്തതികൾ

nn-pillai-and-son-vijayaraghavan

നാടക പാരമ്പര്യം കൈമുതലാക്കി സിനിമയിലെത്തിയ താരകുടുംബങ്ങളും മലയാള സിനിമയ്ക്ക് മുതൽക്കൂട്ടായി. നാടകാചാര്യൻ എൻ എൻ പിള്ള ‘ഗോഡ്‌ഫാദർ’ എന്ന ചിത്രത്തിലൂടെ ഒരു വൻ തരംഗം തന്നെ സൃഷ്‌ടിച്ചിരുന്നു. ഇദ്ദേഹത്തിന്റെ മകനായ വിജയ രാഘവൻ ഇന്നും സിനിമയിൽ സജീവമാണ്. വിജയ രാഘവന്റെ ഇളയ ഇളയ പുത്രൻ ദേവദേവനും മലയാള സിനിമയിൽ മുഖം കാണിച്ചിട്ടുണ്ട്.

നാടക പ്രവർത്തകരായിരുന്ന ഒ മാധവന്റെയും വിജയകുമാരിയുടെയും മകനായ മുകേഷ് കലാപാരമ്പര്യത്തിന്റെ കൈമുതലുമായി സിനിമാ രംഗത്തെത്തി. മുകേഷിന്റെ സഹോദരിയും സഹോദരിയുടെ ഭർത്താവും ചില ചെറിയ റോളുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിതാ മുകേഷിന്റെയും നടി സരിതയുടെയും പുത്രനായ ശ്രാവൺ മുകേഷും ചലച്ചിത്ര രംഗത്തെത്തിക്കഴിഞ്ഞു.

പൗരുഷവും ശബ്ദഗാംഭീര്യവും അഭിനയ മികവും ഒത്തിണങ്ങിയ അതുല്യ പ്രതിഭയായിരുന്ന കൊട്ടാരക്കര ശ്രീധരൻ നായരുടെ മകനായ സായ്‌കുമാർ 1977-ലെ ‘വിടരുന്ന മൊട്ടുകളി’ലൂടെ സിനിമാ ലോകത്തേക്ക് പ്രവേശിച്ചു. കൊട്ടാരക്കരയുടെ മകന് പുറമെ മകൾ ശോഭ മോഹനും, ശോഭയുടെ മക്കളായ വിനു മോഹനും (നിവേദ്യം ഫ്രെയിം), സഹോദരൻ അനു മോഹനും വെള്ളിത്തിരയിലെത്തി. അഭിനയ പ്രതിഭ തിലകന്റെ ശബ്ദ ഗാംഭീരത്തോടെ മക്കളായ ഷമ്മി തിലകനും ഷോബി തിലകനും ചലച്ചിത്ര ലോകത്ത് തങ്ങളുടേതായ സാന്നിധ്യമറിയിച്ചു.

നൂറോളം നാടകങ്ങളിൽ വേഷമിട്ട, ‘കൊടിയേറ്റം’ (1997) എന്ന ചിത്രത്തിലൂടെ ഏറ്റവും നല്ല നടനുള്ള ഭരത് അവാർഡ് ലഭിച്ച ‘കൊടിയേറ്റം ഗോപി’ എന്നും അറിയപ്പെടുന്ന ഭരത് ഗോപി ചലച്ചിത്രസംവിധായകനായും നിർമ്മാതാവായും തിളങ്ങിയിരുന്നു. അദ്ദേഹത്തിൻറെ മകനായ മുരളി ഗോപി 2002-ലെ ‘രസികനി’ലൂടെയാണ് മലയാള ചലച്ചിത്ര രംഗത്തെത്തിയത്. പത്രപ്രവർത്തകനും കഥാകൃത്തുമായ ഇദ്ദേഹം അഭിനയത്തിന് പുറമെ ഗായകനായും തിരക്കഥാകൃത്തായും സിനിമയിൽ സജീവമാണ്. പിതാവിനെ പോലെ വളരെ വ്യത്യസ്തവും, ശക്തവുമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ മുരളി ഗോപിയ്ക്ക് കഴിഞ്ഞു.

മറ്റൊരു പ്രശസ്ത താരപുത്രനാണ് സുധീർ കരമന. നാടകത്തിലൂടെ അഭിനയമാരംഭിച്ച, ഏകദേശം ഇരുനൂറോളം ചിത്രങ്ങളിൽ അഭിനയിച്ച പ്രശസ്ത നടനായിരുന്ന കരമന ജനാർദ്ദനൻ നായരുടെ മകനാണ് സുധീർ കരമന. അധ്യാപന രംഗത്ത് നിന്നാണ്  സുധീർ അച്ഛന്റെ പാതയിലേക്ക് തിരിഞ്ഞത്. ഒട്ടേറെ വ്യത്യസ്ത വേഷങ്ങൾ കൈകാര്യം ചെയ്ത ഇദ്ദേഹം ഇന്ന് വളരെ തിരക്കുള്ള നടനാണ്.
മാതാപിതാക്കൾക്കൊപ്പം സിനിമയിലെത്തിയ പുത്രന്മാർ

prithviraj -indrajith-blivenews.com

താരങ്ങളുടെ മക്കൾ മാഹാത്മ്യം ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. പ്രമുഖ നടനായിരുന്ന സുകുമാരന്റെ ഇളയ പുത്രൻ പൃഥ്വിരാജും, സീമന്ത പുത്രൻ ഇന്ദ്രജിത്തും ഇന്നും മലയാള സിനിമയുടെ അവിഭാജ്യ ഘടകങ്ങളാണ്. ഇവരുടെ അമ്മയായ മല്ലിക സുകുമാരനും, ഇന്ദ്രജിത്തിന്റെ ഭാര്യ പൂർണ്ണിമയും മലയാള ചിത്രങ്ങളിൽ തങ്ങളുടെ സാന്നിധ്യമറിയിച്ചിരുന്നു. 2002-ലെ ‘ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ’ എന്ന ചിത്രത്തിലൂടെ ഇന്ദ്രജിത്ത് അരങ്ങേറിയപ്പോൾ അതേവർഷം പുറത്തിറങ്ങിയ ‘നന്ദന’ത്തിലൂടെ പൃഥ്വിരാജ് സിനിമാലോകത്തേക്ക് പ്രവേശിച്ചു.

2006-ലെ ‘വാസ്തുഹാര’യിലൂടെ കേരള സ്റ്റേറ്റ് അവാർഡ് നേടിയ പൃഥ്വിരാജ് തുടർന്ന് ഗായകനായും നിർമ്മാതാവായും തിളങ്ങി. പൃഥ്വിരാജ് നിർമ്മിച്ച ‘ഇന്ത്യൻ റുപി’യിലൂടെയും (2011) അദ്ദേഹം പുരസ്‌കാരം നേടിയിരുന്നു. തൊട്ടടുത്ത വർഷം ‘സെല്ലുലോയ്ഡ്’, ‘അയാളും ഞാനും തമ്മിൽ’ എന്നീ ചിത്രങ്ങളിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാർഡും കരസ്ഥമാക്കിയതിലൂടെ മക്കൾ മഹാത്മ്യം വിളംബരം ചെയ്യുന്നതിൽ അദ്ദേഹം വിജയിച്ചു.

അച്ഛന്റെ മക്കൾ ചലച്ചിത്രത്തിലെത്തിയപ്പോൾ

vineeth sreenivasa,n brother, father

‘അച്ഛന്റെ മകൻ’ എന്ന വിശേഷണം തീർത്തും അന്വർത്ഥമാക്കുന്നതാണ് വിനീത് ശ്രീനിവാസന്റെ രൂപവും കഴിവുകളും. ബഹുമുഖ പ്രതിഭയായ വിനീത് സംഗീതം, അഭിനയം, രചന, സംവിധാനം എന്നിവയിൽ തന്റെ മികവ് തെളിയിച്ചു കഴിഞ്ഞു. 2008-ൽ സൈക്കിളിലൂടെ അഭിനയരംഗത്തെത്തിയ വിനീത് സംവിധാനം നിർവ്വഹിച്ച ‘മലർവാടി ആർട്‌സ് ക്ലബും’, മ്യൂസിക് ആൽബമായ ‘കോഫി അറ്റ് എം ജി റോഡും’ ഒരു നവ തരംഗം തന്നെയാണ് സൃഷ്‌ടിച്ചത്‌. അച്ഛന്റെയും സഹോദരന്റെയും പാത പിന്തുടർന്ന് വിനീതിന്റെ അനുജനായ ധ്യാൻ ശ്രീനിവാസനും മലയാള ചലച്ചിത്ര രംഗത്ത് തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.

‘നമ്മൾ’ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ താര സന്തതികൾ

nammal film jishnu sidharth bhavana

പ്രശസ്ത സംവിധായകനായ ഭാരതന്റെയും നടി കെപിഎസി ലളിതയുടെയും മകനായ സിദ്ധാര്‍ത്ഥ് 2002-ലെ ‘നമ്മൾ’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് ഹരിശ്രീ കുറിച്ച്. തുടർന്ന് തന്റെ അച്ഛൻ സംവിധാനം ചെയ്ത ‘നിദ്ര’ (1981) പുനഃസംവിധാനം ചെയ്ത സിദ്ധാര്‍ത്ഥ് ‘ചന്ദ്രേട്ടൻ എവിടെയാ? എന്ന മറ്റൊരു ചിത്രത്തിനും സംവിധാനം നിർവ്വഹിച്ച് അച്ഛന്റെ പാരമ്പര്യം കാത്തുസൂക്ഷിച്ചു.

മറ്റൊരു താര പുത്രന്റെ അരങ്ങേറ്റത്തിനും ‘നമ്മൾ’ എന്ന ചിത്രം സാക്ഷ്യം വഹിച്ചു. പഴയകാല നായക നടനായിരുന്നു രാഘവന്റെ മകനായ ജിഷ്ണു ഈ ചിത്രത്തിലെ അഭിനയത്തെ തുടർന്ന് കുറച്ചു കാലം ചലച്ചിത്ര രംഗത്ത് സജീവമായെങ്കിലും രംഗബോധമില്ലാത്ത കോമാളിയുടെ ഇടപെടലിലൂടെ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു.

മലയാള ചലച്ചിത്ര രംഗത്ത് അസിസ്റ്റന്റ് ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ചിരുന്ന ബാലചന്ദ്രന്റെ മകളായ ഭാവന ഈ ചിത്രത്തിലെ ‘പരിമളം’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മികച്ച സഹനടിക്കുള്ള സംസ്ഥാന പുരസ്ക്കാരം സ്വന്തമാക്കിയിരുന്നു.

സംവിധായക പുത്രന്റെ പുനഃപ്രവേശം

fahad-fazil-

നമ്മൾ പുറത്തിറങ്ങിയ 2002-ൽ തന്നെയാണ് പ്രശസ്ത സംവിധായകനായ ഫാസിൽ തന്റെ മകനായ ഫഹദ് ഫാസിലിനെ ‘കൈയ്യെത്തും ദൂരത്ത്’ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പരിചയപ്പെടുത്തിയത്. എന്നാൽ ചിത്രത്തിൻറെ പരാജയത്തെ തുടർന്ന് അഭിനയരംഗത്ത് നിന്നും താൽക്കാലത്തേയ്ക്ക് വിട പറഞ്ഞ ഫഹദ് പുതിയ രൂപ ഭാവാദികളോടെ സിനിമയിൽ തിരിച്ചെത്തി. 2009-ലെ ‘കേരള കഫേ’ എന്ന ചിത്രത്തിലൂടെ പുനഃ പ്രവേശനം ചെയ്ത ഫഹദ് ’22 ഫീമെയിൽ, കോട്ടയം’, ‘നോർത്ത് 24 കാതം’ എന്നീ ചിത്രങ്ങളിലൂടെ ഫിലിം ഫെയർ അവാർഡുകൾ നേടി.

2011-ലെ ‘അകം’ എന്ന ചിത്രത്തിലൂടെ കേരള സർക്കാരിന്റെ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരവും ‘നോർത്ത് 24 കാതം’, ‘ആർട്ടിസ്റ്റ്’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് 2013-ൽ മികച്ച നടനുള്ള സംസ്ഥാന അവാർഡും നേടിക്കൊടുത്തു. ഫഹദിന്റെ സഹോദരനായ ഫർഹാൻ ഫാസിൽ നടൻ കൃഷ്ണകുമാറിന്റെ മകളായ അഹാനയോടൊപ്പം ‘ഞാൻ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു.

താര പുത്രിമാരുടെ രംഗപ്രേവേശം

Actress Ann Augustine -Father Actor Augustine-blivenews.com

ഫഹദിനൊപ്പം ‘ആർട്ടിസ്റ്റിൽ അഭിനയിച്ച ആൻ അഗസ്റ്റിൻ 2013-ലെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയിരുന്നു. നടനും നിർമ്മാതാവുമായിരുന്ന അഗസ്റ്റിന്റെ മകളായ ആൻ അഗസ്റ്റിൻ
‘എൽസമ്മ എന്ന ആൺകുട്ടി’യിലൂടെയാണ് (2009) ചലച്ചിത്ര വേദിയിലെത്തിയത്. മറ്റൊരു താര പുത്രിയാണ് കാർത്തിക നായർ. നടി രാധയുടെ മകളായ കാർത്തിക 2009-ലാണ് ‘ജോഷ്’ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തെത്തിയത്. തുടർന്ന് 2013-ൽ പുറത്തിറങ്ങിയ ‘കമ്മത്ത് & കമ്മത്ത്’ എന്ന ചിത്രത്തിലും കാർത്തിക അഭിനയിച്ചു.

നടി മേനകയുടെയും നിർമ്മാതാവ് സുരേഷിന്റെയും മകളായ കീർത്തി സുരേഷ് ‘ഗീതാഞ്ജലി’ എന്ന ചിത്രത്തിലൂടെ നായികയായി. ഈ ചിത്രത്തിൽ ഇരട്ട വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട കീർത്തി 2014-ലെ ‘റിങ് മാസ്റ്റർ’ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. നടിയും ബിജു മേനോന്റെ പത്നിയുമായ സംയുക്ത വർമ്മ, ഊർമ്മിള ഉണ്ണിയുടെ സഹോദരിയുടെ മകളാണ്. ഊർമ്മിളയുടെ പുത്രിയായ ഉത്തർ ഉണ്ണി ‘ഇടവപ്പാതി’ എന്ന ചിത്രത്തിൽ നായികയായി അരങ്ങേറ്റം കുറിച്ചിരുന്നു.

ജോസ് പ്രകാശിന്റെ കുടുംബത്തിൽ നിന്നുള്ള താരങ്ങൾ

Jose-Prakash-Prem-Prakash-siblings-movies

ജോസ് പ്രകാശിന്റെ സഹോദരനായ പ്രേം പ്രകാശ് നിർമ്മാതാവും നടനുമാണ്. 1979-ൽ ‘പെരുവഴിയമ്പല’ത്തിലൂടെ ചിത്രത്തിൻറെ നിർമ്മാതാവായ പ്രേം പ്രകാശ് രജത കമൽ അവാർഡ് നേടിയിരുന്നു. 2015-ൽ ‘നിർണയം’ എന്ന ചിത്രത്തിലെ അഭിനയ മികവിന് അദ്ദേഹം മികച്ച സഹനടനുള്ള സംസ്ഥാന അവാർഡും കരസ്ഥമാക്കി. ഇദ്ദേഹത്തിന്റെ മക്കളായ സഞ്ജയും ബോബിയും തിരക്കഥ രചനയിൽ വളരെയേറെ ശ്രദ്ധേയരാണ്. ദേശീയ-സംസ്ഥാന അംഗീകാരങ്ങൾ നേടിയ ‘നിർണായക’ത്തിന്റെ തിരക്കഥ രചിച്ചത് ഈ സഹോദരന്മാരാണ്. ജോസ് പ്രകാശിന്റെ മറ്റൊരു ബന്ധുവാണ് സിനിമ സംവിധായകനായ ഡെന്നീസ് ജോസഫ്.

മറ്റ് ചില താര ബന്ധങ്ങൾ കൂടി

Manju_Madhu_blivenews.com

പ്രശസ്ത നടി മഞ്ജു വാര്യരുടെ സഹോദരൻ മധു വാര്യർ നേരത്തെ ചില ചിത്രങ്ങളിൽ അഭിനയിച്ചതിന് പുറമെ ചലച്ചിത്ര നിർമ്മാതാവിന്റെ കുപ്പായവുമണിഞ്ഞിട്ടുണ്ട്. യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലെ താരമായി മാറിയ അഭിനേത്രി നവ്യ നായര്‍ പ്രശസ്ത ചലച്ചിത്ര ഛായാഗ്രാഹകൻ മധു അമ്പാട്ടിന്റെ സഹോദരിയുടെ പുത്രിയാണ്. പ്രശസ്ത നടൻ ബാലൻ കെ നായരുടെ പുത്രൻ മേഘനാദനും സോമന്റെ മകൻ സജി സോമശേഖരനും മലയാള സിനിമയിൽ മുഖം കാട്ടിയിട്ടുണ്ട്.

‘ടു ലെറ്റ് അമ്പാടി ടാക്കീസ്’ എന്ന ചിത്രത്തിൽ ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജ്ജുന്‍ അശോകന്‍ നായകനായി അഭിനയിച്ചിരുന്നു. അന്തരിച്ച നടന്‍ സൈനുദ്ദീന്റെ മകന്‍ സിനില്‍ സൈനുദ്ദീനും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ടി ജി രവിയുടെ മകൻ ശ്രീജിത്ത് രവിയും മലയാള സിനിമയിൽ വിവിധ വേഷങ്ങൾ ചെയ്യുന്നു. ആക്ഷന്‍ ചിത്രങ്ങളുടെ രാജാവ് ഷാജി കൈലാസിന്റെയും നടി ആനിയുടെയും മകന്‍ ജഗന്‍ എസ് കൈലാസ് ‘കരി’ എന്ന മ്യൂസിക്കല്‍ ആല്‍ബത്തിലൂടെ സംവിധാന രംഗത്തെത്തിയിരുന്നു.

അടുത്തിടെ രംഗപ്രവേശം ചെയ്ത താരസന്തതികൾ
‘കല്യാണം’ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറുന്ന മുകേഷ്-സരിത പുത്രൻ ശ്രാവൺ, ‘ഹലോ’ എന്ന ചിത്രത്തിലൂടെ നായികയാകുന്ന പ്രിയദർശൻ-ലിസി പുത്രി കല്യാണി സിനിമാ തുടങ്ങിയവരുടെ സിനിമാ വിശേഷങ്ങൾ ഈയിടെ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ‘ബോബി’ എന്ന ചിത്രത്തിലൂടെ മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജൻ അടുത്തിടെയാണ് വെള്ളിവെളിച്ചത്തിലെത്തിയത്.

മക്കൾ പുരാണം ഈ വിധത്തിൽ മലയാള ചലച്ചിത്ര മേഖലയിൽ തുടരുമ്പോൾ പലരും തങ്ങളുടെ പൂർവ്വികരെ കടത്തി വെട്ടുന്ന മികവ് പുറത്തെടുക്കുന്നു. മറ്റു ചിലർ പല കാരണങ്ങളാൽ പാർശ്വവൽക്കരിക്കപ്പെട്ട് നിറം മങ്ങുന്നു. പ്രിയ താരങ്ങളുടെ ബന്ധുമിത്രാദികളുടെ കടന്നു വരവ് എക്കാലവും നന്നായി കൊട്ടിഘോഷിക്കപ്പെടാറുണ്ട്. ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ഓരോ താരോദയവും പ്രതീക്ഷിക്കുന്നത്. പലപ്പോഴും ഓരോ താരബന്ധുക്കളുടെയും രംഗപ്രവേശന വേളയിൽ ചിലരുടെയെങ്കിലും മനസ്സിലുദിക്കുന്ന ഒരു ചോദ്യമുണ്ട്; ‘അച്ഛൻ ആനപ്പുറത്തേറിയാൽ മക്കൾക്ക് ആ തഴമ്പ് കിട്ടുമോ?’, ‘ഉപ്പോളം വരുമോ ഉപ്പിലിട്ടത്?!’ അതിനുള്ള ഉത്തരം കാലമാണ് നൽകുന്നത്.

കഴിവും കഠിനാധ്വാനവും കൈമുതലാക്കിയവർ അതിജീവിക്കും. സിനിമാ രംഗത്തും അതിന് മാറ്റമൊന്നുമില്ല. എങ്കിലും ഈ മേഖലയിലും ചില പുഴുക്കുത്തുകളുണ്ടെന്ന് അടുത്ത കാലത്ത് നടന്ന പല സംഭവങ്ങളും വ്യക്തമാക്കുന്നുണ്ട്. കുത്തകാവകാശം പോലെ ചലച്ചിത്ര മേഖലയെ അടക്കി ഭരിക്കുന്ന ചിലരുടെ കൈയ്യിലെ വെറും കളിപ്പാവകളായി മാറുന്ന, ഭാഗ്യക്കേടിന്റെ പേരിൽ പുറത്താകുന്ന താരങ്ങളെയും നാം പ്രേക്ഷകർ ഇതിനോടകം കണ്ടുകഴിഞ്ഞു. അതെന്തായാലും താര കുടുംബങ്ങളിൽ നിന്നുള്ള എത്രപേർ ഇതെല്ലാം അതിജീവിച്ച് മുന്നേറുമെന്ന് നമുക്ക് കാത്തിരുന്നു കാണാം. ശേഷം സ്‌ക്രീനിൽ . . .

ശാലിനി വി എസ് നായർ

 

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

U-19, India,U-19 World cup, win, cricket score, runs, semi-final, U-19 Cricket World Cup,Afghanistan, beat ,Pakistan ,New Zealand,opener,Pak, Afghan, won runs, wickets, all out, Indian Team , Rahul Dravid,

അണ്ടര്‍ 19: ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍, അടുത്ത എതിരാളി പാക്കിസ്ഥാന്‍

Supriya Devi ,died,Bengali Actress ,Kolkata ,Veteran Bengali film actress, severe cardiac arrest ,residence ,85,Born ,Uttam Kumar,Basu Parivar ,1952 and never looked back after Sonar Harin opposite Uttam Kumar in 1959. Chowringhee, Bagh Bandi Khela, Meghe Dhaka Tara ,classics,

പ്രശസ്ത ബംഗാളി നടി സുപ്രിയാ ദേവി അന്തരിച്ചു