in , ,

2017-ൽ മിന്നിയും മങ്ങിയും മലയാള സിനിമ

മലയാള സിനിമയ്ക്ക് ( Malayalam film ) സംഭവബഹുലമായ ഒട്ടേറെ ഓർമ്മകൾ സമ്മാനിച്ചു കൊണ്ടാണ് 2017 പടിയിറങ്ങുന്നത്. നേട്ടങ്ങളും, നഷ്ടങ്ങളും, വിവാദങ്ങളും മറ്റും സമ്മിശ്രമായി അഭ്രപാളിയിലൂടെയും തീയേറ്ററിന് പുറത്തും കടന്നുപോയ ഒരു വർഷമായിരുന്നു ഇത്.

മിന്നാമിനുങ്ങായി മിന്നിത്തിളങ്ങിയ സുരഭി
Malayalam film industry, 2017,achievements, controversy, movies, Mollywood, actress attack case, Take off, Surabhi Lakshmi, Vinayakan, WCC, Women in Cinema Collective, Abi, IV Sasi, death, Minnaminungu, Dileep, Parvathy, Mammootty, Kasaba, IFFK, awards, Surabhi lakshmi, controversies, WCC, IFFK, explanation, Women in Cinema Collective, actress, International film festival, Parvathy, Minnaminungu, national award winner, movies, whatsapp, group, silence, pass
പുരസ്കാരത്തിളക്കം കൊണ്ട് മലയാള സിനിമ മിന്നിയ വർഷമാണ് കടന്നുപോകുന്നത്. നീണ്ട പതിനാല് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് മികച്ച നടിക്കുള്ള പുരസ്കാരം കൊണ്ടുവരാൻ സുരഭി ലക്ഷ്മിയെന്ന അതുല്യ നടിയ്ക്ക് കഴിഞ്ഞു. ‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിലെ മികവുറ്റ അഭിനയത്തിനാണ് സുരഭിക്ക് പുരസ്‌കാരം ലഭിച്ചത്. ഈ വർഷം പ്രഖ്യാപിച്ച സംസ്ഥാന അവാർഡിലും സുരഭിക്ക് പ്രത്യേക ജൂറി പരാമർശം ലഭിച്ചിരുന്നു.

നിരവധി ചിത്രങ്ങളിൽ സഹനടിയായും, ഹാസ്യ നടിയായും തിരശ്ശീലയിൽ മിന്നിമറഞ്ഞ സുരഭി ഇന്ന് ദേശീയതലത്തിൽ മലയാള സിനിമയുടെ മുഖമുദ്രയായി മാറിയിരിക്കുകയാണ്. 2003-ൽ ‘പാഠം ഒന്ന് ഒരു വിലാപം’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ മീര ജാസ്മിനാണ് ഇതിനു തൊട്ടു മുൻപ് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം മലയാള മണ്ണിൽ എത്തിച്ചത്.

ശ്രദ്ധേയമായി വിനായകന്റെ പുരസ്‌കാര ലബ്ധി
Vinayakan-Rajisha-blivenews.com_
2017-ലെ സംസ്ഥാന അവാർഡ് സവിശേഷതകൾ നിറഞ്ഞതായിരുന്നു. നാല്പത്തിയേഴാമത്‌ സംസ്ഥാന അവാർഡുകളിലെ ഏറ്റവും വലിയ പ്രത്യേകത മികച്ച നടനുള്ള അവാർഡ് തന്നെയായിരുന്നു. താരമൂല്യമോ താരപ്പകിട്ടോയില്ലാതെ അഭിനയ മികവ് കൊണ്ട് മാത്രം മികച്ച നടനുള്ള അവാർഡ് സ്വന്തമാക്കിയ പ്രതിഭയാണ് വിനായകൻ. ‘കമ്മട്ടിപ്പാട’മെന്ന ചിത്രത്തിലെ ‘ഗംഗ’ എന്ന ഗംഗാധരനെ വളരെ തൻമയത്വത്തോടു കൂടി പ്രേക്ഷകരുടെ ഹൃദയങ്ങളിൽ എത്തിക്കാൻ വിനായകന് കഴിഞ്ഞതിനുള്ള തെളിവാണ് ഈ അവാർഡ്.

താരപദവികൾക്കും ഗ്ലാമറിനും അപ്പുറം കാമ്പുള്ള വേഷങ്ങൾ വളരെ മികവുറ്റതാക്കുന്നതിലൂടെ അവ തീർച്ചയായും അംഗീകരിക്കപ്പെടുമെന്നതിന് ഉത്തമ ഉദാഹരണമാണ് വിനായകൻ നേടിയ സംസ്ഥാന അവാർഡ്. വിനായകന് സമ്മാനിച്ച ഈ പുരസ്കാരത്തിലൂടെ മലയാള സിനിമയുടെ ചരിത്രത്തിൽ പുതിയൊരു അദ്ധ്യായം എഴുതി ചേർക്കപ്പെട്ടു.

അഭിമാനമായി പാർവതിയുടെ ടേക്ക് ഓഫ്
Malayalam film industry, 2017,achievements, controversy, movies, Mollywood, actress attack case, Take off, Surabhi Lakshmi, Vinayakan, WCC, Women in Cinema Collective, Abi, IV Sasi, death, Minnaminungu, Dileep, Parvathy, Mammootty, Kasaba, IFFK, awards,
ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത് മലയാളത്തിന്റെ സ്വന്തം പാർവതിയ്ക്കാണ്. ‘ടേക്ക് ഓഫ്’ എന്ന ചിത്രത്തിലെ ‘സമീര’ എന്ന കഥാപാത്രം ചലച്ചിത്ര മേളയിലെ ആസ്വാദകരുടെ ഹൃദയം കീഴടക്കിയപ്പോൾ മലയാളത്തിന് ലഭിച്ചത് ചരിത്ര നിമിഷങ്ങളാണ്. കാരണം ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു മലയാള നടിയ്ക്ക് ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം ലഭിക്കുന്നത്.

മേളയിൽ ഇന്ത്യൻ പനോരമയിലേക്കും മത്സരവിഭാഗത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ട ഏക മലയാള ചിത്രം കൂടിയായിരുന്നു ‘ടേക്ക് ഓഫ്’. ഫലകവും 10 ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. ജീവിതം പച്ചപിടിപ്പിക്കാൻ നഴ്‌സായി ഇറാഖിൽ ജോലിക്ക് പോകുന്ന സമീര എന്ന കഥാപാത്രം പാർവതിയെന്ന അതുല്യ നടിയിൽ ഭദ്രമായിരുന്നു. അതിന് ഉത്തമ തെളിവാണ് പാർവതിയെ തേടിയെത്തിയ ഈ പുരസ്‌കാരം.

‘ഉത്സവം’ കൊടിയിറങ്ങി; ഐ.വി. ശശി വിട വാങ്ങി
IV Sasi, passed away, director, film industry
2017-ൽ ദേശീയതലത്തിലും അന്തർദേശീയതലത്തിലും മലയാള സിനിമ നേട്ടങ്ങളുടെ പടവുകൾ കയറിയെങ്കിലും നികത്താനാവാത്ത നഷ്‌ടങ്ങൾക്കും മലയാള ചലച്ചിത്ര മേഖല സാക്ഷിയായി. മലയാളിയുടെ സിനിമാ സ്വപ്നങ്ങൾക്ക് പുതിയ ദൃശ്യാവിഷ്ക്കാരം നൽകിയ സംവിധായകനായിരുന്നു ഐ.വി ശശി.

2017 ഒക്ടോബർ 24-ന് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. ‘ഉത്സവം’ എന്ന ചിത്രം സംവിധാനം ചെയ്യ്തു കൊണ്ടാണ് സിനിമ മേഖലയിൽ അദ്ദേഹം ചുവടുറപ്പിച്ചത്. മലയാളം, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലായി 115- ഓളം ചിത്രങ്ങൾ അദ്ദേഹം പ്രേക്ഷകർക്ക് സമ്മാനിച്ചിരുന്നു.

ഒരുപാട് ചിരിപ്പിച്ച്, ഒടുവിൽ കരയിച്ച് അബി
Abi, Kalabhavan Abhi, died, mimicry artist, actor, passes away, films, cassettes, Kalabhavan, stage shows, cinema, blood pressure, hospital,
2017 നവംബർ 30-ന് അബിയെന്ന അതുല്യ പ്രതിഭ ലോകത്തോട് വിടവാങ്ങി. മിമിക്രിയിലൂടെ അഭിനയ രംഗത്ത് എത്തിയ അബി തന്റേതായ ഒരു ശൈലി രൂപപ്പെടുത്തിയെടുക്കുന്നതിൽ വിജയിച്ചിരുന്നു. ‘ആമിനത്താത്ത’ എന്ന അബിയുടെ സ്ത്രീകഥാപാത്രം നെഞ്ചിലേറ്റാത്ത ഒരു മലയാളി പോലും ഉണ്ടാവില്ല.

രൂപത്തിലും ശബ്ദത്തിലും വൈവിധ്യമാർന്ന മാറ്റങ്ങൾ കൊണ്ടുവന്ന നടനായിരുന്നു അബി. എന്നാൽ അബിയിലെ കലാകാരനെ വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്താൻ മലയാള സിനിമയ്ക്ക് കഴിഞ്ഞിട്ടില്ലായെന്നതാണ് സത്യം. അമിതാഭ് ബച്ചൻ, മമ്മൂട്ടി തുടങ്ങിയവരുടെ ശബ്ദങ്ങൾ വളരെ തന്മയത്വതോടു കൂടി അനുകരിച്ചു കൊണ്ടാണ് അബി മലയാളി പ്രേക്ഷകരെ കൈയ്യിലെടുത്തത്.

ഇവരെക്കൂടാതെ, സംവിധായകൻ ദിപൻ ശിവകുമാർ, സഹനടി വേഷങ്ങളിൽ തിളങ്ങിയ തൊടുപുഴ വാസന്തി, പ്രമുഖ സീരിയൽ നടനും താരാകല്യാണിന്റെ ഭർത്താവുമായ രാജാ റാം, ഹാസ്യതാരവും ഡബ്ബിങ് ആർട്ടിസ്റ്റുമായ കലാഭവൻ സാജൻ, ‘മുൻഷി’യെന്ന ടെലിവിഷൻ പരിപാടിയിലൂടെ ഈ രംഗത്ത് വരികയും പിന്നീട് നിരവധി ചിത്രങ്ങളിൽ സഹനടനായി അഭിനയിക്കുകയും ചെയ്‌ത മുൻഷി വേണു എന്നിവരും അഭ്രപാളിയുടെ വെള്ളിവെളിച്ചത്തിൽ നിന്ന് മരണത്തിന്റെ ഇരുട്ടിലേക്ക് പോയ് മറഞ്ഞു.

യുവനടിയും ജനപ്രിയനും വാർത്തകളിൽ നിറഞ്ഞപ്പോൾ
actress-attack-case-charge-sheet-dileep-stars,Dileep, files, plea, passport, HC, seeking, relaxation, bail, Kerala High court, bail conditions, application, petition, actor, actress attack case, sought, permission, travel, Dubai, passport, travel abroad,
നേട്ടങ്ങളും നഷ്ട്ടങ്ങൾക്കുമപ്പുറം മലയാള സിനിമ ഈ വർഷം ഒട്ടനവധി വിവാദങ്ങൾക്കും സാക്ഷ്യം വഹിച്ചു. ഈ വർഷം മലയാള സിനിമയെ ഏറെ പിടിച്ചു കുലുക്കിയ സംഭവമായിരുന്നു യുവനടി ആക്രമിക്കപ്പെട്ട കേസ്. മലയാള സിനിമയുടെ ജനപ്രിയ നായകൻ ദിലീപാണ് കേസിലെ കുറ്റാരോപിതൻ. ഇതേത്തുടർന്ന് ദിലീപിന് ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നു. ഇത്തരത്തിലുള്ള ഒരു സംഭവം മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായിട്ടാണ് അരങ്ങേറിയത്.

സത്യം എന്തുതന്നെയായാലും ഈ വിവാദകളുടെ ചൂടിൽ മലയാള ചലച്ചിത്ര മേഖലയിൽ ഒരു സ്തംഭനാവസ്ഥ ഉടെലെടുത്തു എന്നു തന്നെ പറയാം. ഇരയെയും കുറ്റാരോപിതനെയും പിന്തുണച്ച് സിനിമ മേഖല രണ്ട്‌ ചേരിയിലാണ് നിലകൊണ്ടത്. അതുകൊണ്ട് തന്നെ ഈ വിവാദം മലയാള സിനിമയുടെ വളർച്ചയെ സാരമായി ബാധിച്ചിരുന്നു.

പാർവതിയുടെ പരാമർശവും മറ്റ് വിവാദങ്ങളും
Malayalam film industry, 2017,achievements, controversy, movies, Mollywood, actress attack case, Take off, Surabhi Lakshmi, Vinayakan, WCC, Women in Cinema Collective, Abi, IV Sasi, death, Minnaminungu, Dileep, Parvathy, Mammootty, Kasaba, IFFK, awards, Parvathy ,arrest, cyber cell, cyber police, complaint ,cyber cell, Kasaba, Cyber attack, Actress parvathy, cyber-bullying, remarks, police complaint, Malayalam actress, criticized, 'misogynist' dialogs, Mammootty, star, IFFK, 
അടുത്തിടെ സമാപിച്ച 22-മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ വച്ച് നടി പാർവതി നടത്തിയ പരാമർശം വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. ‘കസബ’ എന്ന ചിത്രത്തിൽ മമ്മൂട്ടി അഭിനയിച്ച നായക വേഷം സ്ത്രീ വിരുദ്ധ സംഭാഷണം നടത്തിയെന്ന് ആരോപിച്ച് അതിനെതിരെ പ്രതികരിക്കുകയായിരുന്നു പാർവതി. എന്നാൽ പാർവതിയുടെ പരാമർശം സമൂഹമാധ്യമങ്ങളിൽ വലിയ കോളിളക്കമുണ്ടാക്കി.

പാർവതിക്കെതിരെ കടുത്ത ഭാഷയിലാണ് നടന്റെ ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. പാർവതി തുടങ്ങി വച്ച വിവാദ പരാമർശം സിനിമ മേഖലയിലെ മറ്റു വ്യക്തികളും ഏറ്റെടുത്തിരുന്നു. സിനിമയ്‍ക്കുള്ളിൽ തന്നെ പാർവതിയെ പിൻതുണയ്ക്കുന്നവരും എതിർക്കുന്നവരും തമ്മിൽ പോർവിളികൾ ആരംഭിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു. സൈബർ അക്രമണം രൂക്ഷമായതിനെ തുർന്ന് പാർവതി പോലീസിൽ പരാതി നൽകി.

പുതുമാറ്റത്തിന് വിമൺ ഇൻ സിനിമ കളക്ടീവ്
WCC, Women in Collective Cinema, facebook post, Parvathi,Kasaba, misogyny, shoutout, controversy, female artists, Mollywood, fight, patriarchy, Kerala society, The collective, Surabhi, ignored, IFFK, cinema field, raising voice, silence, actress attack case,
2017-ൽ മലയാള സിനിമയിൽ നടന്ന വിപ്ലവകരമെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് ‘വിമൺ ഇൻ സിനിമ കളക്ടീവ്’ എന്ന സംഘടനയുടെ ജനനം. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനും വേണ്ടി രൂപം കൊണ്ട സംഘടനയാണിത്. ഇന്ത്യൻ സിനിമ മേഖലയിൽ തന്നെ ഇതാദ്യമായാണ് ഇത്തരമൊരു വനിതാ കൂട്ടായ്മ. യുവനടി ആക്രമിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഈ സംഘടന രൂപം കൊണ്ടത്.

ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് മുൻതൂക്കം നൽകിക്കൊണ്ട് അവർക്ക് നീതി ലഭ്യമാക്കുകയെന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. മഞ്ജു വാര്യർ, റിമ കല്ലിങ്കൽ, വിധു വിൻസെന്റ്, സജിത മഠത്തിൽ, പാർവതി, ദീദി ദാമോദരൻ, രമ്യ നമ്പീശൻ തുടങ്ങി സിനിമാ ലേഖലയിലെ ഒരു കൂട്ടം വനിതകളുടെ നേതൃത്വത്തിലാണ് സംഘടന രൂപീകരിച്ചിരിക്കുന്നത്. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ‘വിമൺ ഇൻ സിനിമ കളക്ടീവ്’ പോലുള്ള സംഘടനകൾ അനിവാര്യമാണ്.

റോഷ്‌നി ദാസ് കെ

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Rajanikanth, fans, 4th day, meet, MGR,politics, entry,  Kamal Hassan, cinema, films, actor, media, speech, Tamilnadu, 

രാഷ്ട്രീയത്തിലും സിനിമയിലും ഒന്നും ശാശ്വതമല്ല: രജനികാന്ത്

Weekly cartoon, December 30,tax

രാജ്യത്തിന്റെ ആഭ്യന്തര ഉൽപ്പാദനം 0.9 ശതമാനം കുറഞ്ഞു