Malayalam font, Sunder, Rachana Institute of Typography,Ornamental Font, Released, Sundar font, free download,single font , word processors , Rachana , create ,ornamental Unicode fonts , creation , design ,letters, Koottaksharam,joint letters,
in

രചനയുടെ ആദ്യ മലയാളം യൂണികോഡ് ഫോണ്ടായ സുന്ദർ പ്രകാശനം ചെയ്തു

തിരുവനന്തപുരം: ‘രചന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൈപ്പോഗ്രഫി’ ( Rachana Institute of Typography ) രൂപകല്പന ചെയ്ത ആദ്യത്തെ മലയാളം യൂണികോഡ് ഫോണ്ട് ‘സുന്ദർ’ ( Sundar ) ഡോ. ഇക്ബാൽ പ്രകാശനം ചെയ്തു. നാരായണ ഭട്ടതിരിയുടെ കൈപ്പടയെ ( calligraphy ) ആഗോളതലത്തിച്ച കഥാകൃത്തും ചിത്രകാരനുമായിരുന്ന പരേതനായ സുന്ദറിന്റെ ഓർമ്മയ്ക്കായി ‘സുന്ദർ’ എന്നു നാമകരണം ചെയ്ത ഫോണ്ട് അദ്ദേഹത്തിന്റെ ഭാര്യ ഗിരിജ ഏറ്റുവാങ്ങി.

തലക്കെട്ടുകൾക്കു പറ്റിയ നല്ല അലങ്കാരഫോണ്ടുകൾ ഇല്ലാത്തതിനാൽ യൂണിക്കോഡ് അച്ചടിയിലേക്കു മാറാൻ വിമുഖത പുലർത്തുന്ന പുസ്തക, ആനുകാലിക, പത്ര പ്രസാധകർക്ക് ഈ സംരംഭം വലിയ ആശ്വാസവും പ്രോത്സാഹനവും ആകുമെന്ന് ഡോ. ഇക്ബാൽ അഭിപ്രായപ്പെട്ടു. പ്രതിഫലേച്ഛ കൂടാതെ ഭാഷാസാങ്കേതികവിദ്യയെ മുന്നോട്ടു കൊണ്ടുപോകുന്ന സന്നദ്ധപ്രവർത്തകരായ യുവാക്കളെ അദ്ദേഹം അഭിനന്ദിച്ചു.

മാസം ഒരു ഫോണ്ടുവീതം ഒരു വർഷംകൊണ്ട് 12 ഫോണ്ടുകൾ പുറത്തിറക്കാനാണ് ആദ്യഘട്ടത്തിൽ ഉദ്ദേശിക്കുന്നതെന്ന് അദ്ധ്യക്ഷതവഹിച്ച രചന ഇൻസ്റ്റിറ്റ്യൂട്ട് മേധാവി കെ.എച്ഛ്. ഹുസൈൻ അറിയിച്ചു.

അടുത്ത രണ്ടു വൎർഷത്തിനുള്ളിൽ മലയാളം പ്രസാധനത്തിൽ സംഭവിക്കാൻ പോകുന്ന വലിയ മാറ്റങ്ങൾക്കായി ഒരുങ്ങിയിരിക്കാൻ പദ്ധതിക്കു ധന-സാങ്കേതികപിന്തുണകൾ നൽകുന്ന `സായാഹ്ന ഫൗണ്ടേഷ’ന്റെ സാരഥിയായ സി.വി. രാധാകൃഷ്ണൻ ആഹ്വാനം ചെയ്തു.

യൂണികോഡിലേക്കുള്ള ടൈപ്പ് സെറ്റിങ്ങിന്റെ മാറ്റം കേവലം അച്ചടിക്കുവേണ്ടി മാത്രമുള്ളതല്ലെന്നും കാലകാലത്തേയ്ക്കുള്ള മലയാളം ഉള്ളടക്കങ്ങളൂടെ പാഠസംരക്ഷണത്തിനായുള്ള സ്വതന്ത്ര അവസരങ്ങളൊരുക്കുന്നുവെന്നും അദ്ദേഹം ഓൎമ്മിപ്പിച്ചു.

ഭാഷാസാങ്കേതികത പ്രധാനമായും അക്ഷരസാങ്കേതികതയാണെന്നും അച്ചടിയിലേക്കു വരുമ്പോൾ അക്ഷരസൗന്ദര്യങ്ങൾ വലിയൊരു ഡിമാൻഡായി മാറുന്നതായും ഇന്ത്യയിൽ ഫ്രീ സോഫ്റ്റ് വെയർ ഫൗണ്ടേഷൻ സ്ഥാപിക്കാൻ റിച്ചാർഡ് സ്റ്റാൾമേനോടൊപ്പം മുൻനിരയിൽ പ്രവർത്തിച്ച സി.വി. രാധാകൃഷ്ണൻ (സി.വി.ആർ) അഭിപ്രായപ്പെട്ടു.

എണ്ണപ്പെട്ട അലങ്കാരഫോണ്ടുകൾ സ്വതന്ത്രമായി ജനങ്ങൾക്കു ലഭ്യമായാലേ കഴിഞ്ഞ കാൽനൂറ്റാണ്ടായി നിലവിൽക്കുന്ന ഡി.റ്റി.പി. സംരംഭങ്ങളെയും മലയാളം കമ്പ്യൂട്ടിങ്ങിനെയും ആധുനീകരിച്ച് പുതിയ ഉയരങ്ങളിൽ എത്തിക്കാൻ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി.
രചനയുടെ സമഗ്രലിപി സഞ്ചയത്തിലധിഷ്ഠിതമായ യൂണികോഡ് അലങ്കാരഫോണ്ടുകളുടെ ഒരു ശ്രേണി തന്നെ ഒരുക്കുന്ന പദ്ധതിയുമായാണ് രചന ഇൻസ്റ്റിറ്റ്യൂട്ട് മുന്നോട്ടു പോകുന്നത്. വരാൻ പോകുന്ന എല്ലാ ഫോണ്ടുകളുടെയും പ്രകാശനോദ്ഘാടനം കൂടിയാണു സംഘടിപ്പിക്കപ്പെട്ടത്.

സി. വി. രാധാകൃഷ്ണനെയും ഹുസൈനെയും കൂടാതെ നാരായണ ഭട്ടതിരി (കാലിഗ്രാഫി), രജീഷ് കെ. നമ്പ്യാർ (ആലേഖനസാങ്കേതികത) എന്നിവരും എസ്.റ്റി.എം ഡോക്സ് (STM Docs http://stmdocs.in/) എന്ന പ്രശസ്ത ടൈപ്പ്സെറ്റിങ്ങ് സ്ഥാപനത്തിലെ ഗ്രാഫിക്സ് വിഭാഗവും പദ്ധതിയിൽ പ്രവർത്തിക്കുന്നുണ്ട്.

സുന്ദർ അടക്കം രചന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൈപ്പോഗ്രഫി നിർമ്മിക്കുന്ന എല്ലാ ഫോണ്ടുകളും http://rachana.org.in/ -ൽ നിന്നു സൗജന്യമായി ഡൗൺലോഡ് ചെയ്യാം.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

tea, affects, women, differently ,men,study,   health benefits, hot cup, aromatic beverage,refresh, fluid levels ,a tasty, no-calorie drink, scientifically ,associated , health benefits ,suppressing, tumor progression ,decreasing inflammation, female hormone, estradiol ,estrogen levels,improve, harm health, epigenetic, 

ചായ സ്ത്രീശരീരത്തെ സ്വാധീനിക്കുന്നതെങ്ങനെ? പഠനഫലം പുറത്ത്

kidnapping, kerala, chief minister, children, missing, case, pinarayi, no evidence, social media, attack, remand, investigation, police, Valiyathura, beggars, parents, news, reports, kidnapping, children, Kerala,kidnapping, beggars,Pinarayi, DGP, chief minister, social media, fake news, spread, mob, Malappuram, incident, police,missing, investigation,

കുട്ടികളെ തട്ടിയെടുക്കലിന് തെളിവില്ല; ആശങ്ക വേണ്ട: മുഖ്യമന്ത്രി