in ,

എഴുത്തിന്റെ കുട്ടിവട്ടമേശ; കൂട്ടുകൂടി സബ് കളക്ടറും

തിരുവനന്തപുരം: വായനയും എഴുത്തും തന്റെ ദിനചര്യയുടെ ഭാഗമെന്ന് സബ് കളക്ടര്‍ ഡോ. ദിവ്യ. എസ്. അയ്യര്‍; എങ്കില്‍ ഏറ്റവും ഇഷ്ടമുള്ള എഴുത്തുകാരനും കൃതിയുമേതെന്ന് എഴുത്തിന്റെ കുട്ടികൂട്ടായ്മ. ചിരിയും ചിന്തയും ഇടകലര്‍ന്ന, എഴുത്തുകാരായ കുട്ടികളുടെ വട്ടമേശ സമ്മേളനം കണ്ടുനിന്നവര്‍ക്കും ആവേശമായി. മലയാളഭാഷാ വാരാഘോഷത്തിന്റെ ( Malayalam Week ) ഭാഗമായി തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് എഴുത്തുകാരായ കുട്ടികളുടെ വട്ടമേശ സമ്മേളനം സംഘടിപ്പിച്ചത്.

ഉദ്ഘാടകയായെത്തിയ തിരുവനന്തപുരം സബ് കളക്ടറാകട്ടെ വായനയും പുസ്തകങ്ങളും തനിക്കു മുന്നില്‍ തുറന്നിട്ട വലിയ ലോകത്തെ കുട്ടികള്‍ക്ക് മുന്നില്‍ തന്മയത്വത്തോടെ അവതരിപ്പിച്ചു.

divya_iyer_students-literature1

എഴുത്താണോ നൃത്തമാണോ പാട്ടാണോ ഏറെയിഷ്ടം എന്ന ഒരു കുട്ടിചോദ്യത്തെ ഓണസദ്യയില്‍ വിളമ്പുന്ന എല്ലാ കറികളും നമുക്ക് ഒരുപോലെ പ്രിയമല്ലേ എന്ന മറുചോദ്യം കൊണ്ടാണ് സബ് കളക്ടര്‍ നേരിട്ടത്.  എങ്കിലും എഴുത്തിനോടുള്ള പ്രത്യേക പ്രണയം അവര്‍ സമ്മതിക്കുകയും ചെയ്തു.  ഏറ്റവും ഇഷ്ടമുള്ള കൃതി ഖലീല്‍ ജിബ്രാന്റെ ദി പ്രോഫെറ്റ് ആണെന്നും കുട്ടികള്‍ അത് വായിക്കണമെന്ന് ഓര്‍മിപ്പിക്കാനും ഡോ. ദിവ്യ. എസ്. അയ്യര്‍ മറന്നില്ല.

തുടര്‍ന്ന് കഥയെഴുത്ത് എങ്ങനെ എന്ന വിഷയത്തെ മുന്‍ നിര്‍ത്തി ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ കുട്ടികളുമായി സംവദിച്ചു.  കവിതയെഴുത്തിനെക്കുറിച്ച് ബുക്ക്മാര്‍ക്ക് സെക്രട്ടറി ഗോകുലേന്ദ്രനും സംസാരിച്ചു.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍. സി.സി. ജോണ്‍ അധ്യക്ഷനായ ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. സുരേഷ് കുമാര്‍ സ്വാഗതം പറഞ്ഞു.  മാനേജര്‍ ദീപാ ജോസഫ് മോഡറേറ്ററായി.  ഹെഡ്മിസ്ട്രസ് ആശാ അനി ജോര്‍ജും അധ്യാപകരും സംബന്ധിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Kamal Haasan, Prakash Raj, arvind swamy,

ക​മലി​ന് പി​ന്തു​ണ​യു​മാ​യി അരവിന്ദ് സ്വാമിയും പ്രകാശ് രാ​ജും

Paradise Papers,Secret tax havens, Indians, Amitabh Bachcha

ലോകത്തിലെ കള്ളപ്പണക്കാരുടെ പട്ടികയിൽ ഇന്ത്യൻ പ്രമുഖരും