Malayattoor, rector ,murder, stabbed ,death, sexton ,Malayattoor Church stabbing, Johny, escape, forest region, Kochi , St. Thomas Church , Kurishumudi ,priest,
in ,

മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ട് കുത്തേറ്റ് മരിച്ചു

കൊച്ചി: മലയാറ്റൂര്‍ ( Malayattoor ) കുരിശുമുടി റെക്ടര്‍ ( rector ) ഫാ. സേവ്യര്‍ തേലക്കാട്ട് (52) കുത്തേറ്റ് മരിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടോടെ കുരിശുമലയിലെ ആറാം സ്ഥലത്തു വച്ചു കുത്തേല്‍ക്കുകയായിരുന്നു.

മലമുകളിലേക്കുള്ള യാത്രയ്ക്കിടെയാണു സംഭവം. കൊച്ചി ചേരനല്ലൂര്‍ സ്വദേശിയാണ് ഫാദര്‍ സേവ്യര്‍ തേലക്കാട്ട്.

സംഭവവുമായി ബന്ധപ്പെട്ടു കപ്യാരുടെ ചുമതലയിലുണ്ടായിരുന്ന ജോണി എന്നയാൾക്കായി മലയാറ്റൂര്‍ വനത്തില്‍ തിരച്ചില്‍ നടക്കുകയാണ്.

ജോണിയെ മൂന്ന് മാസം മുൻപ് കപ്യാർ ചുമതലയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് കരുതപ്പെടുന്നത്.

ജോലിയില്‍ തന്നെ തിരികെ എടുക്കണമെന്ന് ആവശ്യപ്പെട്ട് ജോണി റെക്ടര്‍ ഫാ. സേവ്യറിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് വാക്കു തര്‍ക്കമുണ്ടാവുകയും ഇതിനൊടുവില്‍ ജോണി റെക്ടര്‍ ഫാ. സേവ്യറിനെ കുത്തുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.

റെക്ടര്‍ ഫാ. സേവ്യറിന്റെ ഇടതു കാലിലും തുടയിലുമാണു കുത്തേറ്റത്. രക്തം വാര്‍ന്നാണു മരണം സംഭവിച്ചതെന്നാണു പ്രാഥമിക വിവരം.

ഗുരുതരമായി പരുക്കേറ്റ വൈദികനെ ഉടന്‍ തന്നെ അങ്കമാലി ലിറ്റില്‍ ഫ്ലവർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഈസ്റ്റ് ചേരാനല്ലൂര്‍ ഇടവകാംഗമാണ് ഫാ.സേവ്യർ. 1993 ഡിസംബര്‍ 27-നായിരുന്നു പൗരോഹിത്യ സ്വീകരണം. എല്‍എല്‍ബി ബിരുദധാരിയാണ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Attukal Pongala, medical college , hospital , registration, food, supply,Food Safety Department, devotees, voluntary organisations, traders, residents associations, labour unions, temporary traders, licence, pilgrims, green protocol, sound, control, steel glass, water supply,

ആറ്റുകാൽ പൊങ്കാല: മെഡിക്കൽ കോളേജ് സമ്പൂർണ സജ്ജം

Pinarayi , chennai-apollo-hospital-kerala-

മുഖ്യമന്ത്രി പിണറായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍