അപകീർത്തികരമായ ഫെയ്സ് ബുക്ക് പോസ്റ്റ്: ക്ഷേത്ര ജീവനക്കാരന് സസ്പെൻഷൻ

തിരുവനന്തപുരം‌: മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രനെതിരെയും ഫെയ്സ് ബുക്കിലൂടെ അപകീർത്തികരമായ പോസ്റ്റിട്ട ദേവസ്വം ബോർഡ് ക്ഷേത്ര ജീവനക്കാരനെ സസ്പെൻറ് ചെയ്തു.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുവനന്തപുരം കഠിനംകുളം ക്ഷേത്രത്തിലെ പഞ്ചവാദ്യം ജീവനക്കാരനായ  വിഷ്ണു അനിക്കുട്ടനെയാണ് സസ്പെൻറ് ചെയ്തത്.

മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും ഫോട്ടോ വച്ച് ഫോട്ടോഷോപ്പിന്റെ സഹായത്താൽ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വിഷ്ണു ഫെയ്സ് ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു.

കൂടാതെ വിഷ്ണു ഇത് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.സംഭവം ശ്രദ്ധയിൽപ്പെട്ട ദേവസ്വം കമ്മീഷണർ N. വാസുവാണ് വിഷുവിനെ സസ്പെൻറ് ചെയ്ത് കൊണ്ടുള്ള ഉത്തരവ് ഇറക്കിയത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പാറശ്ശാല-കാസര്‍ഗോഡ് മലയോര ഹൈവേ യാഥാര്‍ത്ഥ്യത്തിലേക്ക്

പ്രീപെയ്ഡ് ആംബുലന്‍സ് സംവിധാനം സമ്പൂര്‍ണ വിജയത്തിലേക്ക്