വാടകക്കുടിശ്ശിക: മല്ലികാ ഷെരാവത്തിനെതിരെ ഫ്രഞ്ച് കോടതി

Mallika Sherawat , Paris, flat , rent, French court court, France, non-payment , rent ,Sherawat ,Bollywood actress, last December , apartment ,AFP report,reports ,French court , ordered , city,Hollywood, case, owner, luxury apartment,French husband Cyrille Auxenfans, furniture,

പാരീസ്: വിവാദങ്ങളുടെ തോഴിയായ ബോളിവുഡിലെ താരസുന്ദരി മല്ലികാ ഷെരാവത്തിനെ (Mallika Sherawat ) ഫ്ലാറ്റിൽ നിന്നൊഴിവാക്കാൻ ഫ്രഞ്ച് കോടതി ( French court ) ഉത്തരവിട്ടു. ഭീമമായ വാടകക്കുടിശ്ശികയെ തുടർന്നാണ് കോടതി വിധി.

സിനിമകളും സൗഹൃദങ്ങളും അതേച്ചൊല്ലി ആവശ്യത്തിനും അനാവശ്യത്തിനുമുള്ള ചർച്ചകളും വിവാദങ്ങളുമെല്ലാം ചേർന്ന് പേജ് ത്രീ ഗോസിപ്പ് കഥകളിൽ മല്ലികാ ഷെരാവത്ത് എക്കാലത്തും ഇടം പിടിക്കാറുണ്ട്. എന്നാൽ ഇക്കുറി സംഗതി അല്പം വ്യത്യസ്തമാണെന്ന് പറയാം.

പാരീസിലെ ആഡംബര ഫ്ലാറ്റിന്റെ വാടക അടയ്ക്കാത്തതിനാൽ ഫ്രഞ്ച് കോടതിയിൽ കയറിയിറങ്ങുകയാണ് ബോളിവുഡിൽ നിന്ന് ഹോളിവുഡിലേക്ക് ചേക്കേറിയ താരം.

പാരീസിൽ ഷെറാവത്തിന് ഫ്ലാറ്റുണ്ട് എന്ന വാർത്ത അവർ പണ്ടേ നിഷേധിച്ചിട്ടുണ്ട്. അതൊക്കെ കെട്ടുകഥകളാണെന്നാണ് താരം നാളിതുവരെ പറഞ്ഞിരുന്നത് .

 Mallika Sherawat , Paris, flat , rent, French court court, France, non-payment , rent ,Sherawat ,Bollywood actress, last December , apartment ,AFP report,reports ,French court , ordered , city,Hollywood, case, owner, luxury apartment,French husband Cyrille Auxenfans, furniture,അസോസിയേറ്റഡ് ഫ്രീ പ്രസ് ശേഖരിച്ച രേഖകൾ പ്രകാരം ബോളിവുഡ് നടി മല്ലിക ഷെരാവത്തും അവരുടെ ഫ്രഞ്ച് ഭർത്താവ് സിറിൽ ഓക്സൻഫാൻസും അവർ താമസിച്ചു കൊണ്ടിരിക്കുന്ന ആഡംബര ഫ്ലാറ്റിന്റെ വാടകയായി 78,787 യൂറോ അടക്കണം എന്ന് ഒരു ഫ്രഞ്ച് കോടതി ഉത്തരവിട്ടിരിക്കുന്നു.

ഫ്ലാറ്റിലെ ഫർണിച്ചറുകളെല്ലാം പിടിച്ചെടുക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. സിക്സ്റ്റീൻത് ഡിസ്ട്രിക്ടിലെ അതീവ സമ്പന്ന മേഖലയിലുള്ള പ്രസ്തുത ഫ്ലാറ്റ് 2017 ജനുവരി ഒന്നാം തീയതി മുതലാണ് ഇരുവരും കൂടി വാടകയ്ക്കെടുത്തത്.

മാസം 6,054 യൂറോയാണ് വാടകയായി നിശ്ചയിച്ചിരുന്നത്. എന്നാൽ അഡ്വാൻസായി നൽകിയ 2,715 യൂറോ മാത്രമാണ് ദമ്പതികൾ
ഈയിനത്തിൽ ഇതുവരെ നല്കിയിട്ടുള്ളതെന്ന് വീട്ടുടമകൾ പറയുന്നു.

കഴിഞ്ഞ നവംബർ 14-ന് പാരീസിൽ പ്രസ്തുത കേസുമായി ബന്ധപ്പെട്ട ഹിയറിങ്ങിൽ ഇരുവർക്കും വേണ്ടി ഹാജരായ അഭിഭാഷകൻ തന്റെ കക്ഷികൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ബോധിപ്പിച്ചു.

ഷെരാവത്തിന്റെ ജോലിയുടെ ‘കൃത്യതയില്ലാത്ത’ സ്വഭാവത്തെപ്പറ്റി അദ്ദേഹം കോടതിയിൽ സൂചിപ്പിച്ചു. എന്നാൽ അപ്പാർട്മെന്റുടമകൾ ആ ഒഴിവുകഴിവ് ഒരു കാരണവശാലും അംഗീകരിക്കാൻ തയ്യാറായില്ല.

വാടകക്കുടിശ്ശിക വരുത്തിയ കാലയളവിൽ ഷെരാവത്തിന് ദശലക്ഷക്കണക്കിന് ഡോളറിന്റെ വരുമാനം ഉണ്ടായിരുന്നു എന്ന വാദമാണ് അവർ മുന്നോട്ടു വച്ചത്. എന്തായാലും ഷെരാവത്തോ ഓക്സൻഫാൻസോ വാർത്തകളോട് ഇതേവരെ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ വർഷം ഡിസംബറിൽ ഷെരാവത്തിന്റെ പാരീസ് അപ്പാർട്മെന്റിനെക്കുറിച്ചുള്ള വാർത്തകൾ പേജ് ത്രീ കഥകളായി പുറത്തു വന്നപ്പോൾ അതിനെതിരെ അവർ രംഗത്തെത്തിയിരുന്നു.

“തികച്ചും തെറ്റായ കാര്യമാണിത്. ആരെങ്കിലും എനിക്ക് അത്തരം ഒരു അപ്പാർട്മെന്റ് സമ്മാനമായി നൽകിയിട്ടുണ്ടെങ്കിൽ ദയവായി അതിന്റെ വിലാസം കൂടി എനിക്ക് കൈമാറണം” എന്നായിരുന്നു അവരുടെ അന്നത്തെ പരിഹാസപൂർണ്ണമായ പ്രതികരണം.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

suresh gopi, anticipatory bail,granted, one month, bond, one lakh rupees, fake address, vehicle, car, registration , Kerala High court, Puducherry, crime branch, registration, Amala Paul, Fahad Fazil, Suresh Gopi MP, arrest, HC, forging documents, registration, vehicle, Pondicherry, MP, actor, luxury car, Pondicherry, state tax, Kerala, petition, bail, submitted, 

സുരേഷ് ഗോപി എംപിയ്ക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ചു

Aanchal Thakur ,skiing,  international medal, first Indian , win , Aanchal , Bronze medal , Turkey, India,Winter Olympics ,South Korea , February, , international medal in skiing,Manali resident, Bronze medal , slalom race category ,Alpine Ejder 3200 Cup ,organised , Skiing’s international governing body, Federation International de Ski ,FIS, Palandoken Ski Centre, Erzurum , Turkey,Modi, PM, Rajyavardhan Singh Rathore,

ആഞ്ചലിന് മെഡൽ; അന്താരാഷ്ട്ര സ്കീയിങ്ങിൽ ഇന്ത്യ അക്കൗണ്ട് തുറന്നു