മമ്മൂട്ടി ചിത്രം മാമാങ്കത്തിന്റെ ചിത്രീകരണം വിവാദത്തിൽ

Mammootty's Mamangam, shooting, stop memo, Maradu, village officer, set , Baahubali, AR Rahman, show

കൊച്ചി: മമ്മൂട്ടിയെ നായകനാക്കി നവാഗതനായ സജീവ് പിള്ള സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ മാമാങ്കത്തിന്റെ ( Mamangam ) ഷൂട്ടിങ്ങ് സ്ഥലത്തെ ചൊല്ലിയുള്ള വിവാദം തുടരുന്നു.

വ്യാപകമായ തോതിൽ നിലം നികത്തിയ ശേഷം നടത്തുന്ന ഷൂട്ടിങ്ങിനെതിരെ മരട് വില്ലേജ് ഓഫീസര്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് നേരത്തെ സ്റ്റോപ് മെമ്മോ നല്‍കിയിരുന്നു.

ഷൂട്ടിങ്ങ് നിര്‍ത്തി വച്ച് മണ്ണിട്ട് നികത്തിയ നിലം എത്രയും വേഗം പൂര്‍വ്വ സ്ഥിതിയില്‍ ആക്കണമെന്നാണ് വില്ലേജ് ഓഫീസര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ വിവാദ സ്ഥലത്ത് അണിയറ പ്രവര്‍ത്തകര്‍ ചിത്രീകരണം തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മരട് വില്ലേജ് ഓഫീസിന് സമീപത്തെ വൈറ്റ് ഫോര്‍ട്ട് ഹോട്ടലിന് എതിര്‍വശത്ത് നിലം നികത്തിയ ശേഷമാണ് കൂറ്റന്‍ സെറ്റ് തയ്യാറാക്കിയത്. വന്‍തോതില്‍ മണ്ണിടിച്ച് നിലം നികത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് മരട് വില്ലേജ് ഓഫീസര്‍ ഷൂട്ടിങ്ങിന് സ്റ്റേപ് മെമ്മോ നല്‍കിയത്.

വൈറ്റ് ഫോര്‍ട്ട് ഹോട്ടലിന് എതിര്‍വശത്തെ രണ്ടേക്കര്‍ സ്ഥലത്ത് അതീവ രഹസ്യമായിട്ടായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നു പോന്നിരുന്നത്. കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്ന ഇവിടേയ്ക്ക് സമീപവാസികള്‍ക്ക് പോലും പ്രവേശനമുണ്ടായിരുന്നില്ല.

അതിനാല്‍ നിലംനികത്തലിനെക്കുറിച്ചുള്ള വിവരം നേരത്തെ പുറത്തറിഞ്ഞില്ല. എന്നാൽ പിന്നീട് വിവരമറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകരെ സിനിമാ പ്രവര്‍ത്തകര്‍ നിയമിച്ച സ്വകാര്യ സെക്യൂരിറ്റി ജീവനക്കാർ തടയുന്നതായി ആരോപണമുണ്ട്.

പ്രാചീന കേരളത്തില്‍ പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടന്നിരുന്ന നദീതീര ഉത്സവമായിരുന്ന മാമാങ്കം നടത്താനുള്ള അധികാരം പിടിച്ചെടുത്ത സാമൂതിരിയെ നേരിടാനായി എത്തുന്ന ചാവേര്‍ പടയാളിയെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്.

50 കോടി രൂപയോളം മുതൽ മുടക്കി നാല് ഷെഡ്യൂളുകളായാണ് ചിത്രത്തിന്റെ ചിത്രീകരണം. പൂര്‍ത്തിയായ ഒന്നാംഘട്ട ഷെഡ്യൂളിന് ശേഷം കൊച്ചിയില്‍ നടക്കുന്ന രണ്ടാം ഘട്ട ഷെഡ്യൂള്‍ ചിത്രീകരണമാണ് ഇപ്പോള്‍ വിവാദത്തിലായത്.

പുറത്ത് നിന്ന് മണ്ണടിച്ച് നിലം നികത്തിയതിന് ശേഷമാണ് പതിനാറാം നൂറ്റാണ്ടിലെ സാമൂതിരി കോവിലകമുൾപ്പെടെയുള്ള കെട്ടിടങ്ങൾ ഇവിടെ സെറ്റ് ചെയ്തത്. തുടര്‍ന്ന് റവന്യൂ വകുപ്പ് ചിത്രീകരണത്തിന് സ്റ്റോപ് മെമ്മോ നല്‍കുകയായിരുന്നു.

സാധാരണയായി ഇത്തരം കൂറ്റന്‍ സെറ്റുകള്‍ റാമോജി ഫിലിം സിറ്റിയിലോ ചെന്നൈയിലോ ആണ് സെറ്റ് ചെയ്യാറുള്ളത്. ചലച്ചിത്ര  ചിത്രീകരണത്തിന്റെ മറവിൽ നിലം മണ്ണിട്ട് നികത്തി കരഭൂമിയാക്കി വില്‍ക്കാനുള്ള ഭൂമാഫിയയുടെ നീക്കമാണ് ഇതിന് പിന്നിലെന്ന്  ആരോപണമുണ്ട്.

നേരത്തെ ഫ്ളവേഴ്സ് ചാനല്‍ നടത്താനിരുന്ന എ ആര്‍ റഹ്മാന്‍ ഷോക്ക് വേണ്ടി വല്ലാര്‍പാടത്ത് നിലം നികത്തിയത് വിവാദമായിരുന്നു. കൊച്ചി ഇന്റര്‍നാഷണല്‍ സ്റ്റേഡിയം ഉൾപ്പെടെ നിരവധി സംവിധാനങ്ങള്‍ ഉണ്ടായിട്ടും കേരളത്തിലെ ആദ്യ റഹ്മാന്‍ ഷോയ്ക്ക് നിലം തന്നെ വേദിയായി തിരഞ്ഞെടുത്തത് റിയല്‍ എസ്‌റ്റേറ്റ് തട്ടിപ്പാണെന്ന് ആക്ഷേപമുണ്ടായിരുന്നു.

മെഡിക്കല്‍ ട്രസ്റ്റ് മാനേജ്‌മെന്റിന്റെ ഉടമസ്ഥതയിലുള്ള വയല്‍ ഘട്ടം ഘട്ടമായി നികത്തി വരികയായിരുന്നു. എ ആര്‍ റഹ്മാന്‍ ഷോയുടെ മറവില്‍ 26 ഏക്കര്‍ ഒറ്റയടിക്ക് നികത്തിയെടുക്കാന്‍ നീക്കം നടന്നതായാണ് ആരോപണമുണ്ടായത്. കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പായി ഇത് വ്യാഖ്യാനിക്കപ്പെട്ടിരുന്നു.

2009-ല്‍ റീലീസായ മമ്മൂട്ടിയുടെ ബ്ലോക്ബസ്റ്റര്‍ ഹിറ്റ് ചിത്രം ‘പഴശ്ശിരാജ’യുടെ ചിത്രീകരണത്തിനായി വ്യാപകമായി വനനശീകരണം നടത്തിയെന്ന് ആരോപണം ഉയർന്നിരുന്നു. കണ്ണൂര്‍ കണ്ണവം വനമേഖലയള്‍പ്പടേയുള്ള പ്രദേശത്തായിരുന്നു പഴശ്ശിരാജയുടെ ഷൂട്ടിങ്ങ് നടന്നത്.

കൂടാതെ രാജമൗലി ചിത്രം ‘ബാഹുബലി‘യുടെ ചിത്രീകരണ സമയത്ത് കണ്ണവം വനമേഖലയില്‍ വന്‍തോതില്‍ വനം നശീകരിക്കപ്പെട്ടതായി വാർത്തകളുണ്ടായിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Edappal theatre , Edappal , Theatre, child abuse, DYSP, crime branch, case, owner, visuals, girl, 10 year old, 

എടപ്പാള്‍ തീയേറ്റര്‍ പീഡനം: കേസന്വേഷണം ക്രൈംബ്രാഞ്ചിന്; ഡിവൈഎസ്പിയെ സ്ഥലം മാറ്റി

CISSA , Biodiversity Award , best organization , Centre for Innovation in Science and Social Action , Best Biodiversity Organization,  Kerala State Biodiversity Board

സന്നദ്ധ സംഘടനയായ സിസ്സ ജൈവവൈവിദ്ധ്യ പുരസ്‌കാരം നേടി