Movie prime

റിലീസിന് മുന്‍പേ റെക്കോര്‍ഡിട്ട് മാമാങ്കം

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവ് കൂടിയ ചിത്രങ്ങളിലൊന്ന്, ചരിത്രത്തിലേക്ക് ഒരു തവണ കൂടി തിരിഞ്ഞു നോക്കുമ്പോള് വിവാദങ്ങള് കൊണ്ടും പ്രമേയം കൊണ്ടും മമ്മൂട്ടി ചിത്രം പുറത്തിറങ്ങും മുന്പേ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡിസംബര് 12ന് ചിത്രം പുറത്തിറങ്ങും. യുകെയില് റെക്കോര്ഡ് റിലീസിന് ഒരുങ്ങുന്ന മാമാങ്കത്തിന് 10 പ്രീമിയര് ഷോകളാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ യുകെ യിലെ ഫാന്സ് ഷോയുടെ ഔദോഗിക ടിക്കറ്റ് വില്പന ഞായറാഴ്ച്ച ലണ്ടനില് വെച്ച് നടന്നു.എം. പത്മകുമാര് സംവിധാനം ചെയ്യുന്ന ചിത്രം നിര്മിക്കുന്നത് വേണു കുന്നപ്പിള്ളിയാണ്. More
 
റിലീസിന് മുന്‍പേ റെക്കോര്‍ഡിട്ട് മാമാങ്കം

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവ് കൂടിയ ചിത്രങ്ങളിലൊന്ന്, ചരിത്രത്തിലേക്ക് ഒരു തവണ കൂടി തിരിഞ്ഞു നോക്കുമ്പോള്‍ വിവാദങ്ങള്‍ കൊണ്ടും പ്രമേയം കൊണ്ടും മമ്മൂട്ടി ചിത്രം പുറത്തിറങ്ങും മുന്‍പേ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡിസംബര്‍ 12ന് ചിത്രം പുറത്തിറങ്ങും. യുകെയില്‍ റെക്കോര്‍ഡ് റിലീസിന് ഒരുങ്ങുന്ന മാമാങ്കത്തിന് 10 പ്രീമിയര്‍ ഷോകളാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ യുകെ യിലെ ഫാന്‍സ് ഷോയുടെ ഔദോഗിക ടിക്കറ്റ് വില്‍പന ഞായറാഴ്ച്ച ലണ്ടനില്‍ വെച്ച് നടന്നു.എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് വേണു കുന്നപ്പിള്ളിയാണ്.

വള്ളുവനാടിന്റെ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള മാമാങ്ക മഹോത്സവമാണ് ചിത്രത്തിന്റെ പ്രമേയം. 12 വര്‍ഷത്തിലൊരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് മേടമാസത്തിലെ വെളുത്തവാവില്‍ നടക്കുന്ന മാമാങ്കത്തിന്റേയും ദേശാഭിമാനത്തിനു വേണ്ടി ജീവൻ വെടിഞ്ഞ ധീര ചാവേറുകളുടെയും കഥയാണ് ചിത്രം പറയുന്നത്.

പതിനാറ്, പതിനേഴ് നൂറ്റാണ്ടുകളിലാണ് മലപ്പുറം ജില്ലയിലെ തിരുനാവായയിൽ മാമാങ്ക മഹോത്സവം അരങ്ങേറിയിരുന്നത്. ഇതിന്റെ അധ്യക്ഷപദം അലങ്കരിച്ചിരുന്ന വള്ളുവക്കോനാതിരിയെ പുറത്താക്കി സാമൂതിരി മാമാങ്കത്തിന്റെ രക്ഷാപുരുഷ സ്ഥാനം തട്ടിയെടുത്തു. ഇതോടെയാണ് വൈദേശികർ ഉൾപ്പെടെ നിരവധി കച്ചവടക്കാർ എത്തിയിരുന്ന മാമാങ്ക മഹോത്സവം രക്തരൂക്ഷമായത്. പിന്നീടുള്ള ഓരോ വർഷങ്ങളിലും ദേശാഭിമാനം വീണ്ടെടുക്കാനുള്ള പോരാട്ടമായിരുന്നു വള്ളുവനാട്ടിലെ ചാവേറുകളുടേത്.

മമ്മൂട്ടി കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിൽ പ്രാചി തെഹ്ലാനാണ് നായിക. ഇവർക്ക് ഒപ്പം ഉണ്ണി മുകുന്ദൻ, അനു സിതാര, കനിഹ, സിദ്ദീഖ്, തരുൺ അറോറ, സുദേവ് നായർ, സുരേഷ് കൃഷ്ണ, മാസ്റ്റർ അച്യുതൻ, ഇനിയ, നീരജ് മാധവ്, മണികണ്ഠൻ, വത്സല മേനോൻ, കവിയൂർ പൊന്നമ്മ, മാലാ പാർവ്വതി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.