in

എന്‍ട്രന്‍സ് കോച്ചിങ് തട്ടിപ്പ്: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾക്കെതിരെ വിജിലസ് കേസെടുത്തു

വയനാട്: എന്‍ട്രന്‍സ് കോച്ചിങ്ങിൽ അഴിമതി ( entrance coaching scam ) നടത്തിയ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ള 7 പേര്‍ക്കെതിരെ വി‍ജിലന്‍സ് കേസ് രജിസ്റ്റർ ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 2015-2016 സാമ്പത്തിക വർഷത്തിലെ ടി എസ് പി ഫണ്ടിൽ തിരിമറി നടത്തിയ സംഭവത്തിലാണ് പഞ്ചായത്ത് അംഗങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

ടി.എസ്.പി ഫണ്ടിലെ 37 ലക്ഷം രൂപ ഉപയോഗിച്ച് പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് എന്‍ട്രന്‍സ് പരിശീലനം നല്‍കിയെന്ന രീതിയിൽ വ്യാജരേഖ ചമച്ചതിനും വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനുമാണ് കേസെടുത്തത്.

അമേരിക്കൻ എഡ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് പി ആർഒ കെ പി ഫിലിപ്പ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീതരാമൻ, വൈസ് പ്രസിഡന്റ് കെ ജെ പൈലി, വികസനകാര്യ സ്റ്റന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഗീതബാബു, വിദ്യാഭ്യസ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ തങ്കമ്മയേശുദാസ്‌, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി കെ മോഹനൻനായർ, ഹെഡ് ക്ലാർക്ക് സിബി തോമസ് എന്നിവർക്കെതിരെയാണ് കേസ്.

വയനാട് വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോ ഡി വൈഎസ്പിയായിരുന്ന കെ കെ മർക്കോസാണ് പഞ്ചായത്ത് അംഗങ്ങൾക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ഔദ്യോഗികപദവി ദുരുപയോഗം ചെയ്തുവെന്നും കരാർ നിബന്ധനകൾക്ക് വിരുദ്ധമായി ഇടപെട്ട് സർക്കാരിന് സാമ്പത്തിക നഷ്ടം വരുത്തിയെന്നും എഫ്ഐആറിൽ പറയുന്നു.

2015 ആഗസ്റ്റ് 24-ന് പ്ലസ് വൺ, പ്ലസ്ടു ക്ലാസുകളിൽ പഠിക്കുന്ന പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് എൻട്രൻസ് പരിശീലനം നൽകുന്നതിന് ഇടുക്കി കട്ടപ്പനയിലെ ‘അമേരിക്കൻ എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ട്’ എന്ന സ്ഥാപനവുമായി കരാർ ഒപ്പു വച്ചിരുന്നു.

എന്നാൽ സ്ഥാപനത്തിന്റെ നടത്തിപ്പുക്കാരനായ കെ പി ഫിലിപ്പ് കുട്ടികളുടെ ഹാജർ പുസ്തകത്തിൽ തിരിമറി നടത്തി 205 കുട്ടികൾക്ക് എൻട്രൻസ് പരിശീലനം നൽകിയതായുള്ള വ്യാജരേഖ ബ്ലോക്കിൽ സമർപ്പിച്ചിരുന്നു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ മോണിറ്ററിംഗ് കമ്മറ്റിയെന്ന പേരിൽ വിദ്യാർത്ഥികൾക്ക് വ്യാജ സർട്ടിഫിക്കറ്റ് നൽകി.

മുപ്പത്തിമൂന്ന് ലക്ഷത്തി ആറായിരത്തി എഴുനൂറ് രൂപ നൽകുന്നതിന് ശുപാർശ നൽകിയതിനെ തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബില്ല് പാസ്സാക്കി കൊടുക്കുന്നതിന് നിർദ്ദേശം നൽകിയിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

OnePlus 6, launched, London, smartphones , most powerful, OnePlus , Snapdragon 845 ,8GB RAM ,256GB storage, camera

കാത്തിരിപ്പിന് വിരാമമായി; വിപണി കീഴടക്കാൻ വൺപ്ലസ് 6 വന്നെത്തി

Japanese railway , apology, 25 seconds early, departs, train, website, Indian railway, customers, operator, inconvenience, punctuality

തീവണ്ടിയുടെ സമയനിഷ്‌ഠയിൽ വീഴ്ച; മാപ്പു പറഞ്ഞ ജപ്പാന് വീണ്ടും കൈയ്യടി