മന്ദാരം ഒക്ടോബർ 5ന്: വിവിധ ഗെറ്റപ്പുകളിൽ ആസിഫ് അലി 

ഒക്ടോബറിലെ ആദ്യ വെള്ളിയാഴ്ച കേരളത്തിൽ മന്ദാരമെത്തുന്നു. നവാഗതനായ വിജേഷ് വിജയ് ചെയ്യുന്ന ആസിഫ് അലി ചിത്രം മന്ദാരമാണ് ഈ മാസം അഞ്ചിന് റിലീസ് ചെയ്യാനൊരുങ്ങുന്നത്. ആഴ്ചകൾ മുൻപ് പുറത്തിറങ്ങിയ ട്രെയിലറിന് പ്രേക്ഷകർ മികച്ച സ്വീകാര്യത നൽകിയത് അണിയറ പ്രവർത്തകർക്കും വലിയ പ്രതീക്ഷയാണ് നൽകുന്നത്.

വ്യത്യസ്ത ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടുന്ന ആസിഫിനെയാണ് ട്രെയ്‌ലറിലൂടെ കാണുവാൻ സാധിക്കുന്നത്. താടിയും മുടിയും നീട്ടി വളർത്തിയ താരത്തിന്റെ പുത്തൻ ലുക്കും യുവാക്കൾക്കിടയിൽ ചർച്ചാ വിഷയമായിരിക്കുകയാണ്. പ്രണയം വിഷയമാകുന്ന ചിത്രം നായക കഥാപാത്രത്തിന്റെ ജീവിതത്തിലെ  വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകുന്നുവെന്നാണ് കരുതപ്പെടുന്നത്.

ആസിഫ് അലിയുടെ കരിയറിലെ മികച്ച കഥാപാത്രമാകുമിതെന്ന പ്രതീക്ഷയിലാണ് ആരാധകരും. കല്യാണം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച വർഷ ബൊല്ലാമയെക്കൂടാതെ ആനന്ദം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ അനാർക്കലി മരയ്ക്കാരും  ചിത്രത്തിലെ മുഖ്യ സ്ത്രീ കഥാപാത്രങ്ങളിൽ ഒന്നിനെ  അവതരിപ്പിക്കുന്നു.

മാജിക് മൗണ്ടൈൻ സിനിമാസിന്റെ ബാനറിൽ മോനിഷ രാജീവ്, ടിനു തോമസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് എം സാജസാണ്.   മുജീബ് മജീദ് സംഗീത സംവിധാനവും ബാഹുൽ രമേശ് ഛായാഗ്രഹണവും നിർവഹിക്കുന്നു.

രോഹിത് വി എസ് സംവിധാനം ചെയ്ത ഇബ്‌ലീസ് ആയിരുന്നു ആസിഫ് അലിയുടെ അവസാന ചിത്രം. തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങൾ നേടിയ ചിത്രത്തിലെ ആസിഫിന്റെ പ്രകടനം പ്രശംസനീയമായിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

എം മുകുന്ദന്റെ ഫേസ് ബുക്ക് പോസ്റ്റിന് മറുപോസ്റ്റുമായി ശാരദക്കുട്ടി 

ശബരിമല വിഷയത്തില്‍ ബി ജെ പി സമരമുഖത്തേക്ക്: ശ്രീധരന്‍ പിള്ള