Manhole, robot,  KSUM , KWA,MoU ,Genrobotics, Bandicoot Kerala Startup Mission ,signed , Kerala Water Authority , Kerala ,Water ,innovations, Chief Minister ,Pinarayi Vijayan , chamber,Attukal Pongala festival ,bucket system,cleaning, Wi-Fi ,bluetooth modules,
in , , ,

മാന്‍ഹോള്‍ വൃത്തിയാക്കാന്‍ ഇനി മനുഷ്യന് പകരം റോബോട്ട്

തിരുവനന്തപുരം: നൂതന സാങ്കേതികവിദ്യയ്ക്ക് ജല അതോറിറ്റിയും ( KWA ) സ്റ്റാര്‍ട്ടപ് മിഷനും ( KSUM ) ധാരണാപത്രം ഒപ്പുവച്ചു. ഇതിലെ ആദ്യ ഉല്പന്നമായി മാന്‍ഹോളുകള്‍ വൃത്തിയാക്കാന്‍ കേരള സ്റ്റാര്‍ട്ടപ് മിഷനിലെ ‘ജെന്‍ റോബോട്ടിക്‌സ്’ ( Genrobotics ) എന്ന സ്ഥാപനം നിര്‍മ്മിച്ച ‘ബാന്‍ഡിക്കൂട്ട്’ ( Bandicoot ) എന്ന റോബോട്ടിനെ ( robot ) ഉപയോഗിക്കും.

ഇതിനുള്ള സാക്ഷ്യപത്രം ജെന്‍ റോബോട്ടിക്‌സിന് മുഖ്യമന്ത്രി കൈമാറി. ജല അതോറിറ്റിയ്ക്കാവശ്യമായ സാങ്കേതികവിദ്യകളും ഉല്പന്നങ്ങളും സ്റ്റാര്‍ട്ടപ്പുകള്‍ വഴി കൈമാറുന്നതിനുള്ള കേരള വാട്ടര്‍ ഇന്നവേഷന്‍ സോണിന്റെ ധാരണാപത്രം കേരള സ്റ്റാര്‍ട്ടപ് മിഷനും കേരള ജല അതോറിറ്റിയും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഒപ്പുവച്ചു.

തൊഴിലാളികള്‍ മാന്‍ഹോളുകളിലിറങ്ങി മാലിന്യം നീക്കം ചെയ്യുന്നതിനു പകരം ബാന്‍ഡിക്കൂട്ടിനെ ആയിരിക്കും ഇനി ഉപയോഗിക്കുക. ആറ്റുകാല്‍ പൊങ്കാലയ്ക്ക് മുന്നോടിയായി ബാന്‍ഡിക്കൂട്ടിനെ രംഗത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്. അഴുക്കുചാലുകളും ഈ റോബോട്ട് വൃത്തിയാക്കും.

എട്ട് യുവ സുഹൃത്തുക്കള്‍ ചേര്‍ന്ന് രൂപം നല്‍കിയ ജെന്റോബോട്ടിക്‌സ് ആണ് എട്ടുകാലിയ്ക്ക് സമാനമായ രൂപത്തിൽ ബാന്‍ഡിക്കൂട്ട് രൂപകല്പന ചെയ്ത് നിര്‍മ്മിച്ചത്. യന്ത്രക്കാലുകളും ബക്കറ്റുകളുമുപയോഗിച്ച് ബാന്‍ഡിക്കൂട്ട് മാലിന്യം നീക്കം ചെയ്യും.

മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ എട്ടുപേരും സന്നിഹിതരായിരുന്നു. കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ ഡോ.സജി ഗോപിനാഥ്, ജല അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ ഷൈനമോള്‍ എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവച്ചു.

ഇവർക്ക് പുറമെ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് , ജലവിഭവ വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസ് ഐടി സെക്രട്ടറി എം.ശിവശങ്കര്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

കേരള സ്റ്റാര്‍ട്ടപ് മിഷന്റെ ധനസഹായത്തോടെയാണ് റോബോട്ട് നിര്‍മ്മിച്ചത്. സ്റ്റാര്‍ട്ടപ് മിഷന്‍ തന്നെയാണ് ഇന്നവേഷന്‍ സോണ്‍ തയാറാക്കാന്‍ ജല അതോറിറ്റിയെ സഹായിച്ചതും.

വിവിധ വകുപ്പുകള്‍ക്ക് ആവശ്യമായ സാങ്കേതികവിദ്യ സ്റ്റാര്‍ട്ടപ്പുകളിലൂടെ നല്‍കാനാണ് മിഷന്‍ ഉദ്ദേശിക്കുന്നത്. ഇതിനായി വകുപ്പുകള്‍ക്ക് മിഷനെ സമീപിക്കാം.

തങ്ങള്‍ക്കു കീഴിലുള്ള സ്റ്റാര്‍ട്ടപ്പുകളെ വകുപ്പുകളുടെ ആവശ്യം അറിയിക്കുകയും അതിനനുസരിച്ച് ഉല്പന്നങ്ങള്‍ തയ്യാറാക്കുകയുമാണ് സ്റ്റാര്‍ട്ടപ്പുകള്‍ ചെയ്യുന്നതെന്ന് സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ ഡോ.സജി ഗോപിനാഥ് അറിയിച്ചു.

ഇതിനുള്ള സഹായം വകുപ്പുകളും മിഷനും ചേര്‍ന്ന് രൂപം നല്‍കുന്ന സമിതികള്‍ നിശ്ചയിച്ചു നല്‍കും. വൈദ്യുതിബോര്‍ഡും സ്റ്റാര്‍ട്ടപ് മിഷനും നേരത്തെതന്നെ ഇക്കാര്യത്തില്‍ ധാരണയിലെത്തിയിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

India, tourists, US, travel advisory, reconsider travel, US state department, India, citizens, great caustion, reconsider, travel plans, level 2 , militants, rape, village, security, tourism, Pakistan, tour, US Citizens, 

ഇന്ത്യയിലേക്കുള്ള വിനോദ യാത്ര; മുന്നറിയിപ്പുമായി അമേരിക്ക

Attorney General , judges, issues, not solved, supreme court, medical scam, bribery, Justice Loya, death, investigation, AG,media, Supreme Court ,crisis, Attorney General, Venugopal , everything okay, Bar Council of India,BCI, delegation ,met, Chief Justice ,Dipak Misra ,ongoing crisis , Monday ,judges , four rebel judges,J Chelameswar, Ranjan Gogoi, Kurian Joseph ,Madan B Lokur, rebel judges ,criticised ,the Chief Justice ,allocation of cases, administration , top court ,press conference, Supreme Court,judges, press conference, collegium, Four Senior Judges , Media ,an unprecedented move , Justices J. Chelameswar, Ranjan Gogoi, Madan Lokur , Kurian Joseph, press ,allegations , Chief Justice of India , benches ,Constitution Benches

കൊളീജിയം: സുപ്രീം കോടതിയിൽ അസാധാരണ സംഭവവികാസങ്ങൾ