in ,

ഉഴവൂരിനെതിരായ ജോക്കർ പരാമര്‍ശം; മാണി സി കാപ്പന്‍ മാപ്പ് പറഞ്ഞു

തിരുവനന്തപുരം: എന്‍സിപി സംസ്ഥാന അധ്യക്ഷപദവിയിലിരിക്കെ അന്തരിച്ച ഉഴവൂര്‍ വിജയനെതിരെയുള്ള ( Uzhavoor Vijayan ) എന്‍സിപി നേതാവ് മാണി സി കാപ്പന്റെ ( Mani C Kappan ) ജോക്കർ പരാമര്‍ശം വിവാദമായി. ഉഴവൂരിനെതിരായ പരാമര്‍ശത്തിനെതിരെ ശശീന്ദ്രന്‍, ടി.പി.പീതാംബരൻ ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്തെത്തിയതോടെ പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ മാണി സി കാപ്പന്‍ മാപ്പ് പറഞ്ഞു.

കാപ്പന്റെ വാക്കുകള്‍ അനവസരത്തിലും അനാവശ്യവുമാണെന്ന് പാര്‍ട്ടി സംസ്ഥാന നേതാവും മുന്‍മന്ത്രിയുമായ എ.കെ.ശശീന്ദ്രന്‍ കുറ്റപ്പെടുത്തി. പ്രസ്താവന പിന്‍വലിച്ച്‌ കാപ്പന്‍ മാപ്പു പറയണമെന്നും ശശീന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു.

ഉഴവൂരിനെതിരായ പരാമര്‍ശം മോശമായിപ്പോയെന്നും കാപ്പന്‍ മാപ്പുപറയണമെന്നും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരനും വ്യക്തമാക്കിയിരുന്നു. പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പുചോദിക്കുന്നതായും ടി.പി.പീതാംബരന്‍ ഏകാധിപതിയാണെന്ന് പറഞ്ഞിട്ടില്ലെന്നും കാപ്പൻ അറിയിച്ചു.

മന്ത്രി സ്ഥാനത്തിനായി ആരേയും വാടകയ്ക്കെടുക്കാന്‍ ഉദ്ദേശമില്ലെന്നും മാണി.സി.കാപ്പന്‍ അഭിപ്രായപ്പെട്ടു. മരിച്ചെന്ന് കരുതി വിജയനോടുള്ള നിലപാട് മാറ്റില്ലെന്നാണ് മാണി സി.കാപ്പന്‍ നേരത്തെ അഭിപ്രായപ്പെട്ടത്. ഉഴവൂരിനെപ്പോലെയുള്ള ജോക്കറെ പാര്‍ട്ടിക്ക് ആവശ്യമില്ലെന്നും ചീത്തവിളി കേട്ടാല്‍ ആരും മരിക്കില്ലെന്നും മാണി സി.കാപ്പന്‍ പറഞ്ഞിരുന്നു.

ഇപ്പോഴത്തെ പ്രസിഡന്‍റ് ടി.പി.പീതാംബരനെപ്പോലെ സ്വന്തം താൽപര്യം മാത്രം നോക്കിയാണ് ഉഴവൂർ വിജയന്‍ പാര്‍ട്ടിയെ നയിച്ചതെന്നും വിജയനെ പുറത്താക്കണമെന്ന് അന്നേ ആവശ്യപ്പെട്ടതാണെന്നും മാണി സി. കാപ്പന്‍ അഭിപ്രായപ്പെട്ടിരുന്നു.

ഉഴവൂര്‍ പ്രസിഡന്റായിരിക്കെ പാര്‍ട്ടി രണ്ട് ചേരിയായി മാറിയെന്നും, അതിനാലാണ് വിജയനെ പുറത്താക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടതെന്നും കാപ്പന്‍ പറഞ്ഞിരുന്നു. മാത്രമല്ല, ചീത്ത വിളിച്ചെന്ന് കരുതി ആരും മരിച്ചു പോവില്ലെന്നും കാപ്പന്‍ കൂട്ടിച്ചേര്‍ത്തിരുന്നു. ടി.പി.പീതാംബരന്‍ ഏകാധിപതിയെ പോലെ പ്രവര്‍ത്തിക്കുന്നുവെന്നായിരുന്നു മാണി സി.കാപ്പന്റെ പ്രധാന ആരോപണം.

ഉഴവൂര്‍ വിജയന്‍റെ മരണത്തിന് പിന്നില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്‍റെ മാനസിക പീഡനമുണ്ടെന്ന ആരോപണം നേരത്തെ തന്നെ ശക്തമായിരുന്നു. കേരളാ അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സുള്‍ഫിക്കര്‍ മയൂരി ഉഴവൂര്‍ വിജയനെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയതിന് പുറമെ, ‘ജോക്കർ’ എന്ന് മാണി സി. കാപ്പൻ നേരത്തെ പരസ്യമായി വിളിച്ചതും വിജയനെ തളർത്തിയതായി ആരോപണമുയർന്നിരുന്നു.

ഉഴവൂര്‍ വിജയന്റെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.സി.പി കോട്ടയം ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്ക് നൽകിയ പരാതി ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് നേരത്തെ കൈമാറിയിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

LEXUS FLAGSHIP, LS500h ,arrives, India, Iconic hybrid electric sedan,car owners, highest expectations ,comfort, performance ,efficiency,Kiriko cut glass,the exterior shape ,15th Jan, 2018, launch, Lexus LS,,fifth generation, , available , luxury commute, careful craftsmanship, global frame ,design , performance ,comfort,,peerless drive experience,smoothness, ride quietness, craftsmanship, attention to detail, documented dependability, long-term quality,

ആഢംബര യാത്രാനുഭവമൊരുക്കാൻ എല്‍എസ്500എച്ച് ഇന്ത്യയിലെത്തി

Indigo, flight, departs, Goa, airport, 14 stranded passengers, alleged,departed ,earlier , scheduled time , announcement, flight's scheduled time ,arrival , Hyderabad, landed , Indigo spokesperson ,

വിമാനം നേരത്തെ പുറപ്പെട്ടു; 14 പേരുടെ യാത്ര മുടങ്ങിയത് വിവാദമായി