Manika Batra, India, Gold, Commonwealth games, table tennis, win, TT gold
in , ,

കോമണ്‍വെല്‍ത്ത്: റെക്കോർഡ് നേട്ടവുമായി മണിക ബത്ര; ഇന്ത്യയ്ക്ക് വീണ്ടും സ്വർണ്ണം

ഗോൾഡ് കോസ്റ്റ്: മണിക ബത്രയിലൂടെ ( Manika Batra ) കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം.

കോമൺവെൽത്ത് ഗെയിംസ് ടേബിള്‍ ടെന്നീസ് സിംഗിള്‍സില്‍ സ്വര്‍ണ്ണ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന റെക്കോഡിന് മണിക ബത്ര അർഹയായി.

ഇതോടെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ സ്വർണ്ണ നേട്ടം 24 ആയി ഉയർന്നു. സിംഗപ്പൂരിന്റെ മെയ്ന്‍ഗ്യു യുവിനെ ആധികാരികമായി തോൽപ്പിച്ചാണ് ഡൽഹിയിൽ ജനിച്ച മണിക സുവർണ്ണ നേട്ടം സ്വന്തമാക്കിയത്.

ലോക നാലാം റാങ്കുകാരി സിംഗപ്പൂരിന്റെ ടിയാന്‍വെയ് ഫെങ്ങിനെ അട്ടിമറിച്ചാണ് ഇന്ത്യന്‍താരം ഫൈനലിൽ പ്രവേശിച്ചത്. നേരത്തെ വനിതകളുടെ ടീമിനത്തില്‍ സ്വര്‍ണ്ണവും വനിതാ ഡബിള്‍സില്‍ വെള്ളിയും മണിക ബത്ര നേടിയിരുന്നു.

വനിതകളുടെ 50 കിലോ ഫ്രീസ്റ്റൈൽ നോർ‍ഡിക് ഗുസ്തിയിൽ വിനേഷ് ഫോഗാട്ട് സ്വർണ്ണം നേടി.

നേരത്തെ പുരുഷന്മാരുടെ ഗുസ്തി 125 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ സുമിത് മാലിക് സ്വർണ്ണവും വനിതാ ഗുസ്തി 62 കിലോയിൽ സാക്ഷി മാലിക് വെങ്കലവും നേടിയിരുന്നു.

62 കിലോ നോഡ്രിക് വിഭാഗത്തിലാണ് സാക്ഷി മാലിക്കിന്റെ മെഡൽ നേട്ടം. ഇതോടെ ഇന്നു മാത്രം ഇന്ത്യ അ‍ഞ്ചു സ്വർണ്ണമാണ് സ്വന്തമാക്കിയത്.

നേരത്തെ ബോക്സിങ്ങിലും ഷൂട്ടിങ്ങിലും ഇന്ത്യൻ താരങ്ങൾ സ്വർണ്ണം നേടിയിരുന്നു. ബോക്സിങ്ങിൽ മേരി കോമും ഗൗരവ് സോളങ്കിയും ഷൂട്ടിങ്ങിൽ സഞ്ജീവ് രജ്പുത്തുമാണ് സ്വർണ്ണം സ്വന്തമാക്കിയത്.

സ്ക്വാഷിങ്ങിൽ ദീപിക പള്ളിക്കൽ, സൗരവ് ഘോഷാൽ സഖ്യം വെള്ളി നേടി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Varapuzha death , Sreejith, p mohanadas, Pinarayi, reply,  Human right commission,  Varapuzha custodial death , human right commission, Pinarayi, Sreejith, police, high court, relatives, petition, CBI, probe, bail, SI, Deepak,  Pinayi, custody, death,land , acquisition , sreejith , National high way, custodial death, report, police, govt, Chief minister, Varappuzha, Sreejith, custody, death,Oommen Chandy , Chennithala, hunger strike, CBI, Pinarayi, Aluva rural sp , transfer, bail, Tiger force, court, police, custody, death, Sreejith, Kanam, Sreejith , Youth Congress, march, Chennithala, CBI, Varapuzha , police, investigation, custody, death, cctv camera ,police station, DGP,loknath behra,custodial death, surveillance, police, custody, death, Sreejith, Varaapuzha, sreejith , custodial death , hartal, violent, BJP,Human Rights Commission, protest, bjp activists, blocked, vehicles, police, custodial torture, Kerala State Human Rights Commission ,KSHRC

ലോക്കപ്പുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം

Govt doctors, strike , kerala, warning, hospitals, patients, cabinet, decision, health minister, 

നാലാം ദിവസവും ഡോക്ടർമാരുടെ സമരം തുടരുന്നു; കർശന നിർദ്ദേശവുമായി സർക്കാർ