Manikarnika: The Queen of Jhansi, SBM, protest, Sarva Brahman Mahasabha, Padmaavat, Kangana Ranaut, Brahmin Group, Rajput Karni Sena, announced ,support ,Brahman colleagues, anti-Padmaavat protests , Karni Sena, Lakshmi Bai, the 19th Century queen ,freedom fighter, stars ,Kangana,real-life queen,Rajasthan,
in , , ,

മണികര്‍ണിക: ദ ക്യൂന്‍ ഒാഫ് ഝാന്‍സിക്കെതിരെയും പ്രതിഷേധം

ന്യൂഡല്‍ഹി: ‘പത്മാവത്’ എന്ന ചിത്രത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ ശമിക്കുന്ന വേളയിൽ മറ്റൊരു ചിത്രത്തിനെതിരെയും പ്രതിഷേധം ശക്തമാകുന്നു. ‘മണികര്‍ണിക: ദ ക്യൂന്‍ ഒാഫ് ഝാന്‍സി’ ( Manikarnika: The Queen of Jhansi ) എന്ന  ചരിത്ര ചിത്രത്തിനെതിരെ ബ്രാഹ്മണ സഭ രംഗത്തെത്തി.

കങ്കണ നായികയാകുന്ന ചിത്രത്തിൽ ചരിത്ര നായികയായ ഝാന്‍സി റാണിയെ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ബ്രാഹ്മണ സഭയുടെ ആരോപണം. ചിത്രത്തിൻറെ ചിത്രീകരണം പുരോഗമിക്കവെയാണ് ആരോപണവുമായി സര്‍വ്വ ബ്രാഹ്മണ മഹാസഭ രംഗത്തെത്തിയത്.

ചിത്രത്തിലെ ഗാനരംഗത്തിൽ ഝാന്‍സി റാണിയും ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനും തമ്മിലുള്ള പ്രണയരംഗമുള്ളതായി പ്രതിഷേധക്കാർ വാദിക്കുന്നു.

പ്രണയരംഗം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരി 9-ന് നിര്‍മ്മാതാവിന് കത്ത് അയച്ചിട്ടുണ്ടെന്നും എന്നാല്‍ യാതൊരുവിധ മറുപടിയും ലഭിച്ചിട്ടില്ലെന്നും സര്‍വ്വ ബ്രാഹ്മണ മഹാസഭ അധ്യക്ഷന്‍ സുരേഷ് മിശ്ര അറിയിച്ചു. ചിത്രത്തെ സംബന്ധിച്ചുള്ള തങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാത്ത പക്ഷം ‘മണികര്‍ണിക’യുടെ ചിത്രീകരണം തടയുമെന്ന് മിശ്ര അഭിപ്രായപ്പെട്ടു.

ഝാന്‍സിയുടെ റാണി ലക്ഷ്മി ഭായി ബ്രാഹ്മണ സ്ത്രീയായിരുന്നതിനാൽ ഇത് ബ്രാഹ്മണരുടെ വികാരവുമായി ബന്ധപ്പെട്ടതാണെന്നും മിശ്ര വ്യക്തമാക്കി. ഝാന്‍സി റാണി ലക്ഷ്മി ഭായിയെ കുറിച്ചുള്ള ജീവചരിത്രം വളച്ചൊടിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം തടയണമെന്ന് സുരേഷ് മിശ്ര രാജസ്ഥാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Manikarnika: The Queen of Jhansi, SBM, protest, Sarva Brahman Mahasabha, Padmaavat, Kangana Ranaut, Brahmin Group, Rajput Karni Sena, announced ,support ,Brahman colleagues, anti-Padmaavat protests , Karni Sena, Lakshmi Bai, the 19th Century queen ,freedom fighter, stars ,Kangana,real-life queen,Rajasthan,

ഇതുസംബന്ധിച്ച് രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിംഗ്, രാജസ്ഥാന്‍ മന്ത്രി ഗുലാബ് ചന്ദ് കത്താരി തുടങ്ങിയവരുമായി ചര്‍ച്ച നടത്തുമെന്നും ബ്രാഹ്മണ സഭ അധ്യക്ഷന്‍ വ്യക്തമാക്കി. കര്‍ണി സേന ദേശീയ അധ്യക്ഷന്‍ മഹിപാല്‍ മക്രാന ബ്രാഹ്മണ സഭയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രശസ്ത എഴുത്തുകാരി ജയ്ശ്രീ മിശ്രയുടെ ‘റാണി’ എന്ന രചന ചിത്രത്തെ സ്വാധീനിച്ചിട്ടുണ്ട്. റാണി ലക്ഷ്മി ഭായിയും ബ്രിട്ടീഷ് ഓഫീസര്‍ റോബര്‍ട്ട് എല്ലിസും തമ്മിലുണ്ടായിരുന്ന പ്രണയ ബന്ധത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഈ പുസ്തകത്തിന് ഉത്തർപ്രദേശിൽ നിരോധനമുണ്ട്. 2008-ല്‍ മായാവതി സര്‍ക്കാരാണ് പുസ്തകം നിരോധിച്ചത്.

കങ്കണ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ജിഷു സെന്‍ഗുപ്ത, അതുല്‍ കുല്‍ക്കര്‍ണി, സോനു സൂദ്, സുരേഷ് ഒബ്‌റോയ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. 125 കോടി രൂപ മുതല്‍ മുടക്കില്‍ കമല്‍ ജയിന്‍ നിര്‍മ്മിക്കുന്ന ചിത്രം
ജൂണിൽ പുറത്തിറക്കുവാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.

കൃഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ വിജയേന്ദ്ര പ്രസാദും ഗാനങ്ങൾ പ്രസൂന്‍ ജോഷിയുമാണ് രചിച്ചിരിക്കുന്നത്. പത്തൊൻപതാം നൂറ്റാണ്ടിലെ പ്രശസ്ത റാണിയും സ്വാതന്ത്ര സമര നായികയുമായിരുന്ന മണികർണിക എന്ന ലക്ഷ്മി ഭായിയെ കുറിച്ചുള്ള ചിത്രത്തിന് ‘പത്മാവതി’ നേരിട്ട വെല്ലുവിളികൾ നേരിടേണ്ടി വരുമോ എന്ന ആശങ്കയിലാണ് ചലച്ചിത്രലോകം.

Manikarnika: The Queen of Jhansi, SBM, protest, Sarva Brahman Mahasabha, Padmaavat, Kangana Ranaut, Brahmin Group, Rajput Karni Sena, announced ,support ,Brahman colleagues, anti-Padmaavat protests , Karni Sena, Lakshmi Bai, the 19th Century queen ,freedom fighter, stars ,Kangana,real-life queen,Rajasthan,

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Kureepuzha , attack, arrest, KR Meera, RSS, Kummanam, police, case, speech, custody, face book post, poet, Kerala poet ,Kureepuzha Sreekumar,abused

കവി കുരീപ്പുഴയ്‌ക്കെതിരെ ആക്രമണം; 6 പേർ അറസ്റ്റിൽ

 ‘ ക ‘