മഞ്ജു വാര്യർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ്  

​പത്തനംതിട്ട: മഞ്ജു വാര്യർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പ്രളയബാധിതർക്കായി 4 ദിവസം നീണ്ടു നിൽക്കുന്ന മെഡിക്കൽ ക്യാമ്പ് ഓഗസ്റ്റ് 27ന് ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ പന്തളം, ആറന്മുള, റാന്നി എന്നിവിടങ്ങളിലാണ് ക്യാംപുകൾ.

മുംബൈയിലെ ഉപസാനി സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലും മഞ്ജു വാരിയർ ഫൗണ്ടേഷനും സംയുക്തമായാണ് ക്യാംപുകൾ സംഘടിപ്പിക്കുന്നത്.  7 ഡോക്ടർമാരാണ് ക്യാംപിലുള്ളത്.

ഇന്ന് ഓഗസ്റ്റ് 28ന്  പന്തളം  തകിടി ജങ്ഷനിൽ 1.30 മണി വരെയും, 2 മണി മുതൽ ശാസ്‌താംവട്ടം മുടിയൂർക്കോണത്തുമാണ് ക്യാംപുകൾ സംഘടിപ്പിക്കുന്നത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പ്രളയ ബാധിത മേഖലകളിൽ സ്കൂൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ

ഇടിവെട്ടിയവനെ പാമ്പ് കടിച്ചു