Manju Warrier ,Ramaleela,supports ,facebook post,
in , ,

രാമലീലയ്ക്ക് പിന്തുണയുമായി മഞ്ജു വാര്യര്‍

കൊച്ചി: നടന്‍ ദിലീപിന്‍റെ പുതിയ ചിത്രമായ ‘രാമലീല’ക്കെതിരെയുള്ള (Ramaleela) പ്രതിഷേധങ്ങളോട് മഞ്ജുവാര്യര്‍ (Manju Warrier) പ്രതികരിച്ചു. വ്യക്തിപരമായ വിയോജിപ്പുകളും എതിര്‍പ്പുകളും കാണിക്കേണ്ടത് സിനിമയോടല്ലെന്ന് ദിലീപിന്റെ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യര്‍ വ്യക്തമാക്കി. ‘രാമലീല’ യ്ക്കെതിരെ നടത്തുന്ന പ്രചരണത്തെ വിമര്‍ശിച്ചാണ് മഞ്ജുവിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്.

രാമലീല ബഹിഷ്കരിക്കണമെന്ന ആഹ്വാനം ദൗര്‍ഭാഗ്യകരമാണെന്ന് മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു. സിനിമ തിയറ്ററിലെത്തിക്കാനും അതു പ്രേക്ഷകന്‍ കാണണമെന്ന് ആഗ്രഹിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ടെന്നും അത് നിഷേധിക്കാന്‍ നമുക്കു അധികാരമില്ലെന്നും സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെ മഞ്ജു വാരിയര്‍ അഭിപ്രായപ്പെട്ടു.

Manju Warrier അങ്ങനെ ചെയ്താല്‍ അത് സിനിമയോട് ചെയ്യുന്ന അനീതിയാണെന്നും കാലം മാപ്പ് തരില്ലെന്നും മഞ്ജുവാര്യര്‍ ഓര്‍മിപ്പിച്ചു. മഞ്ജു നായികയായ ‘ഉദാഹരണം സുജാത’ എന്ന ചിത്രത്തെകുറിച്ചുള്ള പോസ്റ്റിലാണ് ഈ സിനിമയ്ക്കൊപ്പമെത്തുന്ന രാമലീലയെകുറിച്ച്‌ മഞ്ജു പരാമര്‍ശിച്ചത്. ഈ മാസം 28-നാണ് ‘ഉദാഹരണം സുജാത’ തിയേറ്ററുകളില്‍ എത്തുന്നത്.

രാമലീലയ്ക്കെതിരായ ആക്രോശം തീയേറ്റര്‍ കത്തിക്കണമെന്ന ആഹ്വാനത്തെ മഞ്ജു വിമർശിച്ചു.സിനിമ ഒരാളുടേതല്ല ഒരുപാട് പേരുടേതാണെന്നും നടി ഓര്‍മിപ്പിച്ചു.
വര്‍ഷങ്ങളായി സിനിമ മാത്രം മനസിലിട്ട് നടക്കുന്ന ഒരു യുവസംവിധായകന്‍റേത് കൂടിയാണ് രാമലീലയെന്നും മഞ്ജു കുറിച്ചു. ‘രാമലീല പ്രേക്ഷകര്‍ കാണട്ടെ, കാഴ്ച്ചയുടെ നീതി പുലരട്ടെ’ എന്ന് ആഹ്വാനം ചെയ്താണ് മഞ്ജുവിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

Ramaleela നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലിലാകുന്നതിന് തൊട്ടുമുന്‍പ് തന്നെ രാമലീലയുടെ ചിത്രീകരണവും അണിയറ ജോലികളും പൂര്‍ത്തിയാക്കിയിരുന്നു. നവാഗത സംവിധായകനായ അരുണ്‍ ഗോപി ഒരുക്കിയ രാമലീലയുടെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടമാണ്. ദിലീപ് ജയിലിലായതിനെ തുടർന്നാണ് സിനിമയുടെ റിലീസ് മാറ്റിവച്ചത്.

ദിലീപിന്റെ മോചനം നീണ്ടുപോയതോടെ സിനിമ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതിനെ തുടർന്ന് ചിത്രത്തിനെതിരെ വന്‍ പ്രതിഷേധങ്ങൾ ചില കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. ‘ഉദാഹരണം സുജാത’ പുറത്തിറങ്ങുന്ന സെപ്റ്റംബർ 28-നാണ് രാമലീലയുടെ റിലീസും നിശ്ചയിച്ചിരിക്കുന്നത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

IRCTC, No restriction , any debit/credit card ,usage , site,

ഒാൺലൈൻ ട്രെയിൻ ടിക്കറ്റ്​: എല്ലാ ബാങ്ക് കാർഡും ഉപയോഗിക്കാം

kerala sasthra sahithya parishath, palode, KSSP, meeting

അശാസ്ത്രീയതയുടെ പ്രചാരണത്തിനെതിരെ പ്രൊഫ: ടി ജയരാമൻ