Manushi,Asia,smallest surviving baby,Rajasthan, Infant, weighing,chocolate bar ,survives,premature, born, underdeveloped, inspiring incident, surviving, pink of health, medical care, hospital, doctors, medical costs, Rs 1 lakh, discharged, Jivanta Children’s Hospital NICU in Rajasthan, Manushi Chillar, Miss World 2017,
in , ,

അതിജീവന മാതൃകയായി കുഞ്ഞു മാനുഷി; സഹായഹസ്തവുമായി ഡോക്ടർമാരും

ജയ്പ്പൂർ: ഏഷ്യയിലെ ജീവിച്ചിരിക്കുന്ന ഏറ്റവും ചെറിയ കുഞ്ഞെന്ന റെക്കോർഡിന് ഉടമയായ കുഞ്ഞു മാനുഷി ( Manushi ) മനുഷ്യന്റെ അതിജീവന പ്രതീക്ഷകൾക്കു മേൽ വെളിച്ചം വീശുന്നു. സാഹചര്യങ്ങളെല്ലാം തീർത്തും എതിരായിരുന്നിട്ടും ജീവിതത്തിലേക്ക് സുന്ദരമായി തിരിച്ചു നടന്നു കയറിയ ഒരു അവിശ്വസനീയ ജന്മമാണ് മാനുഷിയുടേതെന്ന് അവളെ ചികിത്സിച്ച ഡോക്ടർമാരും സാക്ഷ്യപ്പെടുത്തുന്നു.

രാജസ്ഥാനിലാണ് സംഭവം. ജീവാന്ത ചിൽഡ്രൻസ് ഹോസ്പിറ്റലിലെ എൻ ഐ സി യുവിൽ ഏതാനും മാസങ്ങൾക്കു മുൻപാണ് അവൾ ജനിക്കുന്നത്. ഡോക്ടർമാർക്കോ മാതാപിതാക്കൾക്കോ യാതൊരു പ്രതീക്ഷയും നൽകാത്ത ഒരു ജനനം. ഡെലിവറി സമയത്തും അമ്മ സീതക്ക് ഒട്ടേറെ ശാരീരിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു.

ഗർഭകാലത്ത് ഉയർന്ന രക്തസമ്മർദമുൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ. അൾട്രാ സൗണ്ട് സ്കാൻ ചെയ്തതിൽ നിന്ന് ഭ്രൂണത്തിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുന്നുണ്ടെന്ന് മനസ്സിലാക്കി. കുഞ്ഞിന്റെ വളർച്ചയെയും തൂക്കത്തെയും അത് ബാധിക്കുമെന്ന് ഡോക്ടർമാർ അന്നേ കണക്കു കൂട്ടിയിരുന്നു.

Manushi,Asia,smallest surviving baby,Rajasthan, Infant, weighing,chocolate bar ,survives,premature, born, underdeveloped, inspiring incident, surviving, pink of health, medical care, hospital, doctors, medical costs, Rs 1 lakh, discharged, Jivanta Children’s Hospital NICU in Rajasthan, Manushi Chillar, Miss World 2017,അടിയന്തിര ശസ്ത്രക്രിയ നടത്തിയാണ് അവളെ പുറത്തെടുത്തത്. കഷ്ടി 400 ഗ്രാം തൂക്കം. 8.6 ഇഞ്ച് നീളം. കടലാസ് കഷണത്തിന്റെ പോലും കട്ടിയില്ലാത്ത ചർമ്മം. ശ്വാസകോശവും ഹൃദയവും തലച്ചോറും വൃക്കകളുമൊന്നും നേരം വണ്ണം പ്രവർത്തിക്കുന്നില്ല. ശ്വാസമെടുക്കുവാൻ തന്നെ വല്ലാത്ത പ്രയാസം. 0.5 ശതമാനം അതിജീവന സാധ്യതയാണ് ജനിക്കുമ്പോൾ വളരെയേറെ ഭാരം കുറഞ്ഞ ആ പിഞ്ചു കുഞ്ഞിന് ഡോക്ടർമാർ പ്രവചിച്ചത്.

അവളുടെ അമ്മ സീതയും കുഞ്ഞിന്റെ ജനനത്തോടെ നിരാശയായിരുന്നു. ബന്ധുക്കൾക്ക് പുറമെ ഡോക്ടർമാർക്കും പ്രതീക്ഷകൾ കൈമോശം വന്ന നിലയിലായിരുന്നു. എന്നാൽ കണക്കു കൂട്ടലുകൾ എല്ലാം തെറ്റിച്ച് മാനുഷി മടങ്ങിവന്നിരിക്കുന്നു; പ്രത്യാശാനിർഭരമായ ജീവിതത്തിലേക്ക്.

ഏതാനും മാസങ്ങൾ കൊണ്ട് അവളുടെ തൂക്കം നാനൂറു ഗ്രാമിൽ നിന്ന് അഞ്ചിരട്ടിയിലേറെ വർധിച്ച് 2300 ഗ്രാമിലേക്കെത്തിയിരിക്കുന്നു! ബന്ധുക്കളുടെ ആത്മാർത്ഥമായ പ്രാർത്ഥനയും ഡോക്ടർമാരുടെ അശ്രാന്ത പരിശ്രമങ്ങളും അങ്ങനെ ലക്‌ഷ്യം കണ്ടു.

ചികിത്സക്കായി ചെലവായ ഒരു ലക്ഷത്തോളം രൂപ ഈടാക്കാതെ ആശുപത്രി അധികൃതർ പാവപ്പെട്ട ആ കുടുംബത്തോട് കരുണ കാട്ടി. പൂർണ്ണ ആരോഗ്യവതിയായ അവൾ ഇപ്പോൾ ആശുപത്രി വാസം വെടിഞ്ഞ് സാധാരണ ജീവിതം നയിക്കുന്നു.

2017-ലെ ലോക സുന്ദരിപ്പട്ടം നേടിയ മാനുഷി ചില്ലാറിന്റെ പേരാണ് അച്ഛനമ്മമാർ ആ കുഞ്ഞോമനയ്ക്ക് നൽകിയത്. ജീവിതാരംഭത്തിൽ തന്നെ നേരിട്ട വെല്ലുവിളികളെയെല്ലാം അത്ഭുതകരമായി അതിജീവിച്ച അവളൊരു സുന്ദരി കൂടിയാണെന്ന് ഏവരും സമ്മതിക്കുന്നു.

Manushi,Asia,smallest surviving baby,Rajasthan, Infant, weighing,chocolate bar ,survives,premature, born, underdeveloped, inspiring incident, surviving, pink of health, medical care, hospital, doctors, medical costs, Rs 1 lakh, discharged, Jivanta Children’s Hospital NICU in Rajasthan, Manushi Chillar, Miss World 2017,

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

KSRTC, pension, meeting, suicide, former superintendent, chief minister, salary, finance minister, KSRTC, pension, Ramesh Chennithala, retirees, issue, Govt, Kerala Transport Employees' Union , Kerala State Road Transport Corporation,woman,suicide, KSRTC, Thomas Issac, explanation, pension, finance minister, high court, petition, state govt, Kerala, transport department, additional secretary, case, employees, union, complaints, financial aid, KSRTC, resigned, pension, finance minister, employees, passengers, salary, issues, facebook post, workers, government contribution, transportation, delayed, Kerala state road transport corporation

കെഎസ്ആര്‍ടിസി പെന്‍ഷന്‍ മുടങ്ങിയതിനെതിരെ ചെന്നിത്തല പ്രതികരിച്ചു

Sreejith, secretariat, brother, social media, support, actors, pridviraj, celebrities, tovino, parvathi, ck vineeth, strike, relay hunger strike, custody, police, death, sreejeev, sreejeev-death-cbi-centre-kerala, Nivin

ശ്രീജീവിന്റെ മരണം: അന്വേഷണം സിബിഐക്ക്​ വിടാനാവില്ലെന്ന്​ കേന്ദ്രം