Maradona, statue, Kolkata, fans, social media, Diego Maradona statue ,unveiled , India ,Bronze likeness, ridiculed ,football,former Argentina player , football icon , honoured ,bronze sculpture , club ,1986 ,World Cup winner ,online ridicule,25-year-old captain,
in , ,

കൊൽക്കത്തയിലെ മറഡോണ പ്രതിമ; ആരോപണവുമായി ആരാധകർ

കൊൽക്കത്ത: ഫുട്ബോളിലെ ചരിത്ര പുരുഷനെന്ന് വിശേഷിപ്പിക്കാവുന്ന ഡിയാഗോ മറഡോണയുടെ (Maradona) വെങ്കല പ്രതിമ കൊൽക്കത്തയിലെ ഒരു ക്ലബ്ബിൽ അനാച്ഛാദനം ചെയ്തത് ഏറെ ആവേശത്തോടെ ആരാധകർ എതിരേറ്റിരുന്നു. എന്നാൽ ശിൽപ്പം സ്ഥാപിക്കപ്പെട്ടതിന് പിന്നാലെ പരിഹാസവർഷവും പ്രതിഷേധവുമാണ് സമൂഹ മാധ്യമങ്ങളിൽ തുടരുന്നത്.

1986-ൽ മെക്സിക്കോയിൽ വച്ച് അർജന്റീനയ്ക്ക് നേടിക്കൊടുത്ത ലോകകപ്പുമേന്തി നിൽക്കുന്ന പന്ത്രണ്ടടി ഉയരമുള്ള പ്രതിമയാണ് കൊൽക്കത്തയിൽ സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ 25 വയസ്സുള്ള മറഡോണയുടെ രൂപത്തോട് നിസ്സാര സാദൃശ്യം മാത്രമേ ശിൽപ്പത്തിനുള്ളു എന്ന ആരോപണമാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകർ പങ്കുവച്ചത്. Maradona, statue, Kolkata, fans, social media,  Diego Maradona statue ,unveiled , India ,Bronze likeness, ridiculed ,football,former Argentina player , football icon , honoured ,bronze sculpture , club ,1986 ,World Cup winner ,online ridicule,25-year-old captain,

മുൻ ഇംഗ്ലണ്ട് ഫുട്ബോൾ മാനേജർ റോയ് ഹോഡ്ജസൺ, മുൻ എൻ ബി എ താരം ലാരി ബേർഡ് എന്നിവരോടാണ് ശിൽപത്തിന് കൂടുതൽ സാമ്യതയെന്നും ഒരു പറ്റം ആരാധകർ അഭിപ്രായപ്പെടുന്നു. സാക്ഷാൽ മറഡോണ തന്നെയാണ് കൊൽക്കത്തയിൽ നടന്ന ചടങ്ങിൽ വച്ച് തന്റെ ശിൽപം അനാച്ഛാദനം ചെയ്തത്.

താൻ ഫുട്ബോൾ ദൈവമല്ലെന്നും സാധാരണ കളിക്കാരനാണെന്നും മറഡോണ അനാച്ഛാദന വേളയിൽ ആരാധകരോട് പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് മറഡോണ കൊൽക്കത്തയിലെത്തിയത്. ഒരിക്കൽ കൂടി കൊൽക്കട്ടയിലെത്തിയതിൽ സന്തോഷം പ്രകടിപ്പിച്ച കായിക ഇതിഹാസം തന്റെ ശിൽപം സ്ഥാപിക്കപ്പെട്ടതിലുള്ള സന്തോഷവും മറച്ചുവെച്ചില്ല.

ഒൻപത് വർഷങ്ങൾക്ക് മുൻപ് വെസ്റ്റ് ബംഗാൾ സന്ദർശനത്തിനായിട്ടാണ് അദ്ദേഹം അവസാനമായി ഇന്ത്യയിലെത്തിയത്. പ്രിയ താരത്തെ ഒരു നോക്ക് കാണാനെത്തിയവരുടെ മുന്നിൽ വച്ച് നിർധനരായ പതിനൊന്ന് കാൻസർ രോഗികൾക്ക് ചെക്ക്‌ നൽകിയതിനു ശേഷമാണ് താരം മടങ്ങിയത്.

പ്രതിമകളാൽ വിവാദം സൃഷ്ടിക്കപ്പെട്ട കൂട്ടത്തിൽ സുപ്രധാന കായിക താരം ലിയോണൽ മെസ്സിയുമുണ്ട് ഒരാഴ്ച മുൻപ് അര്ജന്റീന ക്യാപ്റ്റന്റെ ശിൽപം പൂർണമായും നശിപ്പിക്കപ്പെട്ടിരുന്നു. ഈ വർഷം ഇത് രണ്ടാമത്തെ പ്രാവശ്യമാണ് ശിൽപം തകർക്കപ്പെട്ടത്. ഒരു ജോഡി ബൂട്സും ഫുട്ബോളും മാത്രമാണ് ഇപ്പോൾ പ്രതിമ സ്ഥാപിച്ചിരുന്ന സ്ഥാനത്ത് അവശേഷിക്കുന്നത്.

https://www.youtube.com/watch?time_continue=16&v=BUVi4wMlCDU

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Alexander Sokurov, Sokurov, IFFK, director, Russia, not a fan, cinema,Sokurov, winner ,Lifetime Achievement Award , 22 nd International Film Festival of Kerala, job, film, critic, CS Venkiteswaran , conversation , Nila Theatre,art ,

താന്‍ സിനിമയുടെ ആരാധകനല്ലെന്ന് അലക്‌സാണ്ടര്‍ സൊഖുറോവ്

Arunaraje Patil, IFFK, workshop for women, Arunaraje Patil,book,  participants,International Film Festival of Kerala ,women filmmakers , technicians, participated ,workshop, funding opportunities, film festival, Filmmaker Arunaraje Patil',autobiography,Freedom: My Story, career, Patil,

വനിതാ ശില്പശാല: അരുണാ രാജെ പാട്ടീല്‍ പങ്കെടുത്തു