Maradu , company, kids, food, bribe, expiry date, Mulberry food products, molcose brand, maltovita, choco malt, sweets, packing, repacking, food supplements, employees, admit, adulteration, investigation,
in , , ,

കുട്ടികൾക്കുള്ള ഭക്ഷ്യവസ്തുക്കളിൽ വൻ തട്ടിപ്പ്; കൈക്കൂലി വാഗ്‌ദാനവുമായി ഏജൻസിയുടമ

കൊച്ചി: കുട്ടികൾക്കുള്ള ഭക്ഷ്യവസ്തുക്കളിൽ തട്ടിപ്പ് നടത്തിയ മരടിലെ ( Maradu ) കമ്പനി ഗോഡൗണിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധന തുടരുന്നു. കുട്ടികൾക്കുള്ള പോഷകാഹാരമെന്ന ലേബലിൽ പുറത്തിറക്കുന്ന ഉൽപ്പന്നങ്ങൾ കാലാവധി കഴിഞ്ഞ ശേഷവും പുതിയ തീയതിയുള്ള കവറുകളിലേക്ക് മാറ്റിനിറച്ച് വിപണിയിലേക്ക് എത്തിക്കുന്നതായി തെളിഞ്ഞതിനെ തുടർന്നാണ് മരടിലെ ഗോഡൗണില്‍ ഭക്ഷ്യസുരക്ഷാ അധികൃതർ പരിശോധന ആരംഭിച്ചത്.

കാലാവധി കഴിഞ്ഞ ചോക്ലേറ്റ്, മില്‍ക്ക് ഉൽപ്പന്നങ്ങള്‍, ആട്ട, മൈദ, വിവിധയിനം ഓയിലുകള്‍, പുട്ടുപൊടി, മിഠായികള്‍ എന്നിങ്ങനെ വിവിധയിനം ഭക്ഷ്യവസ്തുക്കളാണ് നെട്ടൂര്‍ പിഡബ്ലിയു റോഡില്‍ സഹകരണ ബാങ്കിന് സമീപം പ്രവര്‍ത്തിച്ചിരുന്ന കാര്‍വര്‍ എന്ന ഗോഡൗണില്‍ കണ്ടെത്തിയത്.

അതേസമയം, കുട്ടികൾക്കുള്ള പോഷകാഹാരത്തിലെ തട്ടിപ്പ് പിടിക്കപ്പെട്ടതോടെ കൈക്കൂലി നൽകി തലയൂരാൻ ഏജൻസിയുടമ ശ്രമിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. കൊച്ചി മരട് നഗരസഭാ വൈസ് ചെയർമാൻ ജബ്ബാർ, കൗൺസിലർ ആന്റണി ആശാന്‍പറമ്പിൽ എന്നിവർക്കാണ് ഏജൻസിയുടമ കൈക്കൂലി വാഗ്‌ദാനം ചെയ്തത്.

കുട്ടികൾക്കുള്ള ഭക്ഷ്യവസ്തുക്കളിൽ തട്ടിപ്പ് നടത്താൻ കമ്പനി തന്നെയാണ് നിർദ്ദേശിച്ചതെന്ന് സൂചന. തീയതി മാറ്റാൻ കമ്പനി തന്നെ നിർദ്ദേശം നൽകിയതായാണ് വെളിപ്പെടുത്തൽ. മരടിലെ വലിയ ഗോഡൗണില്‍ അടുക്കിസൂക്ഷിച്ച പെട്ടികളിലെ ഏതാണ്ട് 90 ശതമാനത്തിലധികവും ‌കാലാവധി കഴിഞ്ഞവയായിരുന്നു. 2016-ലും 2017-ലുമായി പായ്ക്ക് ചെയ്തവയാണ് അധികൃതർ കണ്ടെത്തിയത്.

സ്ഥാപനത്തിന്‍റെ ലൈസന്‍സ് റദ്ദാക്കിയതായി നഗരസഭാ അധ്യക്ഷ വ്യക്തമാക്കി. തിരുവനന്തപുരം സ്വദേശി ശിവ സുബ്രഹ്മണ്യന്‍ എന്നയാളുടെ പേരിലാണ് സ്ഥാപനത്തിന്‍റെ വിതരണ ലൈസന്‍സ്. ഭക്ഷ്യവസ്തുക്കള്‍ ഏതൊക്കെ ഷോപ്പുകളിലേക്ക് എത്തിയിട്ടുണ്ടെന്ന് പരിശോധിക്കുമെന്നും ജില്ലയിലെ മറ്റ് വിതരണ കേന്ദ്രങ്ങളില്‍ കൂടി റെയ്ഡ് നടത്തുമെന്നും അധികൃതർ അറിയിച്ചു.

കുട്ടികൾക്കുള്ള പോഷകാഹാരമെന്ന ലേബലിൽ പുറത്തിറക്കുന്ന ഉൽപന്നങ്ങൾ കലാവധി കഴിയുമ്പോൾ പുതിയ തീയതി വച്ച കവറുകളിലേക്ക് മാറ്റിനിറച്ച് വിപണിയിലേക്ക് എത്തിക്കുന്നതായുള്ള  വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നഗരസഭാ വൈസ് ചെയർമാൻ അടക്കമുള്ളവർ മരടിലെ ഗോഡൗണിലേക്ക് എത്തിയത്. ആദ്യ പരിശോധനയിൽ തന്നെ തട്ടിപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.

പോഷകാഹാമെന്ന നിലയിൽ പരസ്യം ചെയ്യപ്പെട്ട ഭക്ഷ്യ വസ്തുക്കളാണ് തീയതി കഴിഞ്ഞ ശേഷവും മാറ്റിയ തീയതി വച്ച പുതിയ കവറുകളിലേക്ക് മാറ്റി നിറച്ച് വിപണിയിലേക്ക് എത്തിച്ചിരുന്നത്. മൾബെറി ഫുഡ് പ്രോഡക്ട്സിന്റെ മിൽക്കോസ് ബ്രാൻഡിലുള്ള മാൾട്ടോവിറ്റ, ചോക്കോമാൾട്ട് തുടങ്ങിയവയ്ക്ക് പുറമെ  പല പേരുകളിലുള്ള മിഠായികൾ എന്നിങ്ങനെ ഒട്ടേറെ ഇനങ്ങളാണ് കാലാവധി കഴിയുന്ന മുറയ്ക്ക് ഇവിടെ കവർ മാറ്റി നിറച്ചിരുന്നത്.

ഗോഡൗണിൽ സൂക്ഷിച്ചിരുന്ന കാലാവധി കഴിഞ്ഞ പഴകിയ ഉൽപ്പന്നങ്ങളിൽ പതിക്കുവാനായി കമ്പനി നേരിട്ട് അയച്ചു കൊടുത്തിരുന്ന പുതിയ തീയതി വച്ച കവറുകളുടെ വൻ ശേഖരവും ഇവിടെ കണ്ടെത്തി. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞതായി സംസ്ഥാന ബാലാവകാശ കമ്മീഷൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Commonwealth Games 2018 , India, Jitu, Gold, Pratheep Singh, Jitu Rai, 10 m air pistol, 

കോമണ്‍വെല്‍ത്ത്: ജിത്തുവിന് സ്വർണ്ണം; പോയിന്റ് പട്ടികയില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം

weekly-cartoon-hakus-manasa-vacha-april-9-2018

മെഡിക്കൽ മാനേജ്മെന്റും വിദ്യാർത്ഥികളും