മരടിലെ സ്‌കൂൾ വാൻ അപകടം; കൊച്ചിയില്‍ വാഹന പരിശോധന കര്‍ശനമാക്കി

Maradu school van accident , Kochi, RTO, case, driver, checking, vehicles, 

കൊച്ചി: എറണാകുളം ജില്ലയിലെ മരടിൽ ഇന്നലെയുണ്ടായ സ്‌കൂൾ വാൻ അപകടത്തെ ( Maradu school van accident ) തുടർന്ന് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വാഹന പരിശോധന കര്‍ശനമാക്കി.

നിരവധി സ്‌കൂള്‍ ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. അമിത വേഗതയില്‍ വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.

നിശ്ചിത എണ്ണത്തിലധികം കുട്ടികളെ സ്‌കൂള്‍ വാഹനങ്ങളില്‍ കുത്തിനിറച്ച്‌ കൊണ്ടുപോകുന്നത് വ്യാപകമാണെന്ന് പരിശോധനയില്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി കർശനമാക്കുന്നത്.

വരും ദിവസങ്ങളിലും പരിശോധന കര്‍ശനമായി തുടരുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു. മരടില്‍ സ്‌കൂള്‍ വാന്‍ കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ മരണമടഞ്ഞിരുന്നു.

അതേസമയം, സ്‌കൂൾ വാൻ കുളത്തിലേക്ക് മറിഞ്ഞത് ഡ്രൈവറുടെ അശ്രദ്ധ മൂലമാണെന്ന് ആർ ടി ഒ ഇന്ന് റിപ്പോർട്ട് നൽകി. വീതി കുറഞ്ഞ റോഡായിരുന്നിട്ടും ഡ്രൈവറായ അനിൽ കുമാർ അമിത വേഗത്തിൽ വാഹനം ഓടിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

അനിൽകുമാറിനെതിരെ ഐ പി സി 304 എ വകുപ്പ് പ്രകാരം മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തിരിക്കുകയാണ്. മറ്റ് കുറ്റങ്ങൾ കൂടി തെളിഞ്ഞാൽ ഡ്രൈവർക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നാണ് സൂചന.

അതിനിടെ അയിനി ക്ഷേത്രത്തിനടുത്തുള്ള കുളത്തിന് സംരക്ഷണ ഭിത്തിയുണ്ടായിരുന്നെങ്കിൽ അപകടത്തിന്റെ തീവ്രത കുറയുമായിരുന്നു എന്നാണ് നാട്ടുകാർ അറിയിച്ചത്. മുൻപ് അപകടം നടന്നപ്പോൾ നാട്ടുകാർ നഗരസഭയെ സമീപിച്ച് ഈ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Vishwaroopam 2 , Kamal Haasan, release , August 10, theatrical trailer ,Aascar Films , Raaj Kamal Films International, Ghibran

വിശ്വരൂപം 2 ട്രെയിലറിന് മികച്ച പ്രതികരണം: വിവാദങ്ങളെക്കുറിച്ച് കമൽ ഹാസൻ

Indian cricketer , Md Shami ,second marriage, allegation,  invite ,wife ,Hasin Jahan,

പേസ് ബൗളര്‍ മുഹമ്മദ് ഷമിക്കെതിരെ വീണ്ടും ആരോപണം