in

മരക്കാർ അറബിക്കടലിന്റെ സിംഹം ടീസർ പുറത്തിറങ്ങി 

മലയാളത്തിലെ  നൂറുകോടി ബഡ്ജറ്റിൽ പുറത്തിറങ്ങുന്ന മരക്കാർ  അറബിക്കടലിന്റെ  സിംഹം എന്ന ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തിറങ്ങി.  പ്രിയദർശൻ സംവിധാനം ചെയുന്ന ചിത്രത്തിൽ മോഹൻലാലാണ് കേന്ദ്ര കഥാപത്രത്തെ അവതരിപ്പിക്കുന്നത്.ചിത്രത്തിന്  വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ദേശീയ അവാർഡ്  ജേതാവ് തിരുവാണ് .

40 സെക്കൻഡ് ദൈർഖ്യമുള്ള ടീസറിൽ മോഹൻലാലിൻറെ കുഞ്ഞാലി മരക്കാരിനെയാണ്  അവതരിപ്പിക്കുന്നത്.  പഞ്ച് ഡയലോഗോടുകൂടിയാണ് കഥാപാത്രം ടീസറിൽ  പ്രതീക്ഷപെടുന്നത്. മാർച്ച്  പകുതിയോടെ ചിത്രം പ്രദർശനത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഗമൺ, ഹൈദരാബാദ്, ബാദ്മി, രാമേശ്വരം തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.

ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസിനൊപ്പം സന്തോഷ് ടി കുരുവിളയുടെ മൂൺലൈറ്റ് എന്റർടെയിൻമെന്റും, കോൺഫിഡന്റ് ഗ്രൂപ്പും ഒരുമിച്ചാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.   സുനിൽ ഷെട്ടി, പ്രഭു, , കീർത്തി സുരേഷ്, പ്രണവ് മോഹൻലാൽ, സിദ്ദീഖ്, സംവിധായകൻ ഫാസിൽ, കല്യാണി പ്രിയദർശൻ എന്നിവരും ചിത്രത്തിൽ  പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിന് വേണ്ടി  സംഗീതം  ഒരുക്കുന്നത് റോണി റാഫേലാണ് . പശ്ചാത്തല സംഗീതം  രാഹുൽ രാജ്.

 

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

ചരിത്രത്തിലാദ്യമായി സൗദിയിലേക്ക് യാത്ര ചെയ്യാന്‍ പൗരന്‍മാര്‍ക്ക് അനുമതി നല്‍കി ഇസ്രായേല്‍

കനിവിൻറെ  കനിവിൽ