എല്ലാ ജില്ലകളിലും മാരത്തോണ്‍ സംഘടിപ്പിക്കും:  മന്ത്രി

 തലശ്ശേരി: കായിക സംസ്കാരം വളര്‍ത്തുന്നതിന്‍റെ ഭാഗമായി എല്ലാ ജില്ലകളിലും മാരത്തോണ്‍ സംഘടിപ്പിക്കുമെന്ന് വ്യവസായ-കായിക-യുവജനകാര്യ വകുപ്പ് മന്ത്രി  ഇ.പി. ജയരാജന്‍ പറഞ്ഞു. വി.ആര്‍.കൃഷ്ണയ്യര്‍ സ്മാരക തലശ്ശേരി മുനിസിപ്പല്‍ സ്റ്റേഡിയത്തിന്‍റെ ഒന്നാംഘട്ട പ്രവൃത്തി പൂര്‍ത്തീകരണ പ്രഖ്യാപനവും രണ്ടാംഘട്ട നിര്‍മ്മാണോദ്ഘാടനവും നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെണ്‍കുട്ടികള്‍ക്കുള്ള ഫുട്ബോള്‍ ടീം രൂപീകരിക്കും. വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് എല്ലാ വിദ്യാലയങ്ങളിലും യോഗ പഠിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

സ്റ്റേഡിയത്തിന്‍റെ ഒന്നാം ഘട്ട പ്രവൃത്തികള്‍ക്ക് 3.98 കോടി രൂപയാണ് ചെലവഴിച്ചത്. രണ്ടാം ഘട്ടത്തിനായി 13.04 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പ്രവൃത്തികള്‍ പൂര്‍ത്തിയാകുമ്പോള്‍ എട്ടു ലൈനുള്ള 400 മീറ്റര്‍ സിന്തറ്റിക്ക് ട്രാക്ക്, വി.ഐ.പി.ലോഞ്ച്, മീഡിയ റൂം, കളിക്കാര്‍ക്കുള്ള മുറി, ഓഫീസ് മുറി, എന്നിവ ഉള്‍ക്കൊള്ളുന്ന പവലിയന്‍ കെട്ടിടവും ജലവിതരണം, വൈദ്യുതീകരണം തുടങ്ങിയ അനുബന്ധ സൗകര്യങ്ങളുണ്ടാവും.

മുന്‍ എംഎല്‍എ കോടിയേരി ബാലകൃഷ്ണന്‍റെ ആസ്തി വികസനഫണ്ടില്‍ നിന്നാണ്  ഒന്നാംഘട്ട പ്രവൃത്തികള്‍ക്ക് രണ്ടുകോടി രൂപ അനുവദിച്ചത്.

എ.എന്‍. ഷംസീര്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കായിക യുവജനകാര്യാലയം അഡിഷണല്‍ ഡയറക്ടര്‍  ബി. അജിത് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തലശ്ശേരി നഗരസഭാ അധ്യക്ഷന്‍ സി കെ.രമേശന്‍, കായിക യുവജന കാര്യാലയം ഡയറക്ടര്‍ സഞ്ജയന്‍ കുമാര്‍, തലശ്ശേരി നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ നജ്മ ഹാഷിം എന്നിവര്‍ സംസാരിച്ചു.   

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

മരണത്തിന്റെ മറ്റൊരു ലോകം കണ്ടു വന്ന സചേതന രക്തസാക്ഷ്യമാണ് സൈമൺ ബ്രിട്ടോ  

ഗതകാല സ്മരണകൾ ഉണർത്തി തപാൽ വകുപ്പ് ബിനാലെയിൽ