in ,

മരിയാപുരം സർക്കാർ ഐ ടി ഐ രാജ്യാന്തര നിലവാരത്തിലേക്ക് 

മരിയാപുരം ഐ ടി.ഐ. രാജ്യാന്തര നിലവാരത്തിലേക്ക്. രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി പുതിയ മൂന്നുനില കെട്ടിട കെട്ടിട സമുച്ചയം, മെക്കാനിക്കൽ മോട്ടോർ വെഹിക്കിൾ ഗ്യാരേജ്, ഫർണിച്ചർ പ്രൊഡക്ഷൻ യൂണിറ്റ് എന്നിവ നിർമിച്ചു.

അത്യാധുനിക ക്ലാസ് മുറികളടക്കം ഒരുക്കിക്കഴിഞ്ഞു. സംസ്ഥാനത്തെ ഐ.ടി.ഐ.കളിൽ പഠന നിലവാരത്തിലും അടിസ്ഥാന സൗകര്യങ്ങളിലും ഒന്നാംസ്ഥാനത്തുള്ള മരിയാപുരം ഐ.ടി.ഐ.യിൽ സർവെയർ, മെക്കാനിക്കൽ മോട്ടോർ വെഹിക്കിൾ, കാർപെന്റർ ട്രേഡുകളിലായി 100 വിദ്യാർഥികളാണുള്ളത്. 60 പേർക്ക് താമസിക്കാവുന്ന മൂന്നുനില ഹോസ്റ്റലുണ്ട്. ഭക്ഷണമടക്കമുള്ള സൗകര്യങ്ങൾ വിദ്യാർഥികൾക്ക് നൽകുന്നു.

പുതുതായി പണികഴിപ്പിച്ച ഫർണിച്ചർ പ്രൊഡക്ഷൻ യൂണിറ്റ് പ്രവർത്തനമാരംഭിക്കുന്നതോടെ ഇവിടെനിന്നുള്ള ഫർണിച്ചറുകൾക്ക് മികച്ച വിപണി കണ്ടെത്താനാവുമെന്ന് പ്രിൻസിപ്പൽ കെ.സി. സുകു പറഞ്ഞു. റ്റാറ്റാ മോട്ടോഴ്‌സ് ഇൻഡസ്ട്രിയൽ പാർട്ണറായാണ് എം.എം.വി. ട്രേഡ്് പ്രവർത്തിക്കുന്നത്. പഠനത്തോടൊപ്പം എല്ലാ വിദ്യാർഥികൾക്കും ഡ്രൈവിങ് പരിശീലനവും നൽകുന്നു.

ഐ.ടി.ഐ.യുടെ കീഴിൽ പുറത്തു നിന്നുള്ളവർക്കു കൂടി ഡ്രൈവിങ് പരിശീലനം നൽകാൻ ഡ്രൈവിങ് സ്‌കൂൾ ആരംഭിക്കാനുള്ള ഒരുക്കം തുടങ്ങി.  വാഹനത്തിന്റെ അനുബന്ധ ഭാഗങ്ങൾ പരിചയപ്പെടുത്തുക, അറ്റകുറ്റപ്പണികൾ പരിശീലിപ്പിക്കുക എന്നിവയും ഡ്രൈവിങ് ക്ലാസിന്റെ ഭാഗമായുണ്ടാവും. പഠനത്തിന്റെ ഭാഗമായി റ്റാറ്റാ വാഹന നിർമാണ പഌന്റ് സന്ദർശിക്കാനൊരുങ്ങുകയാണ് വിദ്യാർഥികൾ.
പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂലൈ ഏഴിന്  സംസ്ഥാന പട്ടികജാതി വർഗ-പിന്നാക്കക്ഷേമ, സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ നിർവഹിക്കും.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Indian farmers, central govt, hike, MSP, Kharif crops, price, government, approve, protest, 

നിതാന്ത ദുരിതത്തിന് അന്ത്യമോ? ശുഭ പ്രതീക്ഷയോടെ ഇന്ത്യൻ കർഷകർ

ആദിവാസി ഊരുകളിൽ വിദ്യാഭ്യാസ വിപ്ലവം