Marine pollution,Kerala Sasthra Sahithya Parishad,
in , ,

സമുദ്ര മലിനീകരണത്തിനെതിരെ ജനകീയ ക്യാമ്പയിൻ

തിരുവനന്തപുരം: സമുദ്ര മലിനീകരണത്തിനെതിരെ ( Marine pollution ) കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ (Kerala Sasthra Sahithya Parishad) ജനകീയ ക്യാമ്പയിൻ. വികസനമെന്ന ഓമനപ്പേരിട്ട് വിളിക്കുന്ന പുതിയകാല ദുർനടപ്പുകൾക്ക് ഏറ്റവും വലിയ വില കൊടുക്കുന്നത് സമുദ്രങ്ങളാണെന്നും എല്ലാ അഴുക്കുചാലുകളും കടലിലേക്ക് എന്നതാണ് നടപ്പുരീതിയെന്നും കേരള യൂണിവേഴ്സിറ്റി അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് പ്രൊഫസ്സർ ഡോ. എ ബിജുകുമാർ അഭിപ്രായപ്പെട്ടു.

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ ശംഖുമുഖത്ത് (Shangumugham) സംഘടിപ്പിച്ച സമുദ്ര മലിനീകരണത്തിനെതിരെയുള്ള ജനകീയ ക്യാമ്പയിനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നഗര മാലിന്യങ്ങൾക്കും വ്യാവസായിക മാലിന്യങ്ങൾക്കും പുറമെ ആണവ മലിനങ്ങൾ പോലും നിക്ഷേപിക്കാനുള്ള കുപ്പത്തൊട്ടിയായാണ് ആധുനിക മനുഷ്യർ കടലിനെ കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മഴ വെള്ളത്തിൽ കലർന്ന് അമ്ലവത്കരിക്കപ്പെട്ട സമുദ്രത്തിലെത്തുന്ന കാർബൺ ഡൈഓക്സൈഡും സർഫർ ഡൈ ഓക്സൈഡും ഉൾപ്പെടെ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന വിഷവാതകങ്ങളുൾപ്പെടെയുള്ളവ സമുദ്ര ജല ജീവികളുടെ ജൈവ ഘടനയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാർബൺഡൈഓക്സൈഡിനെ വൻതോതിൽ ആഗിരണം ചെയ്ത് ആഗോളതാപനം നിയന്ത്രിക്കുന്നതിൽ സമുദ്രത്തിന്റെ പങ്ക് ചെറുതല്ല. മൺസൂൺ മഴയുടെ ഏറ്റക്കുറച്ചിലിനെ സ്വാധീനിക്കുന്നതും മറ്റൊന്നല്ല. മനുഷ്യൻ ഉൾപ്പെടെയുള്ള ജന്തുക്കൾക്ക് ആഹാരപദാർത്ഥങ്ങൾ പ്രദാനം ചെയ്യുന്നതിൽ മുന്നിൽ നിൽക്കുന്ന സമുദ്രങ്ങൾ പ്രകൃതി വിഭാഗങ്ങളുടെ സംഭരണി കൂടിയാണ്.

Marine pollution,Kerala Sasthra Sahithya Parishad, അതിർത്തി രക്ഷാസേനയുടെയും ലയൺസ് ക്ലബ്ബിന്റെയും സഹകരണത്തോടെ പരിഷത്ത് സംഘടിപ്പിച്ച ബോധവത്കരണ ക്ലാസും ശുചിത്വ പരിപാടിയും ബി എസ് എഫ് സെക്റ്റർ ഹെഡ് ക്വാർട്ടേർസ്സ് ഡിഐജി ബാബുചന്ദ്രൻ നായർ ഉത്‌ഘാടനം ചെയ്തു. കെ ശ്രീകുമാർ അധ്യക്ഷത വഹിച്ചു.

ഹരിത കേരളം മിഷൻ വൈസ് ചെയർപേഴ്സൺ ഡോ. ടി എൻ സീമ, ലയൺസ് ഡിസ്‌ട്രിക്‌റ്റ് ഗവർണർ കെ സുരേഷ്, കൗൺസിലർ സോളമൻ വെട്ടുകാട്, അഡ്വ വി കെ നന്ദനൻ, അനിൽകുമാർ, അൽസൈന്റ്സ് കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ കെ വിജയകുമാരി, കോട്ടൺഹിൽ പ്രിൻസിപ്പൽ കെ ആർ ജസീല എന്നിവർ സംസാരിച്ചു. പരിഷത്ത് മേഖല പ്രസിഡന്റ് ടി പി സുധാകരൻ സ്വാഗതവും സെക്രട്ടറി പി പ്രദീപ് നന്ദിയും പറഞ്ഞു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ഹാദിയയുടെ വിവാഹം റദ്ദാക്കിയത് പരിശോധിക്കും: സുപ്രീംകോടതി

ദിലീപിന് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു