in

താലികെട്ട് മാത്രം : മാതൃകയായി ഉത്തര ഉണ്ണി

കോവിഡ്  19 നെ  തുടർന്ന്  ലോകം മുഴുവൻ അതീവ ജാഗ്രതയിൽ കടന്നു പോയ്കൊണ്ടിരിക്കുകയാണ്. സുരക്ഷാ കരുതലുകളുടെ ഭാഗമായി ആളുകൾ കൂടുന്ന സാഹചര്യം പരമാവധി കുറയ്ക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ  സാഹചര്യം കണക്കിലെടുത്ത് തന്റെ വിവാഹ ആഘോഷങ്ങൾ മാറ്റിവച്ചു കൊണ്ട് മാതൃകയാകുകയാണ്  നർത്തകിയും  അഭിനയത്രിയുമായ ഉത്തര ഉണ്ണി . ഏപ്രിൽ അഞ്ചിനാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. അന്നേ  ദിവസം  അമ്പലത്തിൽ വച്ച് വളരെ ലളിതമായി നടക്കുന്ന  ചടങ്ങിൽ  വരൻ നിതേഷ് നായർ ഉത്തരയ്ക്ക് താലി ചാർത്തും. മറ്റ്  ആഘോഷങ്ങൾ ഒന്നും  തന്നെ ഉണ്ടാവില്ലയെന്ന്  ഉത്തര തന്നെ തന്റെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട് .നിലവിലെ സാഹചര്യത്തിൽ മാറ്റം വന്നതിന് ശേഷം ആഘോഷ പരിപാടികൾ നടത്തുമെന്നും, അത് യഥാസമയം എല്ലാവരെയും അറിയിക്കുമെന്നും താരം അറിയിച്ചു. വിവാഹത്തിൽ പങ്കെടുക്കാൻ ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്തവരോട് താരം  ക്ഷമയും ചോദിച്ചിട്ടുണ്ട് .

”കൊറോണ ഭീതിയിൽ ലോകമാകെ വലിയ ഭയത്തിലാണ്. ഈ സാഹചര്യത്തിൽ ഞങ്ങൾ വിവാഹാഘോഷം മാറ്റിവയ്ക്കുകയാണ്. വിവാഹത്തിൽ പങ്കെടുക്കുന്നതിനായി മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവരോട് ക്ഷമാപണവും നടത്തുന്നു. അമ്പലത്തിൽവച്ച് അതേദിവസം താലികെട്ട് നടക്കും. ആഘോഷപരിപാടികള്‍ തീരുമാനിച്ചാല്‍ അതേക്കുറിച്ച് എല്ലാവരേയും അറിയിക്കും. എല്ലാവരും സുരക്ഷിതരായി ഇരിക്കുക-” എന്നായിരുന്നു ഉത്തര ഉണ്ണിയുടെ ഇന്‍സ്റ്റഗ്രാം കുറിപ്പ്.  

ഇതിനോടകം തന്നെ ഉത്തരയുടെ പോസ്റ്റ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഉത്തരയുടെ പോസ്റ്റിനെ പിന്തുണച്ച്  നിരവധി പേർ അഭിനന്ദനങ്ങൾ  അറിയിച്ചിട്ടുണ്ട് . നിതേഷ്‌ ഐടി മേഖലയിലാണ് ജോലി ചെയ്യുന്നത്. ലെനിൻ രാജേന്ദ്രന്റെ  ഇടവപ്പാതിയെന്ന ചിത്രത്തിലൂടെയാണ് ഉത്തര സിനിമ ലോകത്ത് എത്തുന്നത് . പ്രശസ്ത നർത്തകിയും അഭിനയത്രിയുമായ ഊർമ്മിള ഉണ്ണിയുടെയും  രാമൻ ഉണ്ണിയുടെയും മകളാണ് ഉത്തര ഉണ്ണി . 

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയെ പുകഴ്ത്തി റോബോട്ട് നിര്‍മ്മാണ കമ്പനി സി.ഇ.ഒ.യുടെ ഫേസ്ബുക്ക്‌ പോസ്റ്റ്‌

കോവിഡ് 19 പ്രതിരോധത്തില്‍ പങ്കുചേരാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അവസരം