Martina Hingis ,retire ,tennis,
in , ,

വീണ്ടും വിട വാങ്ങൽ തീരുമാനവുമായി മാര്‍ട്ടിന ഹിംഗിസ്

സിംഗപ്പൂര്‍: മുന്‍ ഗ്രാന്‍ഡ്സ്ലാം (Grand Slam champion) ജേതാവ് മാര്‍ട്ടിന ഹിംഗിസ് (Martina Hingis) ടെന്നീസിനോട് (tennis) വിട പറയുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. നടക്കാനിരിക്കുന്ന ഡബ്ല്യുടിഎ ഫൈനല്‍സിനു ശേഷം വിരമിക്കുമെന്ന് 37കാരിയായ സ്വിറ്റ്‌സര്‍ലന്‍ഡ് താരം പ്രഖ്യാപിച്ചു.

ടൂര്‍ണമെന്റില്‍ ഡബിള്‍സിലാണ് ഹിംഗിസ് മല്‍സരിക്കുന്നത്. തായ് വാന്റ ചാന്‍ യുങ് ജാനിനൊപ്പമാണ് ഹിംഗ്‌സ് തന്റെ അവസാന ടൂര്‍ണമെന്റ് കളിക്കുന്നത്. ഇതുവരെ 25 ഗ്ലാന്‍സ്ലാം കിരീടങ്ങൾ ഈ ടെന്നീസ് സുന്ദരി സ്വന്തമാക്കിയിട്ടുണ്ട്. ഇതില്‍ 13 കിരീടങ്ങള്‍ വനിതാ ഡബിള്‍സിസും അഞ്ചെണ്ണം സിംഗിള്‍സിലും ഏഴെണ്ണം മിക്‌സഡ് ഡബിള്‍സിലുമാണ്.

ഇതു മൂന്നാം തവണയാണ് ഹിംഗിസ് ടെന്നീസില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. നേരത്തേ രണ്ടു തവണയും വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷം താരം മല്‍സര രംഗത്തേക്കു മടങ്ങി വന്നിരുന്നു. വിടാതെ പിന്തുടര്‍ന്ന പരിക്കുകളെ തുടര്‍ന്ന് 2003-ൽ താരം ആദ്യമായി തന്റെ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചിരുന്നു. എന്നാൽ വീണ്ടും മത്സര രംഗത്തേയ്ക്ക് മടങ്ങിയെത്തിയ ഹിംഗിസ് വീണ്ടും വിരമിക്കല്‍ തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു.

ഉത്തേജക മരുന്ന് ഉപയോഗിച്ചതുമായുള്ള പ്രശ്നത്തെ തുടര്‍ന്നു രണ്ടു വര്‍ഷം വിലക്ക് ലഭിച്ചതോടെയാണ് താരം രണ്ടാമതും വിരമിക്കൽ തീരുമാനം കൈക്കൊണ്ടത്. എന്നാൽ 2013-ൽ ഹിംഗിസ് വീണ്ടും കോര്‍ട്ടില്‍ തിരിച്ചെത്തി. 1994ല്‍ ഡബ്ല്യടിഎ പര്യടനത്തിലൂടെ ടെന്നീസില്‍ അരങ്ങേറിയ ഹിംഗിസ് 25 ഗ്രാന്റ്സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.

2013-ല്‍ രണ്ടാമതും കോര്‍ട്ടിലേക്കു തിരിച്ചെത്തിയ ശേഷം പത്തു ഗ്രാന്‍സ്ലാം കിരീടങ്ങളാണ് ഹിംഗിസ് സ്വന്തമാക്കിയത്. താന്‍ ടെന്നീസ് റാക്കറ്റ് പിടിക്കാന്‍ തുടങ്ങിയിട്ടു 23 വര്‍ഷമായെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്ന് ഹിംഗിസ് തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

വ്യക്തിപരമായും തൊഴില്‍പരമായും ഏറെ നേട്ടങ്ങള്‍ കൈവവരിക്കാന്‍ ഈ കാലയളവില്‍ സാധിച്ചതായും വിരമിക്കാനുള്ള സമയമെന്ന് താന്‍ വിശ്വസിക്കുന്നതായും ഹിംഗിസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Mersal,Madras High Court, no, ban

മെര്‍സല്‍: പ്രദർശനം വിലക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി

Honda,2018 Gold Wing,Tokyo,motor show

ഹോണ്ടയുടെ ഗോള്‍ഡ് വിങ്ങ് മോട്ടോര്‍ ഷോയില്‍ അവതരിച്ചു