Mary Kom, Asian Boxing Championship, fifth gold
in , ,

മേരി കോമിന് ഏഷ്യൻ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ അഞ്ചാം സ്വർണ്ണം

ന്യൂഡല്‍ഹി: ഇന്ത്യയുടെ അഭിമാന താരമായ എംസി മേരി കോം (Mary Kom) വീണ്ടും ഏഷ്യൻ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ (Asian Boxing Championship) സ്വർണ്ണം (fifth gold) നേടി. തുടര്‍ച്ചയായി അഞ്ചാം തവണയാണ് മേരി കോം ഏഷ്യന്‍ ബോക്സിങ് ചാമ്പ്യന്‍ ഷിപ്പില്‍ കിരീടം കരസ്ഥമാക്കുന്നത്.

വിയറ്റ്നാമിൽ നടന്ന മത്സരത്തിൽ ഉത്തര കൊറിയയുടെ കിം ഹയാങ്ങ് മിയെ 5-0 ന് മേരി കോം പരാജയപ്പെടുത്തി. നാൽപ്പത്തിയെട്ടു കിലോഗ്രാം വിഭാഗത്തിലായിരുന്നു മൽസരം.

ആദ്യ റൗണ്ടില്‍ തന്നെ ലീഡ് നിലനിര്‍ത്താനായി ആക്രമണോത്സുകതയോടെയാണ് ഇരുവരും എതിരിട്ടത്. മേരിയുടെ പോരാട്ടത്തെ കിം ശക്തമായി ചെറുത്തു നിന്നു. രണ്ടും മൂന്നും റൗണ്ടുകള്‍ ഗൗരവമായിരുന്നില്ല.

Mary Kom, Asian Boxing Championship, fifth goldഎതിരാളിയെ ശക്തമായി പ്രതിരോധിച്ച മേരി മികച്ച നീക്കങ്ങളിലൂടെ കൃത്യ അവസരത്തില്‍ കിമ്മിനെ തോൽപ്പിച്ചു.

അങ്ങനെ അഞ്ച് തവണ ലോക ചാമ്പ്യനായിരുന്ന മേരി കോമിന്റെ ഏകപക്ഷീയ വിജയത്തിന് ഏഷ്യന്‍ ബോക്സിങ് ചാമ്പ്യന്‍ ഷിപ്പിലെ ഫൈനൽ മത്സരം സാക്ഷ്യം വഹിച്ചു.

ഇന്ത്യന്‍ ഒളിമ്പിക് മെഡലിസ്റ്റും അഞ്ച് തവണ ലോക വനിതാ ബോക്സിങ് ചാമ്പ്യനുമായ എം സി മേരികോം ജപ്പാന്റെ സുബാസ കൊമുറയ്‌ക്കെതിരെ 5-0 ന്റെ ആധികാരിക ജയം പിടിച്ചെടുത്താണ് ഫൈനലില്‍ പ്രവേശിച്ചത്.

ആകെ ആറു തവണ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത മേരി ഒരു തവണ മാത്രം ഫൈനലില്‍ പരാജയപ്പെട്ടിരുന്നു. 51 കിലോ ഗ്രാമില്‍ മല്‍സരിച്ചുകൊണ്ടിരുന്ന മേരി കോം ആദ്യമായാണ് തന്റെ ഭാരം കുറച്ച് 48 കിലോ ഗ്രാമില്‍ മല്‍സരത്തിനിറങ്ങിയത്.

കുറച്ചു നാളുകളായി ഇടിക്കൂട്ടിൽ നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന മേരി കോം ഈ സുവർണ്ണ നേട്ടത്തിലൂടെ ഉജ്ജ്വല തിരിച്ചുവരവ് കാഴ്ച്ച വച്ചു. രാജ്യസഭാ എംപി കൂടിയാണ് മണിപ്പൂരിൽ നിന്നുള്ള ഈ മുപ്പത്തിനാലുകാരി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Chinese Robot, doctor, qualification test, scores,

ഡോക്ടറാകാൻ പരീക്ഷ; ചൈനീസ് റോബോട്ട് പാസായി

റേഷന്‍ കട സമരം പിന്‍വലിച്ചു; റേഷൻ സാധന വില കൂടും