ജലസേചന വകുപ്പ് മന്ത്രി മാത്യു ടി തോമസ് രാജിവച്ചു

തിരുവനന്തപുരം: ജലസേചന വകുപ്പ് മന്ത്രി മാത്യു ടി തോമസ് രാജിവച്ചു. തിങ്കളാഴ്ച രാവിലെ ക്ലിഫ് ഹൌസിൽ എത്തിയാണ് മുഖ്യമന്ത്രിക്ക് രാജിക്കത്ത് നൽകിയത്. കെ.കൃഷ്ണൻകുട്ടിയുടെ സത്യപ്രതിജ്ഞ നാളെ വൈകിട്ടോടെ ഉണ്ടാകുമോ എന്ന കാര്യങ്ങൾക്കും ഇന്ന് തീരുമാനമുണ്ടാകും.

ദേശീയ അധ്യക്ഷൻ ദേവഗൗഡ കെ.കൃഷ്ണൻ കുട്ടിയെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് നൽകിയ കത്ത്, സി കെ നാണു എംഎൽഎ കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയിരുന്നു. കൃഷ്ണൻകുട്ടി മന്ത്രിയാകുന്ന സാഹചര്യത്തിൽ സംസ്ഥാന പ്രസിഡൻറ് ആരാകണമെന്ന് കാര്യത്തിലും തർക്കം നിലനിൽക്കുന്നുണ്ട്.

പൂര്‍ണസംതൃപ്തനല്ലെങ്കിലും ഭരണ കാലയളവിനുള്ളില്‍ നല്ല കാര്യങ്ങള്‍ ചെയ്യാനായെന്ന് മാത്യു ടി തോമസ്. ജലവിഭവ വകുപ്പ് മന്ത്രിസ്ഥാനം രാജിവെച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജി നിരുപാധികമാണെന്നും പാര്‍ട്ടി പിളരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വലതുപക്ഷത്തേക്ക് പോകില്ല. ഇടതുപക്ഷത്തിനൊപ്പമാണ് സോഷ്യലിസ്റ്റ് ആശയമുള്ളവരുടെ സ്വാഭാവിക സ്ഥാനം. ആറുകൊല്ലം പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. സ്ഥാനമാനങ്ങളോടു ഭ്രമമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

‘പെപ്പര്‍’ പദ്ധതിയുടെ രണ്ടാം ഘട്ടം 12 കേന്ദ്രങ്ങളില്‍ കൂടി 

അല്ല. അത് പ്രതിമയല്ല, ഒറിജിനലാ