Thomas Chandy,Kerala High court, encroachment, petition, appeal, SC, HC, court order, appeal, lake encroachment, collector, report, cabinet, resort, former minister, transport minister, supreme court, resignation, Thomas Chandy,Thomas Chandy ,High Court, special treat, govt, asks, encroachment, petition, judge, AIYF, resignation, demanded, VS,Vigilance court, enquiry, road, encroachment,land encroachment
in ,

മാത്തൂര്‍ ഭൂമി കയ്യേറ്റം: തോമസ് ചാണ്ടിക്കെതിരെ അന്വേഷണം

തിരുവനന്തപുരം: മാത്തൂര്‍ ദേവസ്വത്തിന്‍റെ ഭൂമി കൈയ്യേറിയെന്ന (Mathoor land encroachment) ആരോപണത്തില്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ (Thomas Chandy) അന്വേഷണത്തിന് ഉത്തരവ്. റവന്യൂ വകുപ്പാണ് നടപടിക്ക് ഉത്തരവിട്ടത്. ആരോപണത്തെ പറ്റി അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കണമെന്ന് റവന്യൂ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

കുട്ടനാട്ടിലെ മാത്തൂര്‍ ദേവസ്വത്തിന്‍റെ 34 ഏക്കര്‍ ഭൂമി മന്ത്രി തോമസ് ചാണ്ടി അനധികൃതമായി കൈവശപ്പെടുത്തി എന്നാണ് പരാതി. മന്ത്രിയുടെ ഭൂമി കയ്യേറ്റത്തെ പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം അധികൃതർ രംഗത്തെത്തി‍‍യിരുന്നു. ജില്ല കലക്ടര്‍ ടി വി അനുപമക്ക് 365 പേജുള്ള പരാതി നൽകിയിട്ടുണ്ട്.

ഇതിനോടൊപ്പം മന്ത്രിയുടെ കൈയേറ്റം തെളിയിക്കുന്ന 77 രേഖകളും കൈമാറിയിട്ടുണ്ടെന്ന് പവര്‍ ഓഫ് അറ്റോണിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റുമായ അമൃതകുമാര്‍ വ്യക്തമാക്കിയിരുന്നു. തോമസ് ചാണ്ടിയുടെ കുട്ടനാട്ടിലെ വീടി‍ന്റെ നേരെ മുന്നിലുള്ള ദേവസ്വം ഭൂമി ടൂറിസം സാധ്യത മുന്നില്‍ക്കണ്ടാണ് കൈവശം വച്ചിരിക്കുന്നതെന്നും ലാന്‍ഡ് ട്രൈബ്യൂണലില്‍ കേസ് നീട്ടിക്കൊണ്ടു പോകുന്നത് അധികാരം ഉപയോഗിച്ചാണെന്നും ദേവസ്വം ആരോപിക്കുന്നു.

1998 മുതല്‍ തങ്ങള്‍ പരാതി നല്‍കുകയാണെങ്കിലും നീതി ലഭിച്ചില്ലെന്നും കൈയ്യേറ്റത്തിന് ഒത്താശ ചെയ്ത മന്ത്രിക്കെതിരെ രാമങ്കരി കോടതിയില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുമെന്നും ദേവസ്വം അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

നാല് മാസത്തിനകം ഭൂമി യഥാർത്ഥ ഉടമക്ക് തിരിച്ചു കൊടുക്കണമെന്ന് 2014 സെപ്റ്റംബറില്‍ ഹൈക്കോടതി ലാന്‍ഡ് ട്രൈബ്യൂണലിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഹൈക്കോടതിയുടെ നിർദ്ദേശം പാലിക്കാതെ കേസ് നീട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നാണ് ആരോപണം.

അതേസമയം മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലെ അഞ്ച് കെട്ടിടങ്ങള്‍ അനധികൃതമാണെന്ന് ആലപ്പുഴ നഗര സഭ എഞ്ചിനീയറിങ് വിഭാഗം കണ്ടെത്തി. തോമസ് ചാണ്ടിയുടെ റിസോര്‍ട്ട് സംബന്ധിച്ച ഫയല്‍ കാണാതായ സംഭവത്തിൽ നാല് നഗരസഭാ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Kamal Hassan,demonetisation

നൂറു ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പെങ്കിൽ മത്സരിക്കും: കമൽ

ഐഎഫ്എഫ്കെ: മത്സര വിഭാഗത്തിൽ രണ്ടു മലയാള ചിത്രങ്ങൾ