ലോക മാതൃഭാഷാ ദിനാചരണം ഫെബ്രുവരി 21ന്

Malayalam , Aikya Malayala Prasthanam, conservation, promotion,PSC, court, law, campaign, language, govt, State Formation Day, Secretariat, Justice -V. R. Krishna Iyer, ONV,

തിരുവനന്തപുരം: മലയാള ഭാഷയുടെ പുരോഗതിക്കും വളര്‍ച്ചയ്ക്കും വേണ്ടി നില കൊള്ളുന്ന കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, ലോക മാതൃഭാഷാ ദിനം ഫെബ്രുവരി 21ന് ആചരിക്കും.

ലോക മാതൃഭാഷാ ദിനാചരണത്തിന്റെ ഉദ്ഘാടനവും കേരള പാണിനി എ.ആര്‍.രാജരാജവര്‍മയുടെ സമ്പൂര്‍ണ്ണ കൃതികളുടെ പ്രകാശനവും തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ വ്യാഴാഴ്ച രാവിലെ 10.30ന് ഡോ.വി.ആര്‍.പ്രബോധചന്ദ്രന്‍ നായര്‍, ഡോ.എ.പി.കുട്ടികൃഷ്ണന്‍ എന്നിവര്‍ നിര്‍വഹിക്കും.

പ്രൊഫ.ജെ.ലളിത, പ്രൊഫ.പന്മന രാമചന്ദ്രന്‍ നായരുടെ മകള്‍ ഡോ.കെ.ആര്‍.ഉഷാകുമാരി, ഡോ.എം.ജി.ശശിഭൂഷണ്‍ എന്നിവര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങും. ശ്രേഷ്ഠ ഭാഷാ പുരസ്‌കാരം നേടിയ ഡോ. വി. ആര്‍. പ്രബോധചന്ദ്രന്‍ നായരെയും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ഡോ. പി. സോമനെയും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ആദരിക്കും. 

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും. ഡോ.പി.സോമന്‍, ഡോ.നടുവട്ടം ഗോപാലകൃഷ്ണന്‍, ഡോ.എം.ജി.ശശിഭൂഷണ്‍, ഡോ.കെ.വിജയന്‍, പുസ്തകത്തിന്റെ എഡിറ്റര്‍മാരായ എന്‍.ജയകൃഷ്ണന്‍, കെ.ആര്‍.സരിതകുമാരി എന്നിവര്‍ സംസാരിക്കും.

മലയാള ഭാഷയുടെ വ്യാകരണം ചിട്ടപ്പെടുത്തുന്നതില്‍ പ്രധാനപങ്കുവഹിച്ച വ്യകതിയാണ് ഏ.ആര്‍.രാജരാജവര്‍മ. അദ്ദേഹത്തിന്റെ കേരള പാണിനീയം മലയാളത്തിലെ ആധികാരിക ഭാഷാവ്യാകരണ പുസ്തകമാണ്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

അച്ഛാ ദിൻ

എല്ലാ ചികിത്സാ രീതികളും ഒരു കുടക്കീഴില്‍ കൊണ്ടു വരും: മുഖ്യമന്ത്രി