ദുരന്ത നിവാരണത്തില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികളെ മത്സ്യഫെഡിന്റെ ആദരം

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കത്തിലകപ്പെട്ട ജനങ്ങളെ രക്ഷിക്കുന്നതിന് പ്രവര്‍ത്തിച്ച കേരളത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ മത്സ്യഫെഡ് ആദരിക്കുമെന്ന് ചെയര്‍മാന്‍ പി.പി.ചിത്തരഞ്ജന്‍ അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലെ മത്സ്യത്തൊഴിലാളികളാണ് രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍, കുട്ടനാട് എന്നിവിടങ്ങളിലും മറ്റ് ജില്ലകളിലെ ആലുവ, ചാലക്കുടി തുടങ്ങിയ പ്രദേശങ്ങളിലും ഇപ്പോഴും രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്.

492 വള്ളങ്ങളിലായി 2100 മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത്. ഫിഷറീസ് മന്ത്രിയുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും സാന്നിധ്യത്തില്‍ മത്സ്യത്തൊഴിലാളികളെ ആദരിക്കുന്നതിനുള്ള ചടങ്ങുകള്‍ മത്സ്യഫെഡ് സംഘടിപ്പിക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്കും ആശ്വാസമെത്തിക്കണം: മുഖ്യമന്ത്രി

പ്രളയബാധിത മേഖലകളിൽ അടിയന്തരമായി അയക്കാൻ ശുചീകരണ വസ്തുക്കൾ വേണം : കളക്ടർ