Maya Kodnani , Naroda Patiya case, Gujart HC, acquits, Babu Bajrangi, punishment, former minister,  gynecologist , former Minister of State for Women and Child Development in the Government of Gujarat,Gujarat riots, 
in ,

ന​രോ​ദ പാ​ട്യ കേസ്: മായ കോഡ്​നാനിയെ വെറുതെ വിട്ടു; ബജ്രംഗിയുടെ ശിക്ഷ ശരിവച്ചു

അഹമ്മദാബാദ്: രാജ്യത്ത് വൻ കോളിളക്കം സൃഷ്‌ടിച്ച നടന്ന നരോദ പാട്യ കലാപക്കേസില്‍ ബിജെപി മുന്‍ മന്ത്രി മായ കോദ്‌നാനിയെ ( Maya Kodnani ) സംശയത്തിന്‍റെ ആനുകൂല്യം നല്‍കി വെറുതെ വിട്ടു. ഗുജറാത്ത് ഹൈക്കോടതിയാണ് ഇന്ന് സുപ്രധാന വിധി പുറപ്പെടുവിച്ചത്.

അതേസമയം, കേസിലെ മറ്റൊരു പ്രതിയും ബജ്രംഗ് ദള്‍ നേതാവുമായ ബാബു ബജ്രംഗിയുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു. 2002-ൽ ഗുജറാത്തിൽ നടന്ന കലാപത്തിൽ 97 പേര്‍ കൊല്ലപ്പെട്ട കേസില്‍ പ്രത്യേക വിചാരണക്കോടതി 29 പ്രതികൾക്ക് നേരത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു.

ഈ വിധിക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി വിധി. 2012-ലാണ് പ്രത്യേക വിചാരണ കോടതി മായ കോദ്‌നാനി അടക്കം 29 പേര്‍ക്ക് തടവു ശിക്ഷ വിധിച്ചത്.

മായ കൊദ്‌നാനിക്ക് 28 വര്‍ഷത്തെ തടവു ശിക്ഷ‍യാണ് നേരത്തെ ലഭിച്ചത്. തുടർന്ന് പ്രതികള്‍ പ്രത്യേക വിചാരണക്കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

2007 ഫെബ്രുവരി 27-ന് ഗോധ്ര സംഭവത്തിന്റെ തൊട്ടടുത്ത ദിവസം വിശ്വഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്ത ബന്ദിലാണ് നരോദ പാട്യയില്‍ കൂട്ടക്കൊല നടന്നത്.

ഗൈനക്കോളജിസ്റ്റായ മായ കോട്‌നാനി ഗുജറാത്തിലെ വനിതാ ശിശുക്ഷേമ മന്ത്രിയായിരിക്കെ നടന്ന ഗുജറാത്ത് കലാപത്തില്‍ നരോദ പാട്യയിലാണ് ഏറ്റവും അധികം ആളുകൾ കൊല്ലപ്പെട്ടത്.

97 പേർ കൊല്ലപ്പെട്ട നരോദപാട്യ കൂട്ടക്കൊല നടക്കുബോൾ താൻ നിയമസഭയിലായിരുന്നു എന്നാണ് മായ വാദിച്ചത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Malabar Medical College , admission, Supreme court, students, approved, high court, kerala, govt, spot admission, management, college, medical students, fees, Kerala Medical admission fee, self-financing medical colleges, managements, approached, High Court, MBBS courses, students, admission, petition, next year, against constitution, medical students, regulatory committee, Malabar medical college, bank guarantee

മലബാർ മെഡി കോളേജ്​: 10 വി​ദ്യാർത്ഥികളുടെ പ്രവേശനം സുപ്രീംകോടതി ശരിവച്ചു

വിഴിഞ്ഞം പദ്ധതി: നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ അദാനി ഗ്രൂപ്പിന് നോട്ടീസയച്ചു