മഴവിൽ സാഹിത്യപുരസ്‌കാര സമർപ്പണം നാളെ 

കേരളത്തിൽ ഒരു വാട്ട്സപ്പ് ഗ്രൂപ്പ് ഏർപ്പെടുത്തുന്ന ആദ്യത്തെ സാഹിത്യ പുരസ്കാരം

തിരുവനന്തപുരം: രണ്ടാമത് മഴവിൽ സാഹിത്യ പുരസ്‌കാര സമർപ്പണവും വാക പൂക്കുന്നിടം കവിതാ സമാഹാരത്തിന്റെ പ്രകാശനവും  നാളെ വൈകീട്ട് 5 മണിക്ക് സാഹിത്യ അക്കാദമിയിൽ നടക്കും.

മഴവിൽ വാട്സപ്പ്  ഗ്രൂപ്പ് ഏർപ്പെടുത്തിയതാണ് മഴവിൽ സാഹിത്യ പുരസ്കാരം. എഴുത്തുകാരും ചിത്രകാരന്മാരും  പാട്ടുകാരും നർത്തകരുമെല്ലാം ചേർന്ന  സർഗാത്മക കൂട്ടായ്മയായ മഴവില്ലിൽ മറുനാടൻ മലയാളികളും അംഗങ്ങളാണ്. മൂന്നു വർഷം  മുൻപാണ് ഗ്രൂപ്പിന് തുടക്കം കുറിക്കുന്നത്.

പെരുമ്പാവൂർ സ്വദേശി എ എസ് പ്രദീപിൻറെ ശരീരത്തിന്റേതല്ലാത്ത അവയവങ്ങൾ എന്ന കവിതാസമാഹാരത്തിനാണ് ഇത്തവണത്തെ  പുരസ്കാരം  ലഭിച്ചിരിക്കുന്നത്. മലയാള കാവ്യ പാരമ്പര്യത്തിന്റെ മണ്ണിൽ കാലുറപ്പിച്ചു നിന്നുകൊണ്ട് ആധുനികതയുടെ ആകാശത്തേക്ക് പടരുന്ന രചനാ ഭാവുകത്വമാണ് കവിയുടേതെന്ന് ജഡ്ജിങ് കമ്മിറ്റി വിലയിരുത്തി.

സൂക്ഷ്മമായ നിരീക്ഷണ പാടവവും തന്റേതു മാത്രമായ സവിശേഷമായ കാഴ്ചയും ആവിഷ്ക്കാരവും തിരഞ്ഞെടുക്കുന്ന വിഷയങ്ങളുടെ ആഴം, ധ്വന്യാത്മകത എന്നിവയും എഴുത്തുകാരനെ  വേറിട്ട് നിർത്തുന്നതായി സമിതിയുടെ പത്രക്കുറിപ്പിൽ പറയുന്നു.

കാഷ് അവാർഡും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്ക്കാരം പ്രശസ്ത കവി സി രാവുണ്ണി സമർപ്പിക്കും.

കേരളത്തിൽ ഒരു വാട്ട്സപ്പ് ഗ്രൂപ്പ് ഏർപ്പെടുത്തുന്ന ആദ്യത്തെ സാഹിത്യ പുരസ്കാരം എന്ന സവിശേഷത മഴവിൽ പുരസ്കാരത്തിനുണ്ട്. പ്രഥമ പുരസ്കാരം  ചെറുകഥയ്ക്കാണ് നൽകിയത്. പ്രശസ്ത കഥാകൃത്ത് വി എം ദേവദാസിന്റെ ചാവുസാക്ഷ്യം എന്ന കഥക്കാണ് അവാർഡ് ലഭിച്ചത്.

മഴവില്ലിന്റെ മൂന്നാം വാർഷികാഘോഷ വേളയിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.

ഇ യു എന്ന പേരിൽ സോഷ്യൽ മീഡിയയിൽ  ശ്രദ്ധേയനായ എഴുത്തുകാരൻ  കെ എം ഇയ്യാസിന്റെ പ്രഥമ കവിതാ സമാഹാരമായ വാക പൂക്കുന്നിടം വേദിയിൽ പ്രകാശനം ചെയ്യും. പ്രവാസിയായ ഇ യു വർഷങ്ങളായി എഴുതുന്നുണ്ട്. സോഷ്യൽ മീഡിയയിലൂടെയാണ്

ഭൂരിഭാഗം  രചനകളും പങ്കുവെക്കുന്നത്. മനോഹരമായ  കൊച്ചു കൊച്ചു കവിതകളിലൂടെ തന്റേതായ അനുഭവ ലോകത്തെ പകർത്തിവെയ്ക്കുന്ന ഇ യു കവിതകൾക്ക് സോഷ്യൽ മീഡിയയിൽ ഒട്ടേറെ ആരാധകരുണ്ട്.

തിങ്കൾ ബുക്ക്സ് പ്രസിദ്ധീകരിക്കുന്ന കവിതകളുടെ വിതരണം അക്ഷരം പബ്ലിക്കേഷൻസ് ആണ്.

കെ വി കിഷോർകുമാർ, സുപ്രിയ ഹരിലാൽ, സനോജ് എം.ആർ, അഗസ്റ്റിൻ കുട്ടനെല്ലൂർ, കലാം വെള്ളിമാട്, രാധിക സനോജ്, രഞ്ജിത്ത് വാലത്ത് , കെ എസ്.വിദ്യാധരൻ തുടങ്ങി സാഹിത്യ സാമൂഹിക സാംസ്കാരിക രംഗത്തെ ഒട്ടേറെ പേർ  ചടങ്ങിൽ സംബന്ധിക്കും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ന്യുന മര്‍ദ്ദം: ഡാമുകള്‍ നേരത്തെ തുറന്നത് ഉചിതമെന്ന് രമേശ്  ചെന്നിത്തല

 ജീവിതമായിരുന്നു പോരാട്ടം; ഒടുവിൽ ബിനിത ജെയിൻ  കോടിപതി